'ചന്തയൊക്കെ എഴുതി നടന്നാൽ മതി, മമ്മൂട്ടിയുടെ പടത്തിന് തിരക്കഥയെഴുതാറായില്ല'; മമ്മൂക്ക പറഞ്ഞത്: റോബിൻ തിരുമല
മമ്മൂട്ടിയെക്കുറിച്ച് സഹപ്രവർത്തകരിൽ പലർക്കും പല അഭിപ്രായങ്ങളാണ്. ചിലർ ദേഷ്യക്കാരനും അഹങ്കാരിയുമാണ് മമ്മൂട്ടി. ചിലർക്ക് മനസിലാക്കുന്ന പ്രിയ സഹപ്രവർത്തകൻ. മമ്മൂട്ടിയുടെ ദേഷ്യം സിനിമാ ലോകത്ത് പ്രശ്സ്തമാണ്. ഇതേക്കുറിച്ച് നിരവധി പേർ സംസാരിച്ചിട്ടുണ്ട്. മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ തിരക്കഥാകൃത്ത് റോബിൻ തിരുമല. മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം എന്ന സിനിമയുടെ തിരക്കഥയെഴുതിയത് റോബിൻ തിരുമലയാണ്. കാൻ ചാനൽ മീഡിയയിൽ സംസാരിക്കവെയാണ് മമ്മൂട്ടിയെക്കുറിച്ച് റോബിൻ തിരുമല സംസാരിച്ചത്.
മമ്മൂട്ടിക്ക് വേണ്ടിയുള്ള കഥ സംസാരിച്ചു. ഹരിദാസ് ഈ കഥ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയി മമ്മൂട്ടിയോട് പറഞ്ഞു. ഈ എലമെന്റ് കേട്ടപ്പോൾ മമ്മൂക്ക ആവേശ ഭരിതനായി. കൊള്ളാമല്ലോ എന്ന് പറഞ്ഞു. ആരാ എഴുതുന്നതെന്ന് ചോദിച്ചപ്പോൾ റോബിൻ തിരുമല എന്ന് ഹരിദാസ് മറുപടി നൽകി. അവൻ ചന്തയൊക്കെ എഴുതി നടന്നാൽ മതി. ബാബു ആന്റണിയുടെ പടമൊക്കെ എഴുതിയാൽ മതി മമ്മൂട്ടിപ്പടമൊന്നും എഴുതാറായിട്ടില്ലെന്ന് പറഞ്ഞു.

മമ്മൂക്ക ഗൗരവത്തിൽ പറഞ്ഞതൊന്നുമല്ല. പക്ഷെ ഹരിദാസ് എന്നോട് ഇക്കാര്യം വന്ന് പറഞ്ഞപ്പോൾ അയാൾക്ക് വേണ്ടി എഴുതില്ലെന്ന് ഞാൻ. ഒരു കാര്യം ചെയ്യ്, നീ കഥ പറയാൻ പോകേണ്ട, സ്ക്രിപ്റ്റ് വായിക്കാൻ പോയാൽ മതി ഞാൻ ഓപ്പറേറ്റ് ചെയ്തോളാം എന്ന് ഹരിദാസ്. അങ്ങനെ സ്ക്രിപ്റ്റ് പൂർത്തിയാക്കി ഒരു തമിഴ് പടത്തിന്റെ ലൊക്കേഷനിലാണ് മമ്മൂക്കയെ കാണാൻ പോകുന്നത്. സ്ക്രിപ്റ്റ് മുഴുവൻ കേട്ടു.
മുമ്പ് ഒരു സ്ക്രിപ്റ്റ് വായിച്ചപ്പോൾ എന്നെ വിരട്ടിയത് ഓർമയുണ്ടോ എന്ന് ഞാൻ ചോദിച്ചു. നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ എന്ന് മമ്മൂക്ക. നിങ്ങൾ എന്നാണ് അദ്ദേഹം എന്നെ വിളിച്ചത്. അന്നും ഇന്നും എന്നെ നിങ്ങൾ എന്നല്ലാതെ റോബിൻ എന്ന് വിളിച്ചിട്ടേയില്ല. ഇന്റർവെൽ വരെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ പുള്ളി ഓക്കെ പറഞ്ഞെന്നും റോബിൻ തിരുമല ഓർത്തു. നടി സിമ്രാൻ ആദ്യമായി നായികയായെത്തിയ സിനിമയാണ് ഇന്ദ്രപ്രസ്ഥം. വിക്രമും ചിത്രത്തിൽ ഒരു വേഷം ചെയ്തിരുന്നു. ഇന്ദ്രപ്രസ്ഥം സൂപ്പർഹിറ്റായിരുന്നില്ല.
