For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുലു ഏറ്റവും സുന്ദരിയായത് കൊണ്ടാണ് അവളെ ഞാൻ കെട്ടിയത്; എനിക്കിഷ്ടപ്പെട്ട പെണ്ണ് അവളെന്ന് മമ്മൂട്ടി

  |

  മമ്മൂട്ടിയ്ക്ക് ഭാര്യ സുല്‍ഫത്തിനെ കുറിച്ച് പല അവസരങ്ങളിലും വാതോരാതെ സംസാരിച്ചിട്ടുണ്ട്. ഇത്രയും വലിയൊരു താരരാജാവിന്റെ ഭാര്യയാണെങ്കിലും പൊതുസമൂഹത്തിന്റെ മുന്നില്‍ നിന്ന് മാറി നടക്കാനാണ് സുല്‍ഫത്തിനിഷ്ടം. ക്യാമറയ്ക്ക് മുന്നില്‍ വരികയോ കുടുംബവിശേഷങ്ങള്‍ പറയുകയോ ഒന്നും ചെയ്യാത്ത താരപത്‌നിയാണ് സുല്‍ഫത്ത്.

  സിനിമയിലെ തുടക്കകാരനായിരിക്കുമ്പോഴാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്. ഹണിമൂണ്‍ കാലത്ത് ഭാര്യയെ പിരിഞ്ഞ് ലൊക്കേഷനില്‍ പോയതൊക്കെ വലിയ വേദനയായിരുന്നുവെന്ന് മെഗാസ്റ്റാര്‍ പറഞ്ഞിട്ടുണ്ട്. അതേ സമയം താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരി ഭാര്യ സുല്‍ഫത്താണെന്നാണ് താരം പറയുന്നത്. ഒരു ചാനല്‍ പരിപാടിയിലായിരുന്നു മമ്മൂട്ടി മനസ് തുറന്നത്.

  Also Read: വേര്‍പിരിഞ്ഞെന്ന് പറഞ്ഞ നവ്യയുടെ ഭര്‍ത്താവിതാ! സന്തോഷേട്ടന്റെയും മകന്റെയും കൂടെ വീണ്ടും ഒരുമിച്ച് നവ്യ നായര്‍

  കത്രീന കൈഫ് മുതല്‍ ഐശ്വര്യ റായി വരെ ഒത്തിരി സുന്ദരിമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടല്ലോ. ഇതിലേറ്റവും സുന്ദരിയായ സ്ത്രീ ആരാണെന്നാണ് സദസ്സില്‍ നിന്നും മമ്മൂട്ടിയോട് ചോദിച്ച ചോദ്യം. 'അഭിനയിക്കുന്ന നടിമാരുടെ സൗന്ദര്യമെന്ന് പറയുന്നത് അവരുടെ അഭിനയമാണ്. കാണാന്‍ നല്ല സുന്ദരിയായ നടിയ്ക്ക് അത്ര നന്നായി അഭിനയം വരണമെന്നില്ല. ഏറ്റവും നന്നായി അഭിനയിക്കുന്നതാരോ അവരാണ് നല്ല സുന്ദരിയെന്ന്', മമ്മൂട്ടി പറയുന്നു.

  Also Read: കോടീശ്വരരായ താര ദമ്പതികളെല്ലാം അസിന്റെ പിന്നിൽ; തിളങ്ങി നിന്ന നടിയെ രാഹുൽ സ്വന്തമാക്കിയപ്പോൾ

  മമ്മൂക്ക കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ ആരാണെന്ന് വീണ്ടും ചോദിച്ചപ്പോള്‍ സൗന്ദര്യമെന്നത് കൊണ്ട് ഏത് തരത്തിലാണ് ഉദ്ദേശിക്കുന്നതെന്ന് താരം തിരിച്ച് ചോദിച്ചു. സൗന്ദര്യ മത്സരങ്ങളില്‍ പോകുമ്പോള്‍ കണ്ണ്, മൂക്ക്, ചുണ്ട് ഒക്കെ ഭംഗിയുണ്ടോന്ന് നോക്കും. അതല്ലാതെ നമുക്ക് സൗന്ദര്യത്തെ നിര്‍വചിക്കാന്‍ സാധിക്കില്ലെന്നാണ് മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. എങ്കില്‍ ഭാര്യയുടെ പേര് വേഗം പറയൂ എന്നായി അവതാരകന്‍ ജോണ്‍ ബ്രിട്ടാസ്.

