പാളിച്ചകൾ പറ്റിയിട്ടില്ല; ആ ചിന്ത വരുമ്പോൾ സ്വയം തിരുത്തും; അടുക്കളയിലിരുന്ന സ്ത്രീയായിരുന്നെന്നും മഞ്ജു

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ ശേഷമാണ് മഞ്ജു പത്രോസ് അഭിനയ രം​ഗത്ത് സജീവമാകുന്നത്. ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും മഞ്ജു അഭിനയിച്ചു. ബി​ഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായും മഞ്ജു സുനിച്ചനെത്തി. ബി​ഗ് ബോസിന് ശേഷം വന്ന സൈബർ ആക്രമണങ്ങൾ മഞ്ജുവിനെ ഏറെ ബാധിച്ചിരുന്നു. ഇതേക്കുറിച്ച് നടി തുറന്ന് സംസാരിച്ചിട്ടുമുണ്ട്. വ്യക്തി ജീവിതത്തെക്കുറിച്ച് ​ഗോസിപ്പുകൾ വന്നെങ്കിലും ഇവയെല്ലാം അവ​ഗണിച്ച് മുന്നോട്ട് നീങ്ങുകയാണ് മഞ്ജു സുനിച്ചൻ.

കരിയറിൽ തനിക്ക് നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജുവിപ്പോൾ. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഒരുപാട് കാലം ഓ‌ടിയിട്ടും എത്തേണ്ടയി‌ടങ്ങളിൽ എത്തിപ്പെട്ടില്ല എന്ന് ചിലപ്പോൾ തോന്നും. ആ ചിന്ത ഞാൻ തന്നെ തിരുത്തും. എനിക്ക് കിട്ടുന്നത് എല്ലാം ബോണസ് ആണ്. ഞാൻ അടുക്കളയിൽ ദോശയും ചുട്ടുകൊണ്ടിരുന്ന സ്ത്രീ അല്ലേ. ലൈം ലൈറ്റിൽ നിൽക്കുക എന്ന് പറയുന്നത് തന്നെ എനിക്ക് കിട്ടിയ ബോണസ് ആണ്.

Manju Pathrose

ഏത് ജോലിയിൽ പോയാലും പഠിക്കുകയോ ഇൻവെസ്റ്റ് ചെയ്യുകയോ വേണം. എന്നെ സംബന്ധിച്ച് ഞാനിത് ഒന്നും ഇല്ലാതെ വന്ന ഒരാളാണ്. ഇൻഡസ്ട്രിയിൽ പരിചയക്കാരോ മുൻ തലമുറക്കാരോ ഇല്ല. എനിക്ക് ദൈവം വെച്ച വഴിയിലേക്ക് ഞാനെത്തി. അതിനപ്പുറത്തുള്ള കാര്യങ്ങൾ‌ക്ക് പരാതി പറയാൻ ഞാൻ ആളല്ല. എനിക്ക് കിട്ടുന്ന അവസരങ്ങൾ നന്നാക്കി ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. എനിക്ക് പാളിച്ച പറ്റി എന്ന് ഇതുവരെ ഞാൻ വിശ്വസിക്കുന്നില്ല.

ഒരു വർക്കിന് വിളിച്ച് ആ വർക്കിൽ ഞാൻ അലംഭാവം കാണിച്ചാൽ എനിക്ക് പറ്റുന്ന തെറ്റാണ്. ഡേറ്റുകൾ കുഴപ്പിച്ചാലും സമയത്ത് എത്തിയില്ലെങ്കിലും എന്റെ ഭാ​​ഗത്ത് നിന്നുള്ള തെറ്റാണ്. ഇതൊന്നും ഞാൻ ചെയ്യുന്നില്ല. വലിയ കുഴപ്പമില്ലാതെ അഭിനയിക്കുന്ന ഒരാളാണെന്ന് എല്ലാവരും പറയുന്നുണ്ട്. ഒരു പ്രശ്നത്തിലും നിൽക്കാറില്ല. മാന്യമായി എന്റെ പ്രൊഫഷനെ മുന്നോട്ട് കൊണ്ട് പോകുന്നെന്നാണ് ഞാൻ വിലയിരുത്തുന്നത്. അതിനാൽ പാളിച്ചകൾ പറ്റിയെന്ന് തോന്നുന്നില്ലെന്നും മഞ്ജു വ്യക്തമാക്കി.

Manju Pathrose

സിനിമയിൽ ​ഗ്യാങ്ങുകളുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ അത് ആരു‌ടെയും കുറ്റമല്ലെന്നും മഞ്ജു അഭിപ്രായപ്പെട്ടു. അവരവർക്ക് കംഫർട്ടബിളായവരെ വെച്ചായിരിക്കും സിനിമയെടുക്കുയെന്നും നടി ചൂണ്ടിക്കാട്ടി. ഒരു സിനിമയിൽ കൈയെത്തും ദൂരത്ത് അവസരമെത്തിയതിനെക്കുറിച്ചും മഞ്ജു സംസാരിച്ചു. ഈയടുത്ത് ചേർത്തല ജയൻ ചേട്ടനൊപ്പം ഇഎംഐ എന്നൊരു സിനിമ ചെയ്തിരുന്നു. മെയിൻ സ്ട്രീമിലൊന്നും വരാത്ത ചെറിയ സിനിമയാണ്. പെർഫോം ചെയ്യാൻ ഭയങ്കര ഏരിയ ഉണ്ടായിരുന്ന സിനിമയാണ്.

ഞാൻ ആസ്വദിച്ച് ചെയ്ത സിനിമ. ഞാനും ജയൻ ചേട്ടനുമായുള്ള കെമിസ്ട്രിയൊക്കെ വർക്കൗട്ട് ആയി. അദ്ദേഹം തന്നെയായിരുന്നു കാസ്റ്റിം​ഗ്. മഞ്ജു തന്നെ വേണമെന്ന് വാശി പിടിച്ചത് നന്നായി നന്നായി പെർഫോം ചെയ്യുന്നെന്ന് അദ്ദേഹം പറഞ്ഞു. അടുത്തതായി ഒരു പടം ചെയ്യുന്നുണ്ട്. അതിൽ നീ എന്തായാലും ഉണ്ടാകുമെന്നും പറഞ്ഞു.

ആ സിനിമയുടെ കൺട്രോളർ വിളിച്ചു. ഈ ഡേറ്റുകളിൽ ഫ്രീയാണോ എന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞു. പടം തുടങ്ങിയെങ്കിലും വിളിച്ചിട്ടില്ല. വിളിച്ചാൽ സന്തോഷമെന്നും നടി വ്യക്തമാക്കി. തനിക്ക് വരാനുള്ളത് തനിക്ക് തന്നെ വരുമെന്നാണ് കരുതുന്നതെന്നും മഞ്ജു വ്യക്തമാക്കി.

More from Filmibeat

Read more about: manju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X