ചിലർ പറഞ്ഞ് തരില്ല, പക്ഷെ വരലക്ഷ്മി എന്നെ സഹായിച്ചു; വണ്ണം കുറച്ചതിന് പിന്നിലെ രഹസ്യമെന്തെന്ന് മഞ്ജിമ

ബാലതാരമായി അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന മഞ്ജിമ മോഹൻ നായികയായി വന്നപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മലയാളത്തിൽ കാര്യമായി ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞില്ല. പക്ഷെ തമിഴകത്ത് പെട്ടെന്ന് തന്നെ മഞ്ജിമ ജനപ്രീതി നേടി. വിവാഹത്തിന് ശേഷം വന്ന ചെറിയ ഇടവേള അവസാനിപ്പിച്ച് വീണ്ടും കരിയറിൽ സജീവമാകുകയാണ് മഞ്ജിമ മോഹൻ. തമിഴ് നടൻ ​ഗൗതം കാർത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു.

വണ്ണം കൂടിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംദ​ഗിനെക്കുറിച്ച് മഞ്ജിിമ നേരത്തെ സംസാരിച്ചിട്ടുണ്ട്. വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ തന്നെ മാനസികമായി തകർക്കുന്ന കമന്റുകളാണ് വന്നത്. ​ഗൗതമിന്റെ സാമീപ്യമാണ് തനിക്ക് ആശ്വാസമായതെന്നും മഞ്ജിമ വ്യക്തമാക്കി. വണ്ണം കുറച്ച് പഴയ ഫിറ്റ്നെസ് വീണ്ടെടുത്തിരിക്കുകയാണിപ്പോൾ മഞ്ജിമ മോഹൻ. തന്റെ വണ്ണം കുറയ്ക്കാൻ സഹായിച്ച നടിയെക്കുറിച്ച് മഞ്ജിമ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

Manjima Mohan

നടി വരലക്ഷ്മി ശരത്കുമാറാണ് തന്നെ സഹായിച്ചതെന്ന് മഞ്ജിമ പറയുന്നു. എനിക്ക് വളരെ പ്രധാനപ്പെട്ട സമയത്ത് വരു എന്നെ സഹായിച്ചു. വെയ്റ്റ് ലോസിന്റെ സമയത്ത്. എങ്ങനെയാണ് വണ്ണം കുറച്ചതെന്ന് ചിലർ പറഞ്ഞ് തരില്ല. എന്നാൽ വരലക്ഷ്മി സഹായിച്ചു. വണ്ണം കുറയ്ക്കാൻ ഒരു ടീമിനെ വരലക്ഷ്മി തനിക്ക് പരിചയപ്പെടുത്തി തന്നെന്നും മഞ്ജിമ മോഹൻ പറയുന്നു.

താൻ വണ്ണം കുറയ്ക്കാൻ കാരണം ആരോ​ഗ്യ പ്രശ്നങ്ങൾ ആണെന്നും മ‍ഞ്ജിമ വ്യക്തമാക്കുന്നുണ്ട്. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ രണ്ട് കാലുകൾക്കും വേദന. വീണ്ടും എണീക്കാൻ ശ്രമിച്ചപ്പോൾ കാലിനടിയിൽ നിന്ന് സൂചി കുത്തുന്നത് പോലത്തെ വേദന. സംശയം തോന്നിയപ്പോൾ ​ഗൗതമിനോട് പറഞ്ഞു. ബ്ലഡ് ടെസ്റ്റ് ചെയ്യാമെന്ന് ​ഗൗതം. റിസൽട്ട് ‌വളരെ മോശമായിരുന്നു. എല്ലാ തരത്തിലുമുള്ള ഡയറ്റിം​ഗ് ഞാൻ ചെയ്തതാണ്. ബ്ലഡ് റിപ്പോർട്ട് ശരിയാക്കണമെന്ന് ഞാൻ തീരുമാനിച്ചു.

Manjima Mohan

അങ്ങനെയാണ് വരലക്ഷ്മിയോട് സംസാരിക്കുന്നതെന്നും വരവക്ഷ്മിയാണ് ലൈഫ് സ്റ്റെെൽ മാറ്റാൻ സഹായിച്ച വിദ​ഗ്ധ സംഘത്തെ തന്നെ പരിചയപ്പെടുത്തിയതെന്നും മഞ്ജിമ മോഹൻ വ്യക്തമാക്കി. നാല് മാസത്തിനുള്ളിൽ 17 കിലോ ഭാരമാണ് താൻ കുറച്ചത്. വളരെ കഷ്ടപ്പെട്ടാണ് വണ്ണം കുറച്ചതെന്നും മഞ്ജിമ മോഹൻ പറഞ്ഞുഇൻഡസ്ട്രിയിലുള്ള തന്റെ മറ്റ് സുഹൃത്തുക്കളെക്കുറിച്ചും മഞ്ജിമ മോഹൻ സംസാരിച്ചു.

ഐശ്വര്യ രാജേഷ് നല്ല സുഹൃത്താണ്. ആർജെ ബാലാജിയും. അദ്ദേഹത്തോട് സംസാരിക്കുന്നത് വളരെ ഇഷ്ടമാണ്. കാരണം അവരിൽ നിന്നും എന്തെങ്കിലും നമ്മൾ പഠിക്കും. നിക്കി ​ഗൽറാണിയോട് ഇടയ്ക്ക് സംസാരിക്കും. വീട്ടിലെ കാര്യങ്ങളാണ് നിക്കിയോട് സംസാരിക്കാറ്. നിവിൻ പോളിയുമായി ഇപ്പോഴും ടച്ചുണ്ട്. ഫിൽട്ടറില്ലാതെ നിവിനുമായി സംസാരിക്കാം. അപർണ ബാലമുരളിയുമായും ഇടയ്ക്ക് സംസാരിക്കാറുണ്ടെന്നും മഞ്ജിമ വ്യക്തമാക്കി. മലയാള സിനിമകളിൽ മഞ്ജിമ മോഹനെ കണ്ടിട്ട് ഏറെക്കാലമായി. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: manjima mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X