ജുവൽ മേരി ആകെ മാറിപ്പോയി, മെഗാസ്റ്റാറിന്റെ നായികയുടെ പുതിയ ചിത്രം വൈറലാകുന്നു...

മെഗാസ്റ്റാർ മമ്മൂട്ടി മികച്ച അഭിനയം കാഴ്ചവെച്ച പത്തേമാരി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജുവൽമേരി. മഴവിലൽ മനോരമ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ അവതാരകയായി കരിയർ ആരംഭിച്ച നടി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അവതാരകയായി തുടരുമ്പോഴായിരുന്നു പത്തേമാരിയിൽ അവസരം ലഭിക്കുന്നത്. തുടർന്ന് ഷോ അവസാനിപ്പിച്ച് ജുവൽ സിനിമയിൽ ചുവട് വയ്ക്കുകയായിരുന്നു.

Jewel Mary

ശക്തമായ കഥാപാത്രത്തിലൂടെയായിരുന്നു ജുവലിന്റെ സിനിമാ പ്രവേശനം. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രേക്ഷാഭിപ്രായം നേടാൻ നടിക്ക് കഴിഞ്ഞിരുന്നു. ചിത്രത്തിലെ മെഗാസ്റ്റാറിന്റെ ഭാര്യ കഥാപാത്രമായ നളിനിയെ ആയിരുന്നു നടി അവതരിപ്പിച്ചത്. ഇത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തൊട്ട് അടുത്ത ചിത്രവും മമ്മൂട്ടിയ്ക്കൊപ്പമായിരുന്നു. 2015 ൽ പുറത്തിറങ്ങിയ ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലും ജുവൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉമാദേവി എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തിൽ അവതരിപ്പിച്ചത്. ഒരേ മുഖം, ഞാൻ മേരിക്കുട്ടി തുടങ്ങിയവയാണ് നടിയുടെ മറ്റ് ചിത്രങ്ങൾ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് ജുവലിന്റെ ഏറ്റവും പുതിയ ചിത്രമാണ്. ഉഗ്രൻ മേക്കോവറിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ക്രിസ്തുമസ് സ്പെഷ്യൽ ചിത്രം ജുവൽ തന്നെയാണ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രതീകരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് പ്രേക്ഷകർക്കൊപ്പം സുഹൃത്തുക്കളും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

Recommended Video

Director Jeethu Joseph Revealed About Mohanlal's Dedication In Drishyam 2

വിവാഹത്തിന് ശേഷവും ജുവൽ തന്റ കരിയറുമായി മുന്നോട്ട് പോകുകയാണ്. മഴവിൽ മനോരമ അവതരിപ്പിച്ച റിമി ടോമി അവതാരകയായി എത്തിയ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ സംവിധായകൻ ജൻസൺ സക്കറിയ ആണ് ജുവലിന്റെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. റിയാലിറ്റി ഷോ ചെയ്യുമ്പോഴായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയായിരുന്നു.

സ്റ്റൈലൻ ലുക്കിൽ നടി അമല പോൾ, ഏറ്റവും പിതിയ ചിത്രം വൈറലാകുന്നു

ജുവൽ മേരിയുടെ പുതിയ ചിത്രം കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X