ഉർവശിയെ പുകഴ്ത്താൻ മഞ്ജു വാര്യരെ കുത്തിപ്പറയേണ്ട കാര്യമെന്താണ്?; മഞ്ജു പിള്ളയോട് സോഷ്യൽ മീഡിയ
മലയാള സിനിമയിലെ മികച്ച നടി ആരെന്നത് സംബന്ധിച്ച് എന്നും സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും ചർച്ചകൾ നടക്കാറുണ്ട്. ശോഭന, ഉർവശി, മഞ്ജു വാര്യർ എന്നീ മൂന്ന് നടിമാരെ വെച്ചാണ് പലപ്പോഴും ഇത്തരം ചർച്ചകൾ ഉണ്ടാവാറ്. മൂന്ന് നടിമാരും മികച്ച പ്രകടനം സിനിമകളിൽ കാഴ്ച വെച്ചവരാണ്.
മഞ്ജുവും ശോഭനയും നൃത്തത്തിലൂടെ കൂടെ പേരെടുത്തെങ്കിലും ഉർവശിയെ സംബന്ധിച്ച് അവരുടെ അഭിനയമായിരുന്നു പ്രധാന ഹൈലൈറ്റ്. ഉർവശിയുടെ അഭിനയത്തെക്കുറിച്ച് ഉലകനായകൻ കമലാഹാസൻ വാചാലനായിട്ടുണ്ട്.

അന്നും ഇന്നും പ്രസക്തമാണ് സിനിമാ ലോകത്ത് ഉർവശിയുടെ സ്ഥാനം. നായികാ സ്ഥാനത്ത് ഈ പ്രായത്തിലും തുടരാൻ ഉർവശിക്ക് കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. തമിഴിൽ ചെറിയ. വേഷങ്ങൾ ചെയ്യുന്നുണ്ടെങ്കിലും മലയാളത്തിൽ തനിക്ക് പ്രാധാന്യമുള്ള വേഷങ്ങളെ ചെയ്യൂ ഉർവശിക്ക് നിർബന്ധം ഉണ്ട്. മലയാളത്തിൽ സിനിമകൾ ശ്രദ്ധിച്ചേ ഉർവശി തെരഞ്ഞെടുക്കാറും ഉള്ളൂ.

മലയാള സിനിമയിൽ ഇന്ന് താരമൂല്യത്തിൽ മുന്നിൽ നിൽക്കുന്നത് മഞ്ജു വാര്യർ ആണ്. ലേഡി സൂപ്പർ സ്റ്റാർ ആയാണ് മഞ്ജുവിനെ ആരാധകർ കാണുന്നത്. പ്രതിഫലത്തിൽ മലയാളത്തിൽ ഇന്ന് മറ്റേതൊരു നടിയേക്കാളും മുന്നിലാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി ആണെന്ന് അഭിപ്രായപ്പെട്ടിരികകുകയാണ് നടി മഞ്ജു പിള്ള. മിർച്ചി മലയാളത്തോടാണ് പ്രതികരണം.

'ഉർവശിയെ ചേച്ചിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മിഥുനം ആണ്. ആരെയൊക്കെ നമ്മൾ ലേഡി സൂപ്പർ സ്റ്റാർ എന്ന് എത്രയൊക്കെ പറഞ്ഞാലും ഉർവശി എന്ന നടിയെ കടത്തി വെട്ടാൻ മലയാളം ഇൻഡസ്ട്രിയിൽ ഇന്നു വരെ ആരും ഉണ്ടായിട്ടില്ല. നായികാ സ്ഥാനത്ത്. എത്രയൊക്കെ പറഞ്ഞാലും എന്റെ മനസ്സിലേ ലേഡി സൂപ്പർ സ്റ്റാർ അന്നും ഇന്നും ഉർവശി ആണ്'

'അവർ എത്ര വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്. ടൈപ് കാസ്റ്റ് ആയില്ല. അത് കൊണ്ടാണ് അവർ തല ഉയർത്തി നിന്ന് പറഞ്ഞത് ഞാൻ ഒരു നായകന്റെയും നായിക അല്ല ഡയരക്ടരുടെ ആർട്ടിസ്റ്റ് ആണെന്ന്. അവർക്ക് അത്ര കോൺഫിഡൻസ് ആണ്,' മഞ്ജു പിള്ള പറഞ്ഞതിങ്ങനെ.
മഞ്ജു വാര്യരെ പരോക്ഷമായി കുത്തിപ്പറഞ്ഞതാണോ എന്നാണ് സോഷ്യൽ മീഡിയയിലെ ഉയരുന്ന ചോദ്യം. മലയാളത്തിൽ ഇപ്പോൾ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത് മഞ്ജുവിനെ മാത്രമാണ്. അവരെ അല്ലേ നടി ഉദ്ദേശിച്ചതെന്നാണ് ചോദ്യം.

ലേഡി സൂപ്പർ സ്റ്റാറും മികച്ച നടിയും എന്നത് വ്യത്യസ്തമാണെന്ന് പലരും മഞ്ജു പിള്ളയോടായി പറയുന്നു. ഫാൻ ബേസ് ഉള്ളവരും തിയറ്ററിൽ ആളെ എത്തിക്കാൻ കഴിയുന്നവരെയുമാണ് സൂപ്പർ താരം എന്ന് വിളിക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഉർവശിയെ പുകഴ്ത്താൻ മറ്റൊരു നടിയെ ഇകഴ്ത്തേണ്ട കാര്യമുണ്ടോ എന്നും ചോദ്യമുയരുന്നുണ്ട്.
മഞ്ജു വാര്യർ സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയിട്ട് കുറച്ച് വർഷങ്ങളേ ആയുള്ളൂ. നീണ്ട 13 വർഷം നടി സിനിമയിൽ അഭിനയിച്ചിട്ടില്ല. അന്നും ഉർവശിയും ശോഭനയുമൊക്കെ സിനിമാ രംഗത്ത് ഉണ്ടായിരുന്നു.
എന്ത് കൊണ്ട് അവരെ തേടി സിനിമകൾ വന്നില്ലെന്നും അവരെ അന്ന് പ്രശംസിക്കാത്തതിന് കാരണം എന്താണെന്നും ചോദിക്കുന്നവരുണ്ട്. ഇനി ഉർവശി മലയാളത്തിൽ സജീവമായാൽ ഇവരെയും ഓവർ റേറ്റഡ് എന്ന് പറഞ്ഞ് ഒരു വിഭാഗം തള്ളിക്കളയുമെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്.


Click it and Unblock the Notifications