For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിമ്പു ഹാപ്പിയാണ്; പ്രൊപ്പോസ് ചെയ്ത അന്ന് ഞാൻ ഭയന്നു; മഞ്ജിമയെക്കുറിച്ച് ​ഗൗതം കാർത്തിക്ക്

  |

  ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് മഞ്ജിമ മോഹൻ. പ്രിയം എന്ന കുഞ്ചാക്കോ ബോബൻ സിനിമയിൽ ഉൾപ്പെടെ മികച്ച വേഷം ആയിരുന്നു മഞ്ജിമ ചെയ്തത്. ബാലതാരമായി തിളങ്ങിയ മഞ്ജിമയെ പിന്നീട് കുറേനാൾ സിനിമകളിൽ‌ കണ്ടില്ല. പഠനത്തിന്റെ തിരക്കുകളിൽ ആയിരുന്ന മഞ്ജിമ പിന്നീട് വടക്കൻസെൽഫി എന്ന സിനിമയിൽ നായിക ആയെത്തി.

  Also Read: 'എലിസബത്ത് എന്നേക്കും എന്റേതാണ്, അവൾ എവിടെ പോകാനാണ്'; ബാലയും ഭാര്യ എലിസബത്തും വീണ്ടും ഒന്നിച്ചു!

  എന്നാൽ നായിക ആയപ്പോൾ പ്രതീക്ഷിച്ച സ്വീകാര്യത മഞ്ജിമയ്ക്ക് മലയാള സിനിമയിൽ നിന്നും ലഭിച്ചില്ല. അടുത്തിടെ നൽകിയ അഭിമുഖത്തിൽ മഞ്ജിമ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മലയാളി പ്രേക്ഷകരല്ല മലയാള സിനിമാ ലോകമാണ് തനിക്ക് നേരെ മുഖം തിരിക്കുന്നത് എന്നായിരുന്നു മഞ്ജിമ പറഞ്ഞത്. അതേസമയം തമിഴ് സിനിമാ ലോകത്ത് മഞ്ജിമയ്ക്ക് വൻ‌ സ്വീകാര്യത ലഭിച്ചു. സംവിധായകൻ ​ഗൗതം മേനോന്റെ സിനിമകളിൽ വരെ അവസരം ലഭിച്ച മഞ്ജിമക്ക് വലിയ ആരാധക വൃന്ദം തമിഴിലുണ്ട്.

  Also Read: 'വലിയ താരങ്ങളുടെ പുറകെ നടക്കുന്നത് എനിക്കിഷ്ടമല്ല, അവർ എന്റെ പുറകെ നടക്കട്ടെ, മലയാളി മാറണം'; ഒമർ ലുലു

  തമിഴ് സിനിമകളിലാണ് മഞ്ജിമ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. തമിഴ്നാട്ടിൽ നിന്നാണ് ജീവിത പങ്കാളിയെയും മഞ്ജിമ കണ്ടെത്തിയിരിക്കുന്നത്. യുവ നടൻ ​ഗൗതം കാർത്തിക് ആണ് മഞ്ജിമയെ വിവാഹം കഴിക്കാൻ പോവുന്നത്.

  ഏറെ നാൾ നീണ്ട പ്രണയത്തിന് ഒടുവിലാണ് വിവാഹത്തിലേക്ക് കടക്കുന്നത്. നവംബർ 28 നാണ് വിവാഹം. കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിലാണ് മഞ്ജിമ തങ്ങളുടെ വിവാഹക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചത്. ഇപ്പോഴിതാ പത്രസമ്മേളനത്തിൽ മഞ്ജിമയും ​ഗൗതമും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

  സ്വകാര്യമായ ചടങ്ങിലാണ് വിവാഹം നടക്കുന്നതെന്ന് ​ഗൗതം പറഞ്ഞു. മറ്റൊരു സംസ്ഥാനത്ത് നിന്ന് സിനിമാ മേഖലയിലേക്ക് വരുമ്പോൾ സ്വീകാര്യത ലഭിക്കുമോ എന്ന ഭയം ഉണ്ടാവും. പക്ഷെ ആദ്യ സിനിമ മുതൽ എനിക്ക് ആ സ്നേഹവും പിന്തുണയും ലഭിക്കുന്നുണ്ട്. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോവുമ്പോഴും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നെന്നും മഞ്ജിമ പറഞ്ഞു.

  പ്രണയ കഥയായി പ്രത്യേകിച്ച് ഒന്നും ഇല്ലെന്ന് ​ഗൗതം കാർത്തിക് പറയുന്നു. ഞാനാണ് പ്രൊപ്പോസ് ചെയ്തത്. മറുപടി പറയാൻ രണ്ട് ദിവസം സമയം എടുത്തു. ആ രണ്ട് ദിവസം എനിക്ക് വളരെ ഭയം ആയിരുന്നു. പക്ഷെ ഓക്കെ പറഞ്ഞു. അങ്ങനെ പടി പടിയായി വിവാഹത്തിലേക്ക് കടക്കുന്നു, ​ഗൗതം കാർത്തിക് പറഞ്ഞു.

  ജീവിതത്തിൽ ശരിയായ പങ്കാളിയെ കാണുമ്പോൾ അവർ നിന്നെ ഒരു പുരുഷനാക്കി മാറ്റുമെന്നാണ് അച്ഛൻ പറയാറ്. മഞ്ജിമ എനിക്ക് അങ്ങനെ ഒരാളാണ്. ഒരു പയ്യനായിരുന്ന ഞാൻ ആളായി മാറിയതിന് ഇവളാണ് കാരണം. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു. അത് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് പ്രണയമുണ്ടായത്. അവൾ സുന്ദരിയാണ്. അതിനൊപ്പം വളരെ ശക്തയുമാണെന്ന് ​ഗൗതം കാർത്തിക് പറഞ്ഞു.

  രണ്ട് പേരുടെയും സുഹ‍ൃത്തായ നടൻ ചിമ്പുവിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. ചിമ്പുവിന് എന്റെ കാര്യത്തിൽ സന്തോഷം ഉണ്ടെന്ന് ​ഗൗതം കാർത്തിക് പറഞ്ഞു. നമ്മളുടെ കാര്യത്തിൽ എന്ന് മഞ്ജിമ ചിരിച്ച് കൊണ്ട് തിരുത്തി. ഇത് കേട്ട ​ഗൗതം താൻ ചിമ്പുവിന്റെ കാര്യത്തിൽ കുറച്ച് പൊസസീവ് ആണെന്നും അതിനാലാണ് എന്റെ കാര്യത്തിൽ എന്ന് പറഞ്ഞതെന്നും പറഞ്ഞു.

  Read more about: manjima mohan
  English summary
  Viral; Manjima Mohan And Gautham Karthik Open Up About Their Love Story; Talks About Simbu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X