ഇതൊന്നും വിവാഹത്തിന് മുമ്പ് ചോദിച്ചില്ലല്ലോ എന്ന് തോന്നി; എന്റെ മുൻബന്ധങ്ങൾ പരാജയപ്പെട്ടതിന് കാരണം; മഞ്ജിമ
2022 ലാണ് നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജിമ മോഹനിപ്പോൾ. ഗൗതം കാർത്തിക് ജീവിതത്തിലേക്ക് വന്ന ശേഷമുള്ള മാറ്റം, വഴക്കുകളുണ്ടായതിന് കാരണം, പരസ്പരം മനസിലാക്കിയ കാര്യങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം മഞ്ജിമ മോഹൻ സംസാരിച്ചു. ഗൗതമിൽ നിന്നും ആരോഗ്യകരമായ ശീലങ്ങൾ താൻ പഠിച്ചിട്ടുണ്ടെന്ന് മഞ്ജിമ പറയുന്നു.
നേരത്തെ എഴുന്നേൽക്കാൻ തുടങ്ങി. അനാരോഗ്യകരമായ ലൈഫ് സ്റ്റെെൽ ആയിരുന്നു എനിക്ക്. വളരെ വൈകിയാണ് ഉറങ്ങിയിരുന്നതും എഴുന്നേറ്റതും. പക്ഷെ ഇപ്പോൾ മാറി. രാവിലെ നാല് മണിക്ക് ഗൗതം എഴുന്നേൽക്കും. രാത്രി എട്ട് മണിക്ക് ഉറങ്ങും. ഗൗതം ബോർഡിംഗ് സ്കൂളിൽ പഠിച്ചതാണ്. എല്ലാത്തിനും ചിട്ടയുണ്ട്. എട്ട് മണിയോടെ സ്കിൻ കെയർ ചെയ്ത് ഐ മാസ്കും വെച്ച് ഉറങ്ങാൻ കിടക്കും.

എനിക്ക് റീലുകൾ കണ്ടിരിക്കുന്ന ശീലമുണ്ട്. എന്നാൽ തന്നെ ഉറങ്ങാൻ നിർബന്ധിക്കില്ല. പക്ഷെ ലൈറ്റ് ഓഫ് ചെയ്യാൻ പറയും. പിന്നീട് ഫോണിന്റെ ശബ്ദം കുറയ്ക്കാൻ പറയും. എല്ലാം സൗമ്യമായി പറഞ്ഞ് ചെയ്യിക്കും. രാവിലെ 3.30 ക്ക് എഴുന്നേൽക്കും. ദൈവമേ ഇക്കാര്യങ്ങളൊന്നും മുമ്പ് എന്തുകൊണ്ട് ചോദിച്ചില്ലെന്ന് ഞാൻ കരുതി. എന്റെ സഹോദരനോട് ഇക്കാര്യം പറഞ്ഞപ്പോൾ അവൻ ചിരിച്ചു. നിനക്കിത് വേണമെന്ന് അവൻ പറയും. പക്ഷെ ഇപ്പോൾ നേരത്തെ എഴുന്നേൽക്കുന്നതിൽ സന്തോഷമുണ്ട്.
ഗൗതം രാവിലെ വർക്കൗട്ട് ചെയ്യും. തന്നെയും വർക്കൗട്ടിന് പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി. നേരത്തെ ഞാൻ ഒരു സ്വിഗി പേഴ്സൺ ആയിരുന്നു. രാവിലെ തന്നെ ഓർഡർ ചെയ്യും. പക്ഷെ ഇപ്പോൾ കുറഞ്ഞു. നമുക്ക് വീട്ടിൽ കുക്ക് ചെയ്യാമെന്ന് ഗൗതം പറഞ്ഞു. ആരോഗ്യകരമായ ലൈഫ് സ്റ്റെെലിലേക്ക് ഗൗതം തന്നെ കൊണ്ട് വന്നെന്നും മഞ്ജിമ മോഹൻ പറയുന്നു.

ഗൗതമുമായുണ്ടായ വഴക്കുകളെക്കുറിച്ചും മഞ്ജിമ സംസാരിച്ചു. എനിക്ക് വളരെ ശക്തമായ അഭിപ്രായങ്ങളുണ്ട്. ഒരു കാര്യം പറയുമ്പോൾ രണ്ട് വട്ടം ആലോചിക്കില്ല. ഞാൻ ഡിപ്ലോമാറ്റിക്കല്ല. ഇൻഡസ്ട്രിയിൽ ഡിപ്ലോമാറ്റിക് ആകണമെന്ന് പലരും പറയാറുണ്ട്. പക്ഷെ ഗൗതമിനൊപ്പം അത് വേണ്ട. ഒരു തിരക്കഥ കേട്ട ശേഷം ഗൗതം എന്നോട് സംസാരിക്കും. ഞാൻ പെട്ടെന്ന് ജഡ്ജ്മെന്റ് നടത്തും. ഗൗതം എപ്പോഴും അത് സമ്മതിക്കണമെന്നില്ല. അപ്പോഴാണ് വഴക്ക് വരുക.
ഈ സ്ക്രിപ്റ്റ് ഇഷ്‌ടപ്പെട്ടെന്ന് ഗൗതം പറയും. പക്ഷെ ഇത് വർക്ക് ചെയ്യില്ലെന്ന് ഞാൻ പറയും. ആരാണ് ശരി ആരാണ് തെറ്റ് എന്ന പ്രശ്നം വരും. തുടക്കത്തിൽ അത് വലിയൊരു പ്രശ്നമായിരുന്നു. ഞാനാണ് ശരിയെന്ന് തെളിയിക്കാൻ ഞാൻ ശ്രമിക്കും. ഗൗതം ആ സിനിമകൾ ചെയ്ത് പരാജയപ്പെടുമ്പോൾ ഞാൻ അപ്പോഴേ പറഞ്ഞില്ലേ എന്ന് ഞാൻ പറയും. പക്ഷെ ഇപ്പോൾ ഗൗതമിന്റെ തീരുമാനങ്ങളെ ബഹുമാനിക്കുന്നു, അദ്ദേഹത്തിന് ആ അനുഭവം വേണമായിരിക്കും.
ഒരു ദിവസം ഗൗതം എനിക്കൊപ്പം ഇരുന്ന് സംസാരിച്ചു. നമ്മൾ പരസ്പരം വഴക്കിടേണ്ടതില്ല. ഇതൊരു സാഹചര്യമാണ്. നിനക്ക് എന്നേക്കാൾ കൂടുതൽ സിനിമയെക്കുറിച്ച് അറിയാമെന്നതിനെ ബഹുമാനിക്കുന്നു. പക്ഷെ എനിക്ക് സ്വയം പഠിക്കണം. അത് പറഞ്ഞ് തരേണ്ടതില്ലെന്ന് ഗൗതം വ്യക്തമാക്കി. എന്തുകൊണ്ട് എന്റെ മുൻ റിലേഷൻഷിപ്പുകൾ വർക്ക് ചെയ്തില്ലെന്ന് എനിക്കപ്പോൾ മനസിലായി. ഒരാളുടേ മേൽ നമ്മുടെ അഭിപ്രായം അടിച്ചേൽപ്പിക്കാൻ പറ്റില്ലെന്നും മഞ്ജിമ ചൂണ്ടിക്കാട്ടി. മെർസി ജോണിന്റെ പോഡ്കാസ്റ്റിലാണ് മഞ്ജിമ ഇക്കാര്യങ്ങൾ സംസാരിച്ചത്.


Click it and Unblock the Notifications