കരിയറിലെ തിരക്കുകളിലാണിപ്പോൾ മമ്മൂട്ടി. ചെറിയ ബ്രേക്കിന് ശേഷം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് നടൻ മടങ്ങും. മമ്മൂട്ടി ഇടവേളയെടുത്തതിനെക്കുറിച്ച് ചില അഭ്യൂഹങ്ങൾ വന്നിരുന്നു. നടന് കുടലിൽ ക്യാൻസർ ബാധിച്ചെന്നും ഇത് കൊണ്ടാണ് മാറി നിൽക്കുന്നതെന്നും സംസാരങ്ങളുണ്ടായി. എന്നാൽ മമ്മൂട്ടിയുടെ അടുത്ത വൃത്തങ്ങൾ ഈ വാർത്ത നിഷേധിച്ചു. റമദാൻ പ്രമാണിച്ചാണ് മമ്മൂട്ടി മാറി നിൽക്കുന്നതെന്നായിരുന്നു ഇവർ പറഞ്ഞത്. ബസൂക്കയാണ് മമ്മൂട്ടിയുടെ വിഷു റിലീസ്. ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഏപ്രിൽ 10 ന് ബസൂക്ക തിയറ്ററുകളിലെത്തും. നവാഗതനായ ഡീനോ ഡെന്നിസ് ആണ് ബസൂക്കയുടെ സംവിധായകൻ.
തന്റെ ദേഷ്യത്തെക്കുറിച്ച് ഒരിക്കൽ മമ്മൂട്ടി സംസാരിച്ചിട്ടുണ്ട്. പെട്ടെന്ന് ദേഷ്യം വരില്ല. ദേഷ്യപ്പെടുത്തിയാൽ മാത്രമേ ദേഷ്യം വരൂ. ദേഷ്യം വരാത്തവർ മനുഷ്യരാണോ എന്നാണ് മമ്മൂട്ടി ഒരിക്കൽ ചോദിച്ചത്. ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ആണ് മമ്മൂട്ടിയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സിന് ലഭിച്ചത്.
കളങ്കാവൽ എന്ന മമ്മൂട്ടി സിനിമയും റിലീസ് ചെയ്യാനുണ്ട്. ജിതിൻ കെ ജോസ് സംവിധാനം ചിത്രത്തിൽ വിനായകനും പ്രധാന വേഷം ചെയ്യുന്നു. വില്ലൻ വേഷത്തിലാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നതെന്ന് സൂചനയുണ്ട്. മമ്മൂട്ടിയും മോഹൻലാലും 16 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.
മമ്മൂട്ടിയുടെ ആരോഗ്യം സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. സഹോദരൻ ഇബ്രാഹിം കുട്ടിയുടെ കമന്റ് ബോക്സുകളിലുൾപ്പെടെ പ്രിയ താരത്തിന്റെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് ചോദ്യങ്ങൾ വരുന്നുണ്ട്. 73 കാരനാണ് മമ്മൂട്ടി. ഈ പ്രായത്തിലും തന്റെ ഫിറ്റ്നെസ് നിലനിർത്താൻ താരം ശ്രദ്ധിക്കുന്നു. കൃത്യമായ ഡയറ്റും വ്യായാമവും പിന്തുടരുന്നയാളാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ഭക്ഷണ ക്രമം സിനിമാ ലോകത്ത് പ്രശസ്തമാണ്. ഇഷ്ടമുള്ളതെന്തും കഴിക്കും, പക്ഷെ ഇഷ്ടമുള്ള അത്രയും കഴിക്കാറില്ലെന്നാണ് തന്റെ ആഹാര രീതിയെക്കുറിച്ച് മമ്മൂട്ടി ഒരിക്കൽ പറഞ്ഞത്. ബസൂക്കയുടെ പ്രൊമോഷൻ ആരംഭിച്ചെങ്കിലും മമ്മൂട്ടി പങ്കെടുത്തിട്ടില്ല. കുടുംബസമേതം ചെന്നെെയിലാണ് താരമുള്ളത്. ഈ മാസം തന്നെ ചെന്നെെയിൽ നിന്ന് മടങ്ങിയെത്തും. കുടുംബത്തിനൊപ്പമുള്ള സമയത്തിന് വലിയ പ്രാധാന്യം നൽകുന്ന താരമാണ് മമ്മൂട്ടി.