  ഭാര്യ ഏറ്റവും സുന്ദരിയായത് കൊണ്ടാണ് ഞാന്‍ അവളെ വിവാഹം കഴിച്ചത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട പെണ്ണായത് കൊണ്ടാണ് സുല്‍ഫത്തിനെ തന്നെ കല്യാണം കഴിച്ചത്. പക്ഷേ അതെപ്പോഴും ആവര്‍ത്തിച്ച് പറയേണ്ടതില്ലല്ലോ. നമുക്ക് ഇഷ്ടമായത് കൊണ്ടാവുമല്ലോ, ഇത്രയും കാലം നമ്മുടെ കൂടെ ജീവിക്കുകയും നമ്മള്‍ ന്നതെന്നാണ് മമ്മൂട്ടി അഭിപ്രായപ്പെട്ടത്.

  അതേ സമയം സൗന്ദര്യ മത്സരങ്ങളിലാണ് ഓരോരുത്തരെയും ഒരോ തരത്തില്‍ സൗന്ദര്യം അളക്കുന്നത്. അവിടെ കണ്ണിനും മൂക്കിനുമൊക്കെ കാറ്റഗറി ഉണ്ടാവും. അതിന് അനുസരിച്ച് സൗന്ദര്യമുള്ളവരും ഇല്ലാത്തവരും ഉണ്ടാവും. അപ്പോള്‍ കാഴ്ചയിലെ രൂപം മാത്രമല്ല സൗന്ദര്യമെന്ന് മെഗാസ്റ്റാര്‍ ഉറപ്പിച്ച് പറയുന്നു.

  ലോ കോളേജില്‍ പഠിക്കുമ്പോള്‍ പ്രണയിക്കാനുള്ള അവസരമല്ല പ്രണയിക്കാതിരിക്കാനുള്ള അവസരം എനിക്ക് കിട്ടിയിട്ടില്ലെന്നാണ് മമ്മൂട്ടി പറയുന്നത്. എത്രപേര്‍ പ്രണയിച്ചിട്ടുണ്ടാവുമെന്ന ചോദ്യത്തിന് ഇന്നിരിക്കുന്നത് പോലെയല്ല, അന്നിരിക്കുന്നതെന്ന് മമ്മൂട്ടി പറയുന്നു. ആദ്യ സിനിമയ്ക്ക് ശേഷം കൂടെ ഉണ്ടായിരുന്ന ഒരു ആരാധിക മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് മമ്മൂട്ടി പറഞ്ഞു.

  പല്ലാവൂര്‍ ദേവനാരായണനിലെ പാട്ട് പാടാമോ എന്ന ചോദ്യത്തിന് ഒരു രക്ഷയുമില്ലെന്നായിരുന്നു മറുപടി. അന്ന് ഞാന്‍ പാടിയത് തന്നെ അദ്ദേഹം ആത്മഹത്യ ഭീഷണി മുഴക്കിയത് കൊണ്ടാണ്. രവീന്ദ്രന്‍ മാസ്റ്റര്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ദമാണത്. ഒരുപാട് നല്ല പാട്ടുണ്ടാക്കിയ മനുഷ്യനാണ്. അദ്ദേഹത്തിന് ഇതിന്റെ വല്ലോ ആവശ്യവും ഉണ്ടായിരുന്നോന്ന് മമ്മൂട്ടി ചോദിക്കുന്നു.

  English summary
  Viral: Mammootty Reveals His Wife Sulfath Is The Most Beautiful Woman I Have Ever Seen. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X