ആറ് മാസത്തിന് ശേഷമാണ് അറിയുന്നത്. ഒരു നോ പറയാൻ എന്താണ് ബുദ്ധിമുട്ട്; എനിക്ക് പകരം മറ്റൊരു നടി; മംമ്ത
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മംമ്ത വളരെ പെട്ടെന്ന് മുൻനിര നായിക നിരയിലേക്ക് വന്നു. തെലുങ്ക് സിനിമാ രംഗത്തും അക്കാലത്ത് മംമ്ത സജീവമായി. അതേസമയം പിന്നീടുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം ഒന്നിലേറെ തവണ നടിയുടെ കരിയറിൽ ഇടവേള വന്നു. തിരിച്ച് വന്നപ്പോഴും ശക്തമായ കഥാപാത്രങ്ങൾ മംമ്തയ്ക്ക് ലഭിച്ചു.
ഏറെക്കാലത്തിന് ശേഷം തമിഴകത്തേക്ക് മംമ്ത തിരിച്ചെത്തിയ സിനിമയാണ് അടുത്തിടെ റിലീസ് ചെയ്ത മഹാരാജ. കരിയറിലെ അനുഭവങ്ങൾ തുറന്ന് പറയാൻ നടി മടിക്കാറില്ല. നടി നയൻതാര, മഞ്ജു വാര്യർ എന്നിവർക്കെതിരെ മംമ്ത പരോക്ഷമായി ഉന്നയിച്ച വിമർശനം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമാ രംഗത്ത് മാറേണ്ട ഒരു പ്രവണതയെക്കുറിച്ച് സംസാരിക്കുകയാണ് മംമ്ത മോഹൻദാസ്. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

എനിക്കറിയാവുന്ന പ്രൊഡക്ഷനിൽ നിന്നും രണ്ട് വർഷം മുമ്പ് എന്നെ ഒരു സിനിമയ്ക്കായി വിളിച്ചു. ഈ മീറ്റിംഗിനായി ഞാൻ ഏറെ ദൂരത്ത് നിന്നാണ് വരുന്നത്. തമിഴിലേക്ക് ഒരു റീ എൻട്രിയാവുമെന്ന് കരുതി. എല്ലാം കാര്യങ്ങളും മാറ്റി വെച്ച് ഞാൻ ആ മീറ്റിംഗിന് പോയി. ആറ് മാസത്തിന് ശേഷം ആ വ്യക്തി എന്നെ മറ്റൊരു സിനിമയ്ക്കായി വിളിച്ചു. എന്റെ ഓട്ടോ ഇമ്മ്യൂൺ കണ്ടീഷന്റെ വാർത്ത പത്രത്തിൽ കണ്ട് വിളിച്ചതാണ്. അന്നത്തെ സിനിമയുടെ കാര്യം എന്തായെന്ന് ചോദിച്ചു.
ആ സിനിമ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ് ഉള്ളതെന്ന് പറഞ്ഞു. നിങ്ങളത് പ്രൊസീഡ് ചെയ്തോ ആരെ വെച്ച് ചെയ്തെന്ന് ഞാൻ ചോദിച്ചു. ഒരാളുടെ പേര് പറഞ്ഞു. ഞാൻ ഒമ്പത് വർഷത്തോളമായി യുഎസിലാണ് താമസിക്കുന്നത്. അവിടെ നോ നോ ആണ്. വ്യക്തമായി പറയും. എന്തുകൊണ്ട് മാന്യമായി റിജക്ട് ചെയ്ത് കൂടെന്ന് എനിക്ക് തോന്നി. ഇവിടെ നോ പറയാൻ വളരെ ബുദ്ധിമുട്ടാണ്.

ഇത്തരം മാറ്റങ്ങൾ സിനിമാ രംഗത്ത് വരണമെന്നും മംമ്ത മോഹൻദാസ് വ്യക്തമാക്കി. തെലുങ്കിൽ തനിക്ക് നഷ്ടപ്പെട്ട അവസരത്തെക്കുറിച്ചും മംമ്ത സംസാരിച്ചു. ഷൂട്ട് തുടങ്ങുന്നതിന് നാല് ദിവസം മുമ്പ് എന്നെ മാറ്റി. കഥ മാറ്റി. ഒരുപാട് എക്സ്പോസ് ചെയ്യുന്ന നായികയെ ആവശ്യമാണെന്ന് പറഞ്ഞ് അവർ എന്നെ മാറ്റി. എന്നാൽ ഇത്തരം കാര്യങ്ങൾ തന്നെ ബാധിക്കാറില്ലെന്നും മംമ്ത വ്യക്തമാക്കി.
എന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികൾ കാരണം ഇത്തരം ചെറിയ കാര്യങ്ങൾ തന്നെ ബാധിക്കാറില്ലെന്നും മംമ്ത മോഹൻദാസ് വ്യക്തമാക്കി. നടിയുടെ അവസാനം റിലീസ് ചെയ്ത മഹാരാജ് എന്ന തമിഴ് സിനിമ മികച്ച വിജയം നേടി. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായക വേഷം ചെയ്തത്. മലയാളത്തിൽ ലൈവ് ആണ് മലയാളത്തിൽ മംമ്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.


Click it and Unblock the Notifications