തന്റെ ആരോഗ്യ നില സംബന്ധിച്ചുള്ള അഭ്യൂഹങ്ങളോട് മമ്മൂട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ ശബരമലയിൽ വഴിപാട് നടത്തുകയുണ്ടായി. മമ്മൂട്ടിക്ക് ചെറിയ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ഇപ്പോൾ കുഴപ്പമില്ലെന്നും പിന്നീട് മാധ്യമങ്ങളോട് മോഹൻലാൽ പറയുകയും ചെയ്തു. മമ്മൂട്ടി-മോഹൻലാൽ സൗഹൃദത്തെ നിരവധി പേർ പ്രശംസിച്ചു.
73 ലും മമ്മൂട്ടിയെ കാണാൻ മധ്യവയസ്കനെ പോലെ തോന്നുന്നതിൽ ചിട്ടയുള്ള ജീവിതക്രമം ഒരു ഘടകമാണ്. വർഷങ്ങൾക്ക് മുമ്പേ നടൻ പുകവലി നിർത്തിയതാണ്. മദ്യപിക്കാറില്ല. വീട്ടിൽ ജിം ഉള്ള താരം കൃത്യമായി വർക്കൗട്ടുകൾ ചെയ്യുന്നു. കരിയറിൽ നിന്ന് ഒരിക്കലും മമ്മൂട്ടി ദീർഘകാലം മാറി നിന്നിട്ടില്ല. പ്രിയ താരത്തിന്റെ അടുത്ത സിനിമകൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ഇന്ന് സിനിമാ നിർമാണ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ്.
നിരൂപക പ്രശംസ നേടിയ ഒരുപിടി സിനിമകൾ അടുത്ത കാലത്ത് മമ്മൂട്ടി കമ്പനി നിർമ്മിച്ചു. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടിയിപ്പോൾ കടന്ന് പോകുന്നത്. ഭ്രമയുഗം ഉൾപ്പെടെയുള്ള സിനിമകൾ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വ്യത്യസ്ത സ്ക്രിപ്റ്റുകൾക്കും കഥാപാത്രങ്ങൾക്കും മമ്മൂട്ടി ഇന്ന് പ്രാധാന്യം നൽകുന്നു. മകൻ ദുൽഖർ സൽമാനും തിരക്കുകളിലാണ്. അതേസമയം മറ്റ് ഭാഷകളിലാണ് ദുൽഖർ കൂടുതലായും സിനിമകൾ ചെയ്യുന്നത്. തെലുങ്കിലെ മുൻനിര താരമായി ദുൽഖർ മാറിക്കഴിഞ്ഞു. ഒടുവിൽ റിലീസ് ചെയ്ത ലക്കി ഭാസ്കർ വൻ വിജയമായിരുന്നു.
മമ്മൂട്ടിയുടെ ആരോഗ്യ നില സംബന്ധിച്ചുള്ള അഭ്യൂഹങ്ങളോട് ദുൽഖറും ഇതുവരെ പ്രതികരിച്ചിട്ടില്ല. ദുൽഖറും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന സിനിമ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. പിതാവിന്റെ പാത പിന്തുടർന്ന് സിനിമാ രംഗത്തെത്തിയ ദുൽഖർ സൽമാൻ സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് തുടക്കം കുറിക്കുന്നത്. പിന്നീടിങ്ങോട്ട് മലയാളത്തിലെ യൂത്ത് ഐക്കൺ ആയി ദുൽഖർ മാറിയെന്നതും ശ്രദ്ധേയമാണ്. മമ്മൂട്ടിയുടെ മകനായത് കൊണ്ട് ലഭിച്ച അവസരങ്ങളെന്ന് ഇന്നും നടനെതിരെ വിമർശനം വരാറുണ്ട്. എന്നാൽ കരിയറിൽ തന്റെ പ്രയത്നങ്ങൾ ഏറെയാണെന്ന് ദുൽഖർ ചൂണ്ടിക്കാട്ടുന്നു. ദുൽഖറിന് കരിയറിൽ ഉപദേശങ്ങളും മമ്മൂട്ടി നൽകാറുണ്ട്. മമ്മൂട്ടിക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വിശ്രമിക്കാൻ മാറി നിന്നതാണെന്നും നടി മല്ലിക സുകുമാരനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എമ്പുരാൻ വിവാദത്തിൽ മമ്മൂട്ടി തന്നെ വിളിച്ച് സംസാരിച്ചിരുന്നു. ചെന്നെെയിൽ വിശ്രമിക്കുന്ന നാളുകളിൽ വിളിച്ച് പിന്തുണ നൽകിയതിൽ മല്ലിക സുകുമാരൻ നന്ദിയും അറിയിച്ചു.


Click it and Unblock the Notifications











