For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് ശ്വാസം മുട്ടും, വലിയ ഓഫറായിരുന്നു; ബി​ഗ് ബോസ് അവതാരകൻ ആവാഞ്ഞതിനെക്കുറിച്ച് മമ്മൂട്ടി

  |

  ഇന്ത്യൻ ടെലിവിഷൻ രംഗത്ത് ഇന്ന് ഏറ്റവും പ്രശസ്തമായ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. 100 ദിവസങ്ങൾ ഒരു ക്യാമറയ്ക്ക് മുന്നിലെ ഒരുകൂട്ടം ആളുകളുടെ സഹവാസം കാണിച്ച് തരുന്ന ബി​ഗ് ബോസിന് എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരും ഉണ്ട്. ബിഗ് ബോസിന് ഇത്ര മാത്രം സ്വാധീനം പ്രേക്ഷകർക്കിടയിൽ വന്നതിന് പിന്നിലെ വസ്തുത പലപ്പോഴും കൗതുകരമാണ്.

  ആദ്യ സീസൺ വരുമ്പോൾ ഭൂരിഭാഗം പേരും മുഖം തിരിക്കുകയും പിന്നീട് പതിയെ ബിഗ് ബോസിലേക്ക് ആകർഷിക്കപ്പെടുന്നതുമാണ് മിക്ക ഭാഷകളിലും ബി​ഗ് ബോസിന് കണ്ടു വരുന്ന രീതി. മലയാളത്തിലും വ്യത്യസ്തമായിരുന്നില്ല.

  Also Read: 'മമ്മൂട്ടിയുടെ മുറിയിൽ തട്ടാതെ കയറി ചെല്ലാൻ പറ്റുന്നവർ രണ്ടു പേരെയുള്ളൂ, അത്..!', മണിയൻപിള്ള രാജു പറഞ്ഞത്

  ഷോ തുടങ്ങിയ സമയത്ത് ബി​ഗ് ബോസിനും അവതാരകൻ ആയെത്തിയ മോഹൻലാലിനും നേരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ തന്ത്രപരമായാണ് ബി​ഗ് ബോസ് ഈ വെല്ലുവിളി അതിജീവിച്ചത്.

  ഈ വിമർശകരെക്കൂടി നാലാ സീസണിലെ പ്രേക്ഷകരാക്കി മാറ്റി ബിഗ് ബോസ്. വിമർശകരുടെ ചർച്ചാ വിഷയം ആകാൻ സാധ്യതയുള്ള മത്സരാർത്ഥികളെക്കൂടി ബി​ഗ് ബോസിലേക്ക് എത്തിച്ചു. മൂന്നാം സീസൺ വരെ ബി​ഗ് ബോസിനോട് മുഖം തിരിച്ചവർ നാലാം സീസണിൽ റിയാസ് സലിമിനെ പ്രകീർത്തിക്കാനും ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ള മത്സരാർത്ഥികളുടെ നിലപാടിനെ വിമർശിക്കാനും മുന്നിലുണ്ടായിരുന്നു.

  Also Read: 'ആരെങ്കിലും ആ കുട്ടിക്ക് ഒരു സിനിമ കൊടുക്കൂ, കുട്ടി തുണിയൂരി തുടങ്ങി'; സൊസൈറ്റി വായടപ്പിക്കുന്നുവെന്ന് നയന!

  ചുരുക്കത്തിൽ അവഗണിക്കാൻ നോക്കിയാലും അതിന് പറ്റാത്ത ഷോ ആണ് ബിഗ് ബോസ്. മലയാളത്തിൽ ഇതുവരെ വന്ന സീസണുകളിൽ ഏറ്റവും മികച്ചത് നാലാം സീസണായിരുന്നു. ഒന്നിനൊന്ന് മികച്ച് നിന്ന മത്സരാർത്ഥികളും സോഷ്യൽ മീഡിയയിൽ വന്ന ചർച്ചകളുമാണ് ഇതിന് കാരണം ആയത്. മോഹൻലാൽ അവതാകരൻ ആയെത്തുന്നതാണ് ഷോയുടെ മറ്റൊരു ഹൈലൈറ്റ്. യഥാർ‌ത്ഥത്തിൽ മോഹൻലാലിന് മുമ്പ് നടൻ മമ്മൂട്ടിയെ ആയിരുന്നു ഷോയുടെ അവതാരകൻ ആയി പരി​ഗണിച്ചിരുന്നത്.

  എന്നാൽ മമ്മൂട്ടി ഈ ഓഫർ‌ നിരസിക്കുകയായിരുന്നു. കോടികൾ വാ​ഗ്ദാനം ചെയ്തിട്ടും മമ്മൂട്ടി തയ്യാറായില്ലെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ട്. ഇപ്പോഴിതാ ഇതേപറ്റി പ്രതികരിച്ചിരിക്കുകയാണ് മമ്മൂട്ടി. മൂവി മാൻ‌ ബ്രോഡ് കാസ്റ്റുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി​ഗ് ബോസിന്റെ ഓഫർ, കൊക്കകോളയുടെ പരസ്യം എന്നിവ നിരസിച്ചതിന് പിന്നിലെ കാരണം എന്തെന്ന ചോദ്യത്തിന് നടൻ മറുപടി നൽകി.

  'പ്രത്യേകിച്ച് തിയറി ഒന്നുമില്ല നമ്മളെക്കൊണ്ട് ആവില്ലെന്ന് വിചാരിച്ചാണ്. നമുക്ക് ശരിയാവില്ല എന്ന് തോന്നിയിട്ടാണ്. വെറുതെ അവസാനം ശ്വാസം മുട്ടും നമ്മൾ. വലിയ ഓഫറായിരുന്നു. അവരോട് ചോദിച്ചാൽ അറിയാം എത്രയാണെന്ന്. ലോകത്ത് ആർക്കും അങ്ങനെ ആലോചിക്കാൻ പറ്റില്ല. ഞാനങ്ങനെ ഒരു പൊട്ടൻ,' മമ്മൂട്ടി തമാശയോടെ പറഞ്ഞു.

  സൂപ്പർ താരങ്ങളാണ് ബി​ഗ് ബോസിന്റെ അവതാരകരായി എത്തുന്നത്.
  സൽമാൻ ഖാൻ ആണ് ഹിന്ദി ബി​ഗ് ബോസിന്റെ അവതാരകൻ.

  തെലുങ്കിൽ നാഗാർജുന അവതാരകൻ ആയെത്തുന്നു. തമിഴിൽ കമൽ ഹാസനാണ് ഷോ നയിക്കുന്നത്. കന്നഡയിൽ നടൻ കിച്ച സുദീപും. കോടികളാണ് ഇവരുടെയെല്ലാം പ്രതിഫലം. 65-70 ലക്ഷം രൂപ വരെയാണ് ഒരു എപ്പിസോഡിന് മോഹൻലാൽ വാങ്ങുന്ന പ്രതിഫലം. സൽമാൻ ഖാനാവട്ടെ 40 കോടിക്ക് മുകളിലാണ് ഒരു എപ്പിസഡിന് കൈപറ്റുന്ന പ്രതിഫലം.

  Read more about: mammootty
  English summary
  Viral: Mammootty Reveals Why He Rejected Bigg Boss Offer Which Worth Crores; Says He Is Not Comfortable
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X