മഞ്ജുവിനെ പോലെ അടിമുടി മാറ്റം ചേട്ടനും സാധിക്കുമോ; ശ്രദ്ധ നേടി മധു വാര്യരുടെ പോസ്റ്റ്
മലയാളികൾക്ക് അന്നും ഇന്നും മഞ്ജു വാര്യരോട് പ്രത്യേക മമതയുണ്ട്. ലേഡി സൂപ്പർ സ്റ്റാർ എന്നതിനപ്പുറം മഞ്ജുവിന്റെ വ്യക്തിത്വവും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും നിരവധി പേരെ സ്വാധീനിച്ചിട്ടുണ്ട്. വിവാഹമോചനത്തിന് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വന്ന മഞ്ജുവിനെ കണ്ടപ്പോൾ ആരാധകർക്ക് വിഷമമായി. ഉള്ളിലൊളിപ്പിച്ച വിഷമങ്ങൾ മഞ്ജുവിന്റെ മുഖത്ത് കാണാമെന്ന് പലരും പറഞ്ഞു, എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ വലിയ മാറ്റങ്ങളാണ് മഞ്ജുവിന് സംഭവിച്ചത്. സിനിമയിൽ വീണ്ടും സജീവമാതോടെ നിരവധി സൗഹൃദങ്ങളുണ്ടായി.
സിനിമയ്ക്കൊപ്പം നൃത്തം, ബൈക്ക് റൈഡിംഗ്, ഡ്രെെവിംഗ് തുടങ്ങി തന്റേതായ തിരക്കുകളിലേക്ക് മഞ്ജു വാര്യർ നീങ്ങി. അമ്മയും സഹോദരനുമുൾപ്പെടെ അടങ്ങുന്നതാണ് മഞ്ജുവിന്റെ കുടുംബം. ജീവിതത്തിലെപ്രതിസന്ധി ഘട്ടങ്ങളിൽ മഞ്ജുവിന് താങ്ങായി നിന്നത് സഹോദരൻ മധു വാര്യരാണ്. മധു വാര്യരുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഫിറ്റ്നെസിലേക്ക് ശ്രദ്ധ നൽകി തന്റെ വണ്ണം കുറച്ചിരിക്കുകയാണ് മധു വാര്യർ.

തന്റെ പരിമിതികളെ മറികടന്ന് ഈ മാറ്റമുണ്ടാക്കാൻ സഹായിച്ചതിൽ ജിം ട്രെയ്നർക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് മധു വാര്യരുടെ പോസ്റ്റ്. സഹോദരി മഞ്ജു വാര്യർക്ക് വന്ന ട്രാൻസ്ഫോർമേഷൻ മധു വാര്യർക്കും സാധ്യമാകാനിടയുണ്ടെന്ന് ആരാധകർ പറയുന്നു. 45 കാരിയായ മഞ്ജുവിന് ഇന്നും ഇരുപതുകളിലെ ചുറുചുറുക്കാണ്. നടിക്ക് പ്രായം നാൾക്ക് നാൾ കുറഞ്ഞ് വരികയാണെന്ന് ആരാധകർ പറയുന്നു. മഞ്ജുവിന് വന്ന മാറ്റം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
നടി പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്നാണ് ഒരു ഘട്ടത്തിൽ വന്ന ആരോപണം. എന്നാൽ നടി ഇതേക്കുറിച്ചൊന്നും പ്രതികരിക്കാറില്ല. പുറമേക്കുള്ള ഭംഗിക്കപ്പുറം മനസിന്റെ സന്തോഷത്തിവനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് മഞ്ജു ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

മഞ്ജു വാര്യരുടെ പഴയ ഫോട്ടോകൾ നോക്കുമ്പോൾ ഇന്ന് വന്നിരിക്കുന്ന മാറ്റം എടുത്ത് പറയേണ്ടതാണ്. തിളക്കമുള്ള മുഖവും മെലിഞ്ഞ രൂപ ഭംഗിയും മഞ്ജുവിന്റെ സ്ക്രീൻ പ്രസൻസിന് മാറ്റ് കൂട്ടുന്നു. എന്നാൽ ഈ മാറ്റത്തിന് വേണ്ടി ചെയ്ത വർക്കൗട്ടുകളെക്കുറിച്ചോ ഡയറ്റിംഗിനെക്കുറിച്ചോ മഞ്ജു ഇതുവരെയും തുറന്ന് സംസാരിച്ചിട്ടില്ല. ഭംഗിയിൽ അല്ല കാര്യമെന്നാണ് ഇത്തരം ചോദ്യങ്ങൾ വരുമ്പോൾ മഞ്ജു ആവർത്തിക്കാറുള്ളത്.
അഭിനയ രംഗത്ത് മഞ്ജുവിന്റെ സഹോദരൻ മധു വര്യരും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മഞ്ജുവിനെ നായികയാക്കി ലളിതം സുന്ദരം എന്ന സിനിമ സംവിധാനവും ചെയ്തു. ദ ക്യാംപസ് എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ഇതിന് ശേഷം ഇരുപതോളം സിനിമകളിൽ മധു വാര്യർ അഭിനയിച