Don't Miss!
- News
അഴിമതി പണം ഗോവയില്‍ പ്രചാരണത്തിനായി എഎപി ഉപയോഗിച്ചു; ഞെട്ടിച്ച് ഇഡിയുടെ കണ്ടെത്തല്‍
- Sports
രണ്ടു 'ഫൈനലില്‍' മിന്നിച്ചു, സ്ട്രൈക്ക് റേറ്റ് 200! ത്രിപാഠി അടുത്ത സൂര്യയാവുമോ?
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Finance
ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
'ആ സിനിമയിൽ എനിക്ക് പകരം ഐശ്വര്യ റായ് അഭിനയിച്ചു; പത്രം സിനിമയിൽ ഞാൻ ശരിക്കും ഞെട്ടി'
മഞ്ജു വാര്യർ എന്ന നടിയെ പോലെ മലയാളികൾ ഒരു നടിയെയും ഇതുവരെ സ്നേഹിച്ചിട്ടില്ല. മഞ്ജുവിന് മുമ്പും ശേഷവും നിരവധി മികച്ച നടിമാർ വന്നെങ്കിലും മഞ്ജുവിനോട് മാത്രം പ്രത്യേക മമത പ്രേക്ഷകർക്ക് അന്നും ഇന്നും ഉണ്ട്.
കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെ ആണ് മഞ്ജു വാര്യർ സിനിമാ അഭിനയം വിടുന്നത്. രണ്ടാം വരവിൽ ഇരു കൈയും നീട്ടി മഞ്ജുവിനെ പ്രേക്ഷകർ സ്വീകരിച്ചു. ഇപ്പോഴിതാ റെഡ് എഫ് എമ്മിന് മഞ്ജു നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
'സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയുടെ രണ്ടാം ഭാഗം പലരുടെയും ആഗ്രഹത്തിൽ നിൽക്കുകയാണ്. അടുത്ത ഘട്ടത്തിലേക്ക് ഡവലപ് ചെയ്തിട്ടില്ല. അവരുദ്ദേശിക്കുന്ന കഥ എന്താണെന്ന് പോലും ഞങ്ങൾ ഡിസ്കസ് ചെയ്തിട്ടില്ല. രണ്ടാം വരവിൽ കിട്ടയതും നല്ല സിനിമകളും കഥാപാത്രങ്ങളും ആണ്. പണ്ട് ചെയ്തതിനേക്കാൾ വ്യത്യസ്തം എന്ന് വേണമെങ്കിൽ പറയാം'

'കൂടുതൽ ഞാൻ ഇൻവോൾവ് ചെയ്ത് ആസ്വദിച്ച് ചെയ്യുന്നത് ഒരു പക്ഷെ ഇപ്പോൾ ആയിരിക്കും. പണ്ട് ഒരു സിനിമയിൽ ഇൻവോൾവ് ചെയ്യുന്ന അളവ് ഇന്നത്തേതിൽ നിന്ന് വ്യത്യാസമുണ്ട്. ഇപ്പോൾ നൂറ് ശതമാനവും ഇതിൽ തന്നെ ആണ്. ആദ്യം സംവിധായകൻ പറയുന്നു അത് ചെയ്യുന്നു, അത്രയേ ഉള്ളുമായിരുന്നുള്ളൂ. അതിനെക്കുറിച്ച് അത്രയും ആലോചിക്കുന്നില്ല'
'പക്ഷെ ഇപ്പോൾ അതിൽ കൂടുതൽ ഹാർഡ് വർക്ക് ചെയ്യുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. കഥാപാത്രങ്ങളാണെങ്കിൽ പോവും ഉദാഹരണം സുജാത, പോലുള്ള കഥാപാത്രങ്ങൾ വ്യത്യസ്തം ആണെന്ന് എനിക്ക് എങ്കിലും തോന്നുന്നുണ്ട്. കാണുന്ന പ്രേക്ഷകർക്ക് അത് തോന്നുന്നുണ്ടോ എന്നറിയില്ല'
'ഇന്നത്തെ സിനിമകൾ വളരെ ലൈറ്റും റിയലിസ്റ്റിക്കും ആണ്. അന്നുണ്ടായ സിനിമകൾ ഇപ്പോൾ ഇറങ്ങുകയാണെങ്കിൽ എങ്ങനെ ആണ് സ്വീകരിക്കപ്പെടുക എന്ന് നമുക്ക് പറയാൻ പറ്റില്ല. ആ സമയത്തെ പ്രേക്ഷകരുടെ അഭിരുചിയും ആ സമയത്തെ അന്തരീക്ഷവും അതിന് പറ്റിയത് ആയിരുന്നു. ഇന്നിറങ്ങുന്ന സിനിമകളിൽ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റവും പ്രതിഫലിക്കുന്നുണ്ട്'

'എനിക്ക് വലിയ ശബ്ദങ്ങളും പൊട്ടിത്തെറിയും ഒക്കെ ചെറുപ്പം മുതലേ പേടി ആണ്. തുനിവിലെ ആക്ഷൻ രംഗങ്ങളിൽ അതിന് വേണ്ട പ്രൊട്ടക്ഷൻ ഉണ്ടായിരുന്നു. അജിത്ത് സാറിന് അത് നിർബന്ധം ആയിരുന്നു. പത്രം എന്ന സിനിമയിൽ എന്റെ കഥാപാത്രം വർഗീസ് ചേട്ടന് നേരെ തോക്ക് ചൂണ്ടി നിൽക്കുമ്പോൾ പെട്ടെന്ന് സുരേഷേട്ടൻ വർഗീസ് ചേട്ടനെ പിറകിൽ നിന്ന് വെടി വെക്കും'
'ഞാൻ അയ്യോ എനിക്ക് പേടി ആണെന്ന് പറഞ്ഞപ്പോൾ ഏയ് പൊട്ടിക്കില്ല അഭിനയിച്ചാൽ മതിയെന്ന് പറഞ്ഞു. എന്നിട്ട് ജോഷി സർ മെല്ലെ ഗൺ എടുത്ത് പിറകിൽ വെച്ചു. ഞാൻ ഞെട്ടുന്നതായി അഭിനയിക്കാൻ നിൽക്കവെ ജോഷി സർ പിറകിൽ നിന്ന് ഒരൊറ്റ പൊട്ടിക്കൽ. അതിലുള്ള റിയാക്ഷൻ ഞാൻ ശരിക്കും ഞെട്ടിയതാണ്'
'സിനിമയിലെ തുടക്ക കാലത്ത് തമിഴിൽ നിന്നും അവസരങ്ങൾ വന്നിരുന്നു. പല കാരണങ്ങളാൽ നടന്നില്ല, മലയാളത്തിൽ ആ സമയത്ത് തുടർച്ചയായി സിനിമകൾ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. കണ്ടു കൊണ്ടെയ്ൻ എന്ന സിനിമയിൽ എനിക്ക് പകരം ഐശ്വര്യ റായ് അഭിനയിച്ചു. അങ്ങനെ എനിക്ക് പറയാൻ പറ്റിയല്ലോ,' മഞ്ജു വാര്യർ പറഞ്ഞു.
-
റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും
-
'സെറ്റിലുള്ളവർ ബുദ്ധിമുട്ടരുത്, സമയത്ത് വരണം, അതുമാത്രമാണ് ഉപദേശിച്ചത്'; മകനെ കുറിച്ച് മണിയൻ പിള്ള രാജു!
-
ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കിയതോടെ തെരുവിലായിരുന്നു; തുടക്ക കാലത്തെ കുറിച്ച് സംവിധായകന് അനുരാഗ് കശ്യപ്