വിവാഹമല്ല ആദ്യം വേണ്ടത്, മഞ്ജു വാര്യർ തന്റെ ഓൺസ്ക്രീൻ അമ്മയോട് പറഞ്ഞത്..വീഡിയോ പങ്കുവെച്ച് നടി

കൊല്ലം സ്വദേശി വിസ്മയയുടെ വിയോഗം രാജ്യത്ത് തന്നെ ചർച്ചയായിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളിൽ സംഭവം ചർച്ചാ വിഷയമായിട്ടുണ്ട്. സ്ത്രീധനം വാങ്ങുന്നതിനും കൊടുക്കുന്നതിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. താരങ്ങളും ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. മറ്റൊരു പെൺകുട്ടിയ്ക്കും ഈ ഒരു അവസ്ഥ സംഭവിക്കരുതെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഈ വിഷയത്തിൽ താരങ്ങൾക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി മഞ്ജു വാര്യരുടെ പോസ്റ്റാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് മഞ്ജു തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ ചിത്രമായ ചതുർമുഖത്തിലെ രംഗം പങ്കുവെച്ച് കൊണ്ടാണ് മഞ്ജു തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. നടിയുടെ വാക്കുകൾ വൈറലായിട്ടുണ്ട്

ചതുർമുഖത്തിലെ രംഗം

2021 ൽ പുറത്തിറങ്ങിയ മഞ്ജു വാര്യർ ചിത്രമാണ് ചതുർമുഖം. സണ്ണി വെയിൻ അലൻസിയാർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ തേജസ്വിനി എന്ന കഥാപാത്രത്തെയാണ് മഞജു അവതരിപ്പിച്ചത്. നടിയുടെ കഥാപാത്രം അമ്മയോട് വിവാഹത്തെ കുറിച്ച് പറയുന്ന രംഗമാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. സിനിമ പുറത്തിറങ്ങിയപ്പോൾ ഈ രംഗം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.

മഞ്ജുവിന്റെ വാക്കുകൾ

'' ഒരു പെണ്ണിന് ഏറ്റവും ആദ്യം വേണ്ടത് വിദ്യാഭ്യാസം അത് കഴിഞ്ഞ സാമ്പത്തിക ഭഭ്രത. അതു കഴിഞ്ഞിട്ടേ കല്യാണത്തിന് സ്കോപ്പുള്ളൂ... എന്നാണ് തേജ്വനിനി സിനിമയിൽ അമ്മയേട് പറയുന്നത്. ഇങ്ങനെ തുറന്ന് പറയാൻ മകളും ജീവിത്തിന്റെ ഓരേയൊരു ലക്ഷ്യം കല്യണമല്ലെന്ന് മനസ്സിലാക്കാൻ വീട്ടുകാരും തയ്യാറായാൽ ഉത്തരയെ പോലെ വിസ്മയയെ പോല ഒരു വേദനയുണ്ടാകില്ലെന്നും മഞ്ജു വീഡിയോയ്ക്കൊപ്പം കുറിച്ചു, മഞ്ജുവിന്റെ പോസ്റ്റ് സോഷ്യൽ വൈറലായിട്ടുണ്ട്. കൂടാതെ മഞ്ജു പങ്കുവെച്ച് ചതുർമുഖത്തിലെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

താരങ്ങൾ

മഞ്ജുവിനെ കൂടാതെ ജയറാം, അശ്വതി, വീണ നായർ, സുബി സുരേഷ് തുടങ്ങിവരു രംഗത്ത് എത്തിയിട്ടുണ്ട്. ഇന്ന് നി...... നാളെ എന്റെ മകൾ എന്നാണ് ജയറാം വിസ്മയയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. തനിക്ക് സ്വർണ്ണം ഇങ്ങോട്ട് നൽകി വിവാഹം കഴിച്ച ഭർത്താവിനെ കുറിച്ചാണ് നടി അശ്വതി പറയുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നവരുണ്ടെങ്കിൽ ദയവ് ചെയ്ത് ജീവൻ കളയരുതെന്നാണ് സുഹി സുരേഷ് പറയുന്നത്. വിസ്മയയ്ക്ക് ആദരാഞ്ജലികള്‍ അർപ്പിച്ചു കൊണ്ടായിരുന്നു സുബിയുടെ വാക്കുകൾ.

സുബിയുടെ വാക്കുകൾ

സ്ത്രീധനത്തിന്റെ പേരിൽ ദുരിതം അനുഭവിക്കേണ്ടി വരുന്ന ആരേലും ഉണ്ടങ്കിൽ നിങ്ങൾ ദയവായി ജീവൻ കളയരുത് ചെയ്യരുത്. ആ ബന്ധം ഉപേക്ഷിക്കാനുള്ള മനക്കരുത്ത് ആണ് നിങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടത്. കഷ്ടപ്പെട്ട് പഠിപ്പിച്ച് കെട്ടിച്ചു വിടുമ്പോൾ സ്ത്രീധനം കുറഞ്ഞു പോയി എന്നു പറഞ്ഞ്, കെട്ടിക്കൊണ്ടു വന്ന പെണ്ണിനെ ഉപദ്രവിക്കുകയും അവളെ കുരുതി കൊടുക്കുകയും ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ നല്‍കണം; സുബി ഫേസ്ബുക്കിൽ കുറിച്ചു.

കടപ്പാട് മഞ്ജു വാര്യർ ഇൻസ്റ്റഗ്രാം സ്റ്റോറി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X