ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല; നിരാശപ്പെട്ടു; നയൻതാരയ്ക്കെതിരെ വീണ്ടും മംമ്ത മോഹൻദാസ്

കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ മടിയില്ലാത്ത നടിയാണ് മംമ്ത മോഹൻദാസ്. 16 വർഷമായി സിനിമാ രം​ഗത്ത് തുടരുന്ന മംമ്ത അന്നും ഇന്നും ആത്മവിശ്വാസത്തോടെ തന്നെയാണ് കരിയറിൽ‌ മുന്നോട്ട് പോവുന്നത്. മലയാള സിനിമയിൽ അതുവരെ കണ്ട് വന്നിരുന്ന നായിക നടിമാരെ പോലെയായിരുന്നില്ല മംമ്ത. 2005 ൽ മയൂഖം എന്ന സിനിമയിലൂടെയാണ് അഭിനയ രം​ഗത്തേക്ക് മംമ്ത കടന്ന് വരുന്നത്. അന്ന് നെക്സ്റ്റ് ഡോർ ​ഗേൾ ഇമേജുള്ള നായികമാർക്കാണ് മലയാളത്തിൽ കൂടുതൽ സ്വീകാര്യത ലഭിച്ചിരുന്നത്.

എന്നാൽ മംമ്ത അർബൻ ​ഗേൾ ഇമേജുള്ള നടിയായിരുന്നു. അതൊന്നും നടിയുടെ കരിയർ ​ഗ്രാഫിനെ ബാധിച്ചില്ല. പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ മംമ്തയ്ക്ക് കഴിഞ്ഞു. നിരവധി അവസരങ്ങൾ മലയാളത്തിൽ നിന്ന് മംമ്തയ്ക്ക് ലഭിച്ചു. മലയാളം കഴിഞ്ഞാൽ പിന്നീട് നടി സജീവമായിരുന്നത് തെലുങ്ക് സിനിമകളിലാണ്. കരിയറിലെ മികച്ച സമയത്ത് നിൽക്കവെ അസുഖം ബാധിച്ച് കുറച്ച് നാൾ മാറി നിൽക്കേണ്ടി വന്നെങ്കിലും വീണ്ടും നടി സിനിമാ രം​ഗത്ത് സജീവമായി.

 Mamtha Mohandas

ലൈവ് ആണ് മംമ്തയുടെ പുതിയ സിനിമ. വികെപി ഒരുക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, സൗബിൻ ഷാഹിർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രൊമോഷൻ‌ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് മംമ്ത.

അടുത്തിടെ കുചേലൻ എന്ന രജിനികാന്ത് സിനിമയിലെ ​ഗാന രം​ഗത്തിൽ അഭിനയിക്കാൻ വന്ന് കുറച്ച് സീനുകളിൽ അഭിനയിച്ച് മടങ്ങേണ്ടി വന്നതിനെക്കുറിച്ച് മംമ്ത സംസാരിച്ചിരുന്നു. ​ഗാനരം​ഗത്തിൽ അഭിനയിക്കാനാണ് വിളിച്ചതെങ്കിലും അതുണ്ടായില്ല. ​ഗാനത്തിൽ തന്റെ ചെറിയൊരു സീൻ മാത്രമേ ഉണ്ടായിരുന്നൂള്ളൂ എന്നും മംമ്ത അന്ന് വ്യക്തമാക്കി. സിനിമയിലെ നായികയുടെ എതിർപ്പ് മൂലമാണ് തന്നെ ഒഴിവാക്കിയതെന്നാണ് അറിയാൻ കഴിഞ്ഞതെന്നും മംമ്ത തുറന്ന് പറഞ്ഞിരുന്നു.

ബിഹൈന്റ്വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ ഇതേപറ്റി മംമ്ത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അന്ന് പറഞ്ഞ വാക്കുകളിൽ ചിലത് വാർത്തകളിൽ വന്നില്ലെന്ന് മംമ്ത ചൂണ്ടിക്കാട്ടി. നായികയുടെ എതിർ‌പ്പാണ് തന്നെ മാറ്റി നിർത്തിയതിന് കാരണമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞുള്ള അറിവാണെന്ന് മംമ്ത വ്യക്തമാക്കി.

Nayanthara, Mamtha Mohandas

കുചേലന്റെ ഓഫർ വന്ന സമയത്ത് തമിഴിൽ ഞാൻ അപ്പോൾ ഒരു സിനിമയെ ചെയ്തിരുന്നുള്ളു. ഇത്രയും വർഷങ്ങളായി അക്കാര്യം ഞാൻ പറഞ്ഞിട്ടില്ല. അതിന്റെ പേരിൽ പ്രശ്നവുമുണ്ടാക്കിയിട്ടില്ല. അന്ന് അത് പരാതിപ്പെട്ട് പ്രതികരിച്ചിരുന്നെങ്കിൽ അനാവശ്യമായ കാര്യത്തിന് എനിക്ക് ആശങ്കപ്പെടേണ്ടി വന്നേനെ.

ഞാൻ തിരിച്ച് ദുബായിൽ പോയി ചെയ്ത് കൊണ്ടിരുന്ന സിനിമയിൽ വർക്ക് ചെയ്തു. എന്റെ ഹൃദയത്തിൽ തൊട്ടത് രജിനി സർ വിളിച്ച് നന്ദി പറഞ്ഞപ്പോഴാണ്. സിനിമ കണ്ടപ്പോൾ പിറകിൽ നിന്നുള്ള എന്റെ രണ്ട് ഷോട്ടുകൾ മാത്രമേ ഉള്ളു. അത് നിരാശപ്പെടുത്തിയിരുന്നു.

ഞാനൊരിക്കലും മറ്റൊരു ആർട്ടിസ്റ്റിനെ മാറ്റിനിർത്താൻ ശ്രമിക്കില്ല. പ്രത്യേകിച്ചും നടിമാരെ. പക്ഷെ കുഴപ്പമില്ല. ഞാൻ അത് നല്ല രീതിയിൽ കൈകാര്യം ചെയ്തെന്നും മംമ്ത തുറന്ന് പറഞ്ഞു. ദിലീപിനൊപ്പമുള്ള സിനിമ ചർച്ചയിലുണ്ടെന്നും ഇതിന്റെ പ്രഖ്യാപനം വരുമെന്നും മംമ്ത പറഞ്ഞു.

നയൻതാരയുടെ പേരെടുത്ത് മംമ്ത പരാമർശിച്ചിട്ടില്ല. പക്ഷെ കുചേലൻ എന്ന സിനിമയിലെ നായികമാരിലൊരാൾ നയൻതാരയായിരുന്നു. മംമ്ത പരാമർശിച്ച ​ഗാന ​രം​ഗത്തിൽ നയൻതാരയെ കാണാം. 2008 ലാണ് കുചേലൻ എന്ന സിനിമ റിലീസ് ചെയ്തത്. തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാര ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ നടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം വരുന്നുണ്ട്.

More from Filmibeat

Read more about: nayanthara mamtha mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X