പൃഥ്വിരാജ് ജനിച്ചതോടെ ഇന്ദ്രജിത്തിന്റെ സ്വഭാവം മാറി; അവന്‍ വേറൊരു കുഞ്ഞായി പോയെന്ന് മല്ലിക സുകുമാരന്‍
നടി എന്നതിലുപരി രണ്ട് സൂപ്പര്‍താരങ്ങളുടെ അമ്മ കൂടിയാണ് മല്ലിക സുകുമാരന്‍. മലയാള സിനിമയിലെ ഏറ്റവും ഭാഗ്യവതിയായ അമ്മയെന്ന ലേബലും മല്ലികയ്ക്ക് ലഭിച്ചിട്ടുണ്ട്. മക്കള്‍ രണ്ട് പേരും അഭിനയ ജീവിതത്തില്‍ വലിയ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ അമ്മയെന്ന നിലയില്‍ താന്‍ അഭിമാനിക്കുകയാണെന്ന് പലപ്പോഴും മല്ലിക പറഞ്ഞിട്ടുണ്ട്.
എന്നാല്‍ അതിനെക്കാളും സഹോദരന്മാര്‍ എന്ന നിലയിലുള്ള പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അടുപ്പത്തെ കുറിച്ച് മല്ലിക പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. ഭാര്യയും മക്കളുമൊക്കെയായി രണ്ടാളും രണ്ടിടങ്ങളിലേക്ക് പോയെങ്കിലും അവരുടെ ഒത്തൊരുമ എന്നുമുണ്ട്. അത് പൃഥ്വിരാജ് ജനിച്ചപ്പോള്‍ മുതല്‍ ഇന്ദ്രന് കിട്ടിയതാണെന്നാണ് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മുന്‍പ് മല്ലിക സുകുമാരന്‍ പറഞ്ഞത്.

ഇന്ദ്രന്‍ രണ്ടര മൂന്ന് വയസ് വരെ ഭയങ്കര കുസൃതിയായിരുന്നു. അപ്പോഴാണ് പൃഥ്വിരാജ് ജനിക്കുന്നത്. രാജു വന്നതിന് ശേഷമുള്ള അവരുടെ മാനസിക അടുപ്പമെന്ന് പറയുന്നത് വലുതാണ്. ഇന്നും അങ്ങനെ തന്നെയാണ്. ഞാനെപ്പോഴും ഭഗനവാനോട് പ്രാര്‍ഥിക്കുന്നത് എന്റെ കണ്ണ് അടയുന്നത് വരെ അവരിങ്ങനെ പോവണമെന്നാണ്.
സാധാരണ കുടുംബങ്ങളില്‍ കാണുന്നത് വിവാഹം കഴിഞ്ഞ് സഹോദരങ്ങള്‍ അവരുടെതായ പ്രാരാബ്ദങ്ങളുമായി പോവുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള പരസ്പര സമ്പര്‍ക്കങ്ങളൊക്കെ പോയി പോകും. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അണുകുടുംബത്തിലേക്ക് പോവുമ്പോള്‍ അതാണ് അവസ്ഥയെന്ന് മല്ലിക പറയുന്നു.

എന്നാല്‍ അന്ന് രാജു ജനിച്ചപ്പോള്‍ മുതല്‍ ഇന്ദ്രന്‍ വേറൊരു കുഞ്ഞായി. അതിപ്പോള്‍ ഇന്ദ്രന്റെ മകള്‍ പ്രാര്‍ഥനയ്ക്കുണ്ട്. ഇന്ദ്രനെ പോലെ തന്നെയാണ് അവളും, രണ്ടര മൂന്ന് വയസുള്ളപ്പോഴാണ് നക്ഷത്ര അനിയത്തിയായി ജനിക്കുന്നത്. അവിടം തൊട്ട് അനിയത്തിയെ കുൡപ്പിക്കാനും ഉടുപ്പ് ഇടിക്കാനുമൊക്കെ മുന്നില്‍ പ്രാര്‍ഥനയാണ്.
അതുപോലെ രാജു എവിടെ പോയി കിടന്നാലും അവിടെ പോയി ഇന്ദ്രന്‍ ഇരിക്കും. രാജു കുറച്ചൂടി വലുതായപ്പോള്‍ കുസൃതി കാണിക്കും. ആ സമയത്ത് നിനക്കൊരു അടി തന്നാലുണ്ടല്ലോ എന്ന് പറഞ്ഞാല്‍ മതി അന്നേരത്തേക്കും ഇന്ദ്രന്‍ ചാടി വീഴും. എന്തിനാ അമ്മേ അവന്‍ കൊച്ച് കുട്ടിയല്ലേ, എന്ന് പറഞ്ഞ് ഞങ്ങളെ ഉപദേശിക്കും.

ഇന്ദ്രന്റെ കളിപ്പാട്ടങ്ങള്‍ മറ്റൊരു കുഞ്ഞുങ്ങള്‍ക്കും അവന്‍ കൊടുക്കില്ലായിരുന്നു. വീട്ടില്‍ വരുന്ന ആരെങ്കിലും അവന്റെ സാധനം എടുത്താല്‍ അതെന്റെയാണെന്ന് പറഞ്ഞ് വാങ്ങി കൊണ്ട് പോകും. എന്നാല്‍ ഇപ്പോള്‍ വന്ന രാജു അവന്റെ എന്ത് സാധനമെടുത്താലും ഒരു പ്രശ്‌നവുമില്ല. ഇന്ദ്രനെ വഴക്ക് പറഞ്ഞാലും രാജുവിനെ ആ കൂട്ടത്തില്‍ വഴക്ക് പറയരുത് എന്നതായിരുന്നു അവന്റെ കണ്ടീഷന്‍. അത്രയും മാറ്റം ഇന്ദ്രന് വന്നു.

ഇതുപോലൊരു ചേട്ടനെ കിട്ടിയത് നിന്റെ ഭാഗ്യമാണെന്ന് ഞാന്‍ രാജുവിനോട് പറയും. ഇതൊക്കെ പറഞ്ഞ് തരാന്‍ അമ്മയ്‌ക്കേ സാധിക്കുകയുള്ളു. സോഷ്യല്‍ മീഡിയയിലൊക്കെ ഇന്ദ്രന്‍ എല്ലാവര്‍ക്കും സോഫ്റ്റ് പേഴ്‌സനാണ്. എന്നാല്‍ രാജു ആരാണെന്ന് ഇന്ദ്രനാണ് എല്ലാവരെയുംക്കാള്‍ നന്നായി അറിയുക. ആരെങ്കിലും അവനെ കുറിച്ച് പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സങ്കടം വരുന്നത് ഇന്ദ്രനാണെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കുന്നു.


Click it and Unblock the Notifications











