റെെഡിന് ക്ഷണിച്ച അജിത്ത് പോലും ഇത്രയും പ്രതീക്ഷിച്ച് കാണില്ല; ബൈക്കിൽ കറങ്ങി മഞ്ജു; വൈറലായി പോസ്റ്റ്

അഭിനയിച്ച സിനിമകളിലൂടെയാണ് തൊണ്ണൂറുകളിൽ മ‍ഞ്ജു വാര്യർ ജനങ്ങളെ സ്വാധീനിച്ചതെങ്കിൽ ഇന്ന് മഞ്ജുവിന്റെ ജീവിതവും നിരവധി പേർക്ക് പ്രചോദനം നൽകുന്നു. മധ്യവയസ് പിന്നിട്ട ഒരു സ്ത്രീക്ക് ജീവിതത്തിൽ ആഘോഷിക്കാനും ആ​ഹ്ലാദിക്കാനും എന്തെല്ലാം ബാക്കിയുണ്ടെന്ന് മഞ്ജു തന്റെ ജീവിതത്തിലൂടെ കാണിച്ച് തന്നു. സിനിമയ്ക്കപ്പുറം മഞ്ജുവിനോട് പ്രത്യേക മമത പ്രേക്ഷകർക്ക് തോന്നാൻ കാരണം ഇതെല്ലാമാണ്. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ ചെറുതല്ല.

വിവാഹമോചനം നേടി കരഞ്ഞ് കൊണ്ട് കോടതി മുറിയിൽ നിന്നും ഇറങ്ങി കാറിൽ കയറുന്ന മഞ്ജുവിന്റെ ദൃശ്യം ഇന്നും ആരാധകരുടെ മനസിലുണ്ട്. എന്നാൽ കണ്ണീർ പുത്രിയായി ജീവിതത്തിൽ ഒതുങ്ങാൻ മഞ്ജു വാര്യർ തയ്യാറായില്ല. എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്നും ന‌ടി പതിയെ ജീവിതത്തിൽ മുന്നോട്ട് നീങ്ങി. സിനിമ, നൃത്തം എന്നിവയിലേക്ക് ശ്രദ്ധ തിരിച്ചു. ഇതിനിടെ വലിയ സൗഹൃദ വലയവും മഞ്ജുവിനുണ്ടായി. ജീവിതത്തിലെ ഈ ഘട്ടം പരിപൂർണമായും ആസ്വദിക്കാൻ നടി തീരുമാനിച്ചു.

Manju Warrier

യാത്രകളും ഡ്രെെവിം​ഗും റെെഡിം​ഗുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് മഞ്ജു. മഞ്ജുവിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ബിഎംഡബ്ല്യു സൂപ്പർ ബൈക്കുമായി കറങ്ങുന്ന മഞ്ജുവിനെയാണ് വീഡിയോയിൽ കാണുന്നത്. 'ഇപ്പോഴും നിങ്ങളുടെ ഭയം നിങ്ങൾക്ക് കേൾ‌ക്കാമെങ്കിൽ ഒരു ​ഗിയർ മുന്നോട്ടിടൂ' എന്നാണ് വീഡിയോയ്ക്കൊപ്പം മഞ്ജു കുറിച്ചിരിക്കുന്നത്.

തമിഴ് ചിത്രം തുനിവിൽ അജിത്തിനൊപ്പം അഭിനയിക്കുമ്പോഴാണ് ബൈക്ക് റൈഡിൽ മഞ്ജുവിന് താൽപര്യം തോന്നുന്നത്. തുനിവിന്റെ ചിത്രീകരണത്തിനിടെ അജിത്തിനും സംഘത്തിനുമൊപ്പം മഞ്ജു ഒരു ബൈക്ക് യാത്രയ്ക്ക് പോയി. ഇതോടെ ബൈക്കോടിക്കാൻ കമ്പം വന്ന മഞ്ജു 21 ലക്ഷം രൂപ മുടക്കി ബിഎംഡബ്ല്യു ആർ 1250 ജിഎസ് എന്ന സൂപ്പർ ബൈക്ക് സ്വന്തമാക്കി.

Manju Warrier

അജിത്തിന്റെ ക്ഷണ പ്രകാരം ലഡാക്ക് യാത്രയ്ക്ക് ഒപ്പം പോയ മഞ്ജു കുറച്ച് നാളുകൾ കൊണ്ടാണ് സ്വന്തമായി ബൈക്ക് വാങ്ങിയത്.
ഇഷ്ടങ്ങളൊന്നും മാറ്റി വെക്കാതെ സാധിച്ചെടുക്കുകയാണ് മഞ്ജുവിപ്പോൾ. ജീവിതത്തെ മഞ്ജു നോക്കിക്കാണുന്ന രീതിയെ നിരവധി പേർ അഭിനന്ദിക്കാറുണ്ട്. വിവാദങ്ങളിൽ നിന്നെല്ലാം പരമാവധി മാറി നിൽക്കുന്ന നടിയാണ് മഞ്ജു. സംഭവബഹുലമായ ജീവിതമാണെങ്കിലും ഒരിക്കലും പോലും ആരെയും കുറ്റപ്പെടുത്തി സംസാരിക്കാൻ മഞ്ജു തയ്യാറായിട്ടില്ല.

കരിയറിലെ തിരക്കുകളിലാണ് നടിയിപ്പോൾ. തമിഴിൽ രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയിൽ ഒരുങ്ങുന്നു. മലയാളത്തിൽ ഫൂ‌ട്ടേജ് ഉൾപ്പെ‌ടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.

'ഹൗ ഓൾഡ് ആർ യു' എന്ന സിനിമയിലൂടെയാണ് അഭിനയ രം​ഗത്തേക്ക് മഞ്ജു വാര്യർ തിരിച്ച് വന്നത്. സിനിമ മികച്ച വിജയം നേടി. പിന്നീട് അഭിനയ രം​ഗത്ത് താരം സജീവമായി. ആയിഷ, വെള്ളരിപട്ടണം തുടങ്ങിയവയാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X