'രാജു 25 ലക്ഷം തന്നാൽ ഇന്ദ്രൻ തരുന്നത്, മരുമക്കൾ വന്നില്ലെങ്കിലും കണ്ടില്ലെങ്കിലും എന്റെ മക്കൾ എന്റെ മക്കളാണ്'

എപ്പോഴും കുടുംബ വിശേഷങ്ങൾ സംസാരിക്കാൻ നടി മല്ലിക സുകുമാരന് ഇഷ്‌ടമാണ്. മക്കളായ ഇന്ദ്രജിത്തിനെയും പൃഥിരാജിനെയും കുറിച്ച് മല്ലിക സുകുമാരൻ മിക്കപ്പോഴും സംസാരിക്കാറുണ്ട്. രണ്ട് പേരുടെയും കരിയറിലെ ഉയർച്ചകളിൽ മല്ലിക സുമാരന് വലിയ അഭിമാനമുണ്ട്. ഭർത്താവ് സുകുമാരന്റെ അപ്രതീക്ഷിത മരണത്തിൽ തളർന്ന് പോകാതെ മക്കളെ ഈ നിലയിലേക്ക് എത്തിക്കാൻ മല്ലിക സുകുമാരന് സാധിച്ചു.

അതേസമയം വാർധക്യത്തിലും മക്കൾക്കൊപ്പമല്ല ഇന്ന് മല്ലിക സുകുമാരൻ താമസിക്കുന്നത്. മക്കളുടെ സ്വകാര്യ ജീവിതത്തിൽ കല്ലുകടിയാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് നടി പറയുന്നത്. മക്കളുടെ പണം തനിക്കിപ്പോൾ ആവശ്യമില്ലെന്നും സ്വന്തം വരുമാനമുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടി. വനിതയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Mallika Sukumaran

രാജുവൊക്കെ എത്ര ലക്ഷം വേണമെങ്കിലും തരും. അത് പോലെ ഇന്ദ്രനും. രാജു 25 ലക്ഷം തരുമെന്നുണ്ടെങ്കിൽ ഇന്ദ്രൻ 15 ലക്ഷം തരും. അത്രയേ അവരുടെ പ്രതിഫലം തമ്മിലുള്ള വ്യത്യാസമുള്ളൂ. പക്ഷെ ആ വിശ്വാസമെനിക്കുണ്ട്. അവശത വന്ന് പൈസയില്ലാതെ ഞാൻ എവിടെയെങ്കിലും കിടന്ന് പോകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്റെ രണ്ട് മക്കളെയും അങ്ങനെയാണ് വളർത്തിയത്. എങ്കിൽ പോലും ഇപ്പോൾ എനിക്ക് വരുമാനമുണ്ട്. ഒന്നുമില്ലെങ്കിലും കൊച്ചുമക്കൾക്ക് ഓണക്കോടി വാങ്ങി പോകാമല്ലോ.

എപ്പോൾ ആവശ്യമുണ്ടെങ്കിലും അമ്മ ചോദിക്കുമെന്ന് ഞാൻ പറയും. ഇപ്പോൾ എനിക്ക് വലിയ ആർഭാ​ടങ്ങളില്ല. എന്റെ കാര്യങ്ങൾ നോക്കാനുള്ള പണം എനിക്ക് ലഭിക്കുന്നുണ്ട്. പലരെയും ഞാൻ സഹായിക്കാറുണ്ട്. എല്ലാത്തിനും മക്കളോട് ചോദിക്കാറുണ്ടല്ലോ. ഞങ്ങളൊക്കെ പഴയ കുടുംബക്കാരാണ്. ചേട്ടന്റെ പണം മുഴുവനെടുക്കുന്നു എന്ന സംശയം മരുമക്കൾക്ക് തോന്നിയാലോ എന്ന സംശയം തുടക്കത്തിലുണ്ടായിരുന്നു. ഇപ്പോൾ അത് തീരെയില്ല.

Mallika Sukumaran  Prithviraj

എന്തൊക്കെ പറഞ്ഞാലും മരുമക്കൾ വിളിച്ചാലും വന്നില്ലെങ്കിലും കണ്ടില്ലെങ്കിലും എന്റെ മക്കൾ എന്റെ മക്കൾ തന്നെയാണ്. അത് ഒരു മരുമകൾക്കും മാറ്റാൻ പറ്റില്ല. അവരുടെ മനസിൽ ഞാൻ എവിടെയിരിക്കുന്നു എന്ന് അവർക്കും എനിക്കും അറിയാം. ആരോ​ഗ്യമുള്ളപ്പോൾ കഷ്ടപ്പെട്ട് ബാങ്കിൽ കുറച്ച് പൈസയുണ്ടെങ്കിൽ ആരോടും ചോദിക്കാതെ ചിലവാക്കാമല്ലോയെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

കഴിഞ്ഞ ദിവസവും മക്കളെ സാമ്പത്തികമായി ആശ്രയിക്കാത്തതിനെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിച്ചു. എന്തിനാണ് ചേച്ചി ഇപ്പോൾ അഭിനയിക്കുന്നതെന്ന് ചിലർ ചോദിക്കും. മക്കൾ ഉണ്ടാക്കുന്ന ലക്ഷങ്ങൾ എന്റെ അലമാരയിലാണെന്നാണ് അവർ വിചാരിക്കുന്നതെന്ന് മല്ലിക അന്ന് പറഞ്ഞു. വെക്കാമെന്ന് പറഞ്ഞാലും വെക്കരുതെന്ന് പറയുന്ന ആളാണ് ഞാൻ. എനിക്കെന്റെ സുകുവേട്ടൻ സുഖമായി ജീവിക്കാനുള്ളത് ഉണ്ടാക്കി തന്നിട്ടുണ്ടെന്നും നടി ചൂണ്ടിക്കാട്ടി.

എനിക്കൊരു അസുഖം വന്നാൽ രണ്ട് പേരും ഓടി വരും. ഞാനങ്ങനെയാണ് വളർത്തിയത്. പക്ഷെ അത് കൊണ്ട് അവർ 24 മണിക്കൂറും എന്നെ നോക്കി ഇരിക്കണമെന്ന് പറയുന്ന അമ്മയല്ല താനെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. സിനിമകൾക്കൊപ്പം ടെലിവിഷനിലും മല്ലിക സുകുമാരൻ സാന്നിധ്യമറിയിക്കാറുണ്ട്.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X