'മഞ്ജുവിന് ഒറ്റയ്ക്ക് ഒരു തീരുമാനം അന്നെടുക്കാൻ പറ്റില്ലായിരുന്നു; അനുവാദം ലഭിക്കുമോ എന്ന് നടി ഭയന്നു'

മലയാളികൾക്ക് മഞ്ജു വാര്യർ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് നടിയുടെ അനശവരമായ ഒരുപിടി കഥാപാത്രമാണ്. കന്മദത്തിലെ ഭാനു, സമ്മർ ഇൻ ബത്ലഹേമിലെ അഭിരാമി, കണ്ണെഴുതി പൊട്ടുംതൊട്ടിലെ ഭദ്ര തുടങ്ങിയ ശ്രദ്ധേയമായി ഒരുപിടി കഥാപാത്രങ്ങൾ മഞ്ജു വാര്യർ 90 കളിൽ പ്രേക്ഷകർക്ക് സമ്മാനിച്ചു. തിരിച്ച് വരവിൽ നടി നിരവധി സിനിമകൾ ചെയ്തെങ്കിലും മഞ്ജുവിന്റെ പഴയ സിനിമകളോടാണ് ഇന്നും പ്രേക്ഷകർക്ക് പ്രിയം.

മഞ്ജുവിനെ പോലെ മറ്റൊരു നടിയെയും മലയാള സിനിമ ആഘോഷിച്ചിട്ടില്ല. വിവാഹശേഷം സിനിമയിലേക്കില്ലെന്ന തീരുമാനം പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തി. വർഷങ്ങൾക്കുപ്പുറം മഞ്ജു തിരിച്ചെത്തിയപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. സിനിമയേക്കാൾ നാടകീയമായി മഞ്ജുവിന്റെ ജീവിതം മുന്നോട്ട് പോയപ്പോഴും സ്നേഹത്തോടെ ഒപ്പം ആരാധകർ ഉണ്ടായിരുന്നു. പേരും പ്രശസ്തിയും ഉപേക്ഷിച്ച് പോയ മഞ്ജു തിരിച്ച് വരുന്നത് വരെ ആ സ്ഥാനത്ത് ഏറെക്കാലം മറ്റൊരു നടിക്കും നിലനിൽക്കാൻ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

Manju Warrier

മലയാളത്തിന് പുറമെ ഇന്ന് തമിഴിലും അറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. നടിയുടെ കരിയറിൽ ഇന്നും അനശ്വരമായി നിലനിൽക്കുന്ന കഥാപാത്രമാണ് സമ്മർ ഇൻ ബത്ലഹേമിലെ അഭിരാമി. ഈ സിനിമയോടും സിനിമയിലെ പാട്ടുകളും വർഷങ്ങൾക്കിപ്പുറം പ്രേക്ഷക മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. 1998 ലാണ് സമ്മർ ഇൻ ബത്ലഹേം റിലീസ് ചെയ്യുന്നത്. ഇതേവർഷം തന്നെയാണ് മഞ്ജു വാര്യർ വിവാഹിതയാകുന്നതും.

മഞ്ജുവിനെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. പ്രഭു, ജയറാം, മഞ്ജു വാര്യർ എന്നിവരെ വെച്ച് ഈ സിനിമ തമിഴിൽ ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ സിനിമ ചെയ്യാൻ ആദ്യം മഞ്ജു വാര്യർ മടിച്ചിരുന്നെന്ന് സിബി മലയിൽ പറയുന്നു. ഇതിന് കാരണവും ഇദ്ദേഹം വ്യക്തമാക്കി. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു സംവിധായകൻ.

Manju Warrier

'മഞ്ജുവിനോട് ഈ പ്രൊജക്ടിന്റെ കാര്യം പറഞ്ഞപ്പോൾ മഞ്ജു ആദ്യം സമ്മതം മൂളിയില്ല. തമിഴിൽ ഒരു സിനിമ ചെയ്യാനുള്ള തീരുമാനമെടുക്കാൻ മഞ്ജുവിന് തനിയെ കഴിയില്ലായിരുന്നു. പ്രണയവും വിവാഹവുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ നിൽക്കുന്നതിനാൽ അത്തരത്തിലൊരു തീരുമാനം ഒറ്റയ്ക്ക് എടുക്കാൻ കഴിയില്ല എന്ന് മഞ്ജു പറഞ്ഞു. ആലോചിച്ച് തീരുമാനിക്കുക, നല്ല കഥാപാത്രമാണ്, തമിഴിലേക്ക് നല്ല എൻട്രി കിട്ടുമെന്ന് ഞാൻ പറഞ്ഞു'

മഞ്ജുവിന് ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. എന്നാൽ അനുവാദം കിട്ടില്ലെന്ന ഭയം അല്ലെങ്കിൽ സംശയം അവർക്ക് ഉണ്ടായിരുന്നു. പക്ഷെ രാവിലെ മഞ്ജു പോസിറ്റീവായ തീരുമാനം എടുത്തു. അങ്ങനെ സിനിമ കമ്മിറ്റ് ചെയ്തു. ‌പക്ഷെ തമിഴിൽ ഈ ചിത്രം മുന്നോട്ട് പോയില്ല. ഫണ്ട് വരാത്തത് കാരണം പ്രൊഡ്യൂസർ സിനിമയിൽ നിന്ന് പിൻമാറി. ഇതോടെയാണ് ചിത്രം മലയാളത്തിലേക്ക് എടുക്കുന്നതെന്ന് സിബി മലയിൽ വ്യക്തമാക്കി.

ഞാൻ അതുവരെ ചെയ്തിരുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി കളർഫുളായാണ് സിനിമ ഒരുക്കിയത്. എല്ലാവരും സെലിബ്രേഷൻ മൂഡിലായിരുന്നു. അവധിക്കാലം ആഘോഷിക്കാൻ പോയത് പോലെ എല്ലാവരും ആസ്വദിച്ചാണ് സിനിമ പൂർത്തിയാക്കിയതെന്നും സിബി മലയിൽ ഓർത്തു.

സമ്മർ ഇൻ ബത്ലഹേം റിലീസ് ചെയ്ത ശേഷമാണ് മഞ്ജുവും നടൻ ദിലീപും വിവാഹിതരാകുന്നത്. 1998 ഒക്ടോബർ 20 നായിരുന്നു വിവാഹം. സിബി മലയിലിന്റെ ഉസ്താദ് എന്ന ചിത്രത്തിലും ആദ്യം നായികയായി തീരുമാനിച്ചത് മഞ്ജുവിനെയാണ്. എന്നാൽ വിവാഹത്തോടെ ഈ സിനിമയിൽ നിന്ന് നടി പിന്മാറി.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X