For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയ്ക്ക് 60 വയസ്സായി, പക്ഷെ ഇപ്പോഴും പതിനാറുകാരി; പിറന്നാൾ ആശംസകൾ അറിയിച്ച് മംമ്ത

  |

  മലയാള സിനിമയിൽ വർഷങ്ങളായി നായിക നിരയിലെ പ്രധാന സാന്നിധ്യങ്ങളിലൊരാളാണ് മംമ്ത മോഹൻദാസ്. കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയർച്ച താഴ്ചകൾ വന്ന മംമ്ത ഇന്ന് പലർക്കും പ്രചോദനം ആണ്. സിനിമകളിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാൻസർ രോ​ഗം പിടിപെടുന്നത്.

  ഏറെ നാൾ രോ​ഗത്തോട് മല്ലിട്ട മംമ്ത ആദ്യ വട്ടം കാൻസറിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം വട്ടവും നടിയെ കാൻസർ ബാധിച്ചു. എന്നാൽ രണ്ടാം തവണയും സധൈര്യം മംമ്ത രോ​ഗത്തെ അഭിമുഖീകരിച്ചു.

  Also Read: ഇഷ്ട വസ്ത്രം ഇട്ടു നോക്കുമ്പോള്‍ ചേരാതെ വന്നാല്‍! അദ്ദേഹം കുടുംബത്തോടൊപ്പം വിദേശത്ത്; വിവാഹത്തെപ്പറ്റി സുരഭി

  അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തിയ നടി പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. നടി കാണിച്ച ആത്മധൈര്യം ഇന്ന് നിരവധി കാൻസർ രോ​ഗികൾക്ക് പ്രചോദനമാണ്. ഇപ്പോഴും തന്റെ അതിജീവന കഥയെക്കുറിച്ച് തുറന്ന് പറയാൻ മംമ്ത മടി കാണിക്കാറില്ല. കാൻസർ രോ​ഗികൾക്കിടയിൽ വലിയ സ്വാധീനം മംമ്തയുടെ പ്രവൃത്തികൾക്കുണ്ടായി.

  Also Read: അമൃതയ്ക്കും അഭിരാമിക്കുമൊപ്പമുള്ള ചിത്രവുമായി ഗോപി സുന്ദർ, ബെസ്റ്റ് ടൈം അണ്ണാ എന്ന് കമന്റ്; വായടപ്പിച്ച് താരം

  കരിയറിലും മറ്റ് നടിമാരിൽ നിന്ന് വ്യത്യസ്തയാണ് മംമ്ത. മലയാളത്തിൽ ആദ്യമായി ഫാഷൻ ഐക്കൺ ആയി ഉയർന്നു വന്ന നടിയായാണ് മംമ്തയെ ആരാധകർ കാണുന്നത്. ആദ്യ സിനിമ മയൂഖം തൊട്ട് പിന്നീടിങ്ങോട്ട് ചെയ്ത സിനിമകളിൽ മിക്കതും ശ്രദ്ധിക്കപ്പെട്ടു. ബി​ഗ് ബി, മൈ ബോസ്, പാസഞ്ചർ തുടങ്ങിയ മംമ്ത ചെയ്ത സിനിമകളിൽ ഭൂരിഭാ​ഗവും ഹിറ്റാണ്. അസുഖം ഭേദമായി തിരിച്ചെത്തിയപ്പോഴും മംമ്തയെ തേടി നിരവധി അവസരങ്ങൾ എത്തി.

  ഇപ്പോഴിതാ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അമ്മയ്ക്ക് അറുപതാം പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുകയാണ് നടി. പ്രിയപ്പെട്ട അമ്മേ നിങ്ങൾക്ക് അറുപത് വയസ്സായി, പക്ഷെ നിങ്ങൾ 16ാം വയസ്സിലാണ്. പ്രത്യേകിച്ചും നിങ്ങളുടെ നുണക്കുഴികളാൽ. ഇപ്പോഴത്തെ പോലെ എല്ലായ്പ്പോഴും നിങ്ങൾ പുഞ്ചിരിക്കട്ടെ. ആ നുണക്കുഴികൾക്ക് ആഴം ഉണ്ടാവട്ടെ,

  എപ്പോഴത്തെയും പോലെ കരുണയോടെയും ആരോ​ഗ്യത്തോടെയും ഇരിക്കുക. കാരണം അഞ്ച് സ്ത്രീകളുടെ ജോലി ഒരുമിച്ച് ചെയ്യാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ ഒരു ഇൻസ്പിരേഷൻ ആണ്. ജീവിതത്തിലേക്ക് എനിക്ക് നിങ്ങളെ സുഹൃത്തായി ലഭിച്ചത് അനു​ഗ്രഹമാണെന്നും മംമ്ത ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

  അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളും മംമ്ത പങ്കുവെച്ചിട്ടുണ്ട്. അമ്മ കാണാൻ ചെറുപ്പമാണല്ലോ അറുപത് വയസ്സായെന്ന് പറയില്ല എന്നൊക്കെയാണ് താഴെ വന്നിരിക്കുന്ന കമന്റുകൾ, മോഹൻദാസ്, ​ഗം​ഗ ദമ്പതികളുടെ ഏക മകളാണ് മംമ്ത. മംമ്തയുടെ കരിയറിലും വ്യക്തി ജീവിതത്തിലും ഇവർ നൽകുന്ന പിന്തുണയെ പറ്റി നടി നേരത്തെ സംസാരിച്ചിട്ടുണ്ട്.

  ജന​ഗണമന ആണ് മംമ്തയുടെ ഒടുവിൽ പുറത്തിറങ്ങിയതിൽ ശ്രദ്ധേയമായ സിനിമ. ചിത്രത്തിൽ പൃഥിരാജ് ആയിരുന്നു നായകൻ. സിനിമയ്ക്കപ്പുറം മികച്ച ​ഗായിക കൂടിയാണ് മംമ്ത. നിരവധി സിനിമകളിൽ മംമ്ത പാടിയിട്ടുമുണ്ട്. സ്വന്തമായി നിർമാണ കമ്പനിയും മംമ്തയ്ക്കുണ്ട്.

  ലൈവ് ആണ് മംമ്ത മോഹൻദാസിന്റെ ഏറ്റവുമൊടുവിൽ പ്രഖ്യാപിച്ച സിനിമ. വികെ പ്രകാശ് ആണ് സിനിമയുടെ സംവിധായകൻ. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

  Read more about: mamta mohandas
  English summary
  Viral; Mamta Mohandas Wishes Her Mother On 60th Birthday; Says She Is Still Sixteen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X