അമ്മൂമ്മയാവാനുള്ള പ്രായത്തോടടുത്തു; പക്ഷെ ഇന്നത്തെ കുട്ടികളോട് മാതൃത്വം വരുന്നില്ല; മംമ്ത
മ്യാവു എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതിനെക്കുറിച്ചാണ് നടി സംസാരിച്ചത്. ഇപ്പോഴത്തെ കുട്ടികളോട് മാതൃത്വം തോന്നുന്നില്ലെന്ന് നടി പറയുന്നു.
മലയാള സിനിമയിൽ ഒട്ടനവധി നായികമാർ വന്ന് പോയെങ്കിൽ ഇവരിൽ മംമ്ത മോഹൻദാസാണ് കരിയറിൽ പ്രസക്തമായി തുടരാനായ ചുരുക്കും നടിമാരിലൊരാൾ. ഉയർച്ച താഴ്ചകൾ ജീവിതത്തിലും സിനിമയിലും സംഭവിച്ച മംമ്തയെ ഇന്ന് ആത്മവിശ്വാസത്തിന്റെ പ്രതീകമായാണ് സിനിമാ ലോകവും പ്രേക്ഷകരും കാണുന്നത്.
'നിരവധി ഹിറ്റ് സിനിമകൾ ഇതിനകം മംമ്തയ്ക്ക് കാഴ്ച വെക്കാനായി. മെെ ബോസ്, ടു കൺട്രീസ് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. മഹേഷും മാരുതിയുമാണ് മംമ്തയുടെ പുതിയ സിനിമ. ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി'
'കരിയറിൽ എനിക്ക് പ്ലാനിംഗ് ഇല്ലായിരുന്നു. അസുഖത്തിന് ശേഷമുള്ള എന്റെ രണ്ടാം വരവിലാണ് സിനിമയെ സീരിയസായി എടുത്ത്. പിന്നെ ജോലിയെ സ്നേഹിച്ചു. വർക്ക് ഒരു സമയത്ത് രക്ഷപ്പെടലും കൂടിയായിരുന്നു. തിരക്കുകളിലാവുന്നത് ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ആലോചന ഇല്ലാതാക്കും'
'തിരക്ക് പിടിച്ച് വർക്ക് ചെയ്തു. പിന്നീടാണ് മനസ്സിലാക്കിയത് ഒരു എസ്കേപ്പായാണ് ജോലി ചെയ്യുന്നത്. യഥാർത്ഥ പ്രശ്നങ്ങളെ ഞാൻ നേരിടുന്നില്ല. അത് ഞാൻ കുറേക്കൂടി തിരിച്ചറിഞ്ഞത് ലോസ് ആഞ്ചലസിൽ പോയ ശേഷമാണ്'

'ജീവിതത്തിന് വേണ്ടി പോരാടുകയാണ്. ആ സമയത്തുണ്ടായ അനുഭവങ്ങളാണ് എന്റെ വലിയ സമ്പാദ്യം. അതിന് ശേഷമാണ് സിനിമ കരിയറാക്കി മാറ്റണം, ഇതിനകത്ത് ഞാൻ ഏത് തരത്തിലുള്ള സ്ക്രിപ്റ്റുകൾ തേടണം, ഏത് തരത്തിലുളള ആർട്ടിസ്റ്റായി മാറണം എന്നൊക്കെ തീരുമാനിക്കുന്നത്'
'പക്ഷെ ഇത്രയും വലിയ കരിയറായിരിക്കണം എന്ന പ്ലാനൊന്നും എനിക്കില്ല. കാരണം അതെന്റെ കൺട്രോളിൽ അല്ല. അത് ഓഡിയൻസിന്റെയും, ഫിലിം മേക്കേർസിന്റെയും കൈയിലാണ്,' മംമ്ത മോഹൻദാസ് പറഞ്ഞു.
മ്യാവു എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതിനെക്കുറിച്ചും നടി സംസാരിച്ചു. 'മ്യാവു എന്നെ സംബന്ധിച്ച് സിംപിൾ ലൗ സ്റ്റോറിയാണ്.പക്ഷെ മറ്റേർണൽ ആംഗിളിൽ ഹൈയും. മുമ്പ് മാതൃത്വ എനർജി സ്ക്രീനിൽ കൊണ്ട് വരാൻ വളരെ ഹൈയായിരുന്നു. ഇപ്പോൾ ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കുമ്പോൾ ഭയങ്കരമായി ഫേക്ക് ചെയ്യേണ്ടി വരും. കാരണം ഞാനിപ്പോൾ പിള്ളേരെ നോക്കുന്നത് എന്റെ സുഹൃത്തുക്കളെ പോലെയാണ്'
'കാരണം കുട്ടികളൊന്നും കുട്ടികളല്ല ഇപ്പോൾ. ചെറിയ പിള്ളേർ ടീനേജേർസിനെ പോലെയാണ് സംസാരിക്കുന്നത്. ഭയങ്കര മെച്വൂരിറ്റിയുണ്ട് കുട്ടികളിൽ. ആയൊരു പ്രായവ്യത്യാസം ഇല്ലാതാവുന്നു. അതിനാൽ തന്നെ നമ്മൾ പതുക്കെയാണ് പ്രായമുള്ളവരാവുന്നത്. മുമ്പത്തേ പോലെ അല്ല. എനിക്ക് മുപ്പത്തിയെട്ട് വയസ്സായി. ഞാൻ വളരുന്ന പ്രായത്തിൽ മുപ്പത്തിയെട്ടെന്നത് മുത്തശ്ശിയാവാനടുത്ത പ്രായമായിരുന്നു'

'21 വയസ്സിൽ തന്നെ ലാലേട്ടന്റെയോ പ്രായ വ്യത്യാസമുള്ളവരുടെയോ ഹീറോയിൻസായി അഭിനയിക്കുന്നുണ്ട്. പക്ഷെ അന്നത് ചിന്തിച്ചിരുന്നില്ല. ഇന്ന് കഥാപാത്രങ്ങൾ മാറുന്നു. ഞാൻ വളരെ ഗ്രേറ്റ്ഫുള്ളാണ്. എന്നെ ടൈപ്കാസ്റ്റ് ചെയ്യാമായിരുന്നു മറന്ന് പോവാമായിരുന്നു. പക്ഷെ ഇന്നും ഞാൻ റെലവന്റാണ്. നല്ല സിനിമകൾ ചെയ്യാൻ പറ്റുന്നു'
ഇനിയും ചാലഞ്ചിംഗായ കഥാപാത്രങ്ങൾ ചെയ്യണം. കാരണം ഇവിടെ ആക്ഷൻ സിനിമകളുടെ വലിയ വിടവുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ. അത് യൂസ് ചെയ്യുന്ന കഥാപാത്രങ്ങൾ വരണം. ഫിലിം മേക്കേർസും അങ്ങനെ എൻവിഷൻ ചെയ്യണം, മംമ്ത പറഞ്ഞു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത് മഹേഷും മാരുതിക്കും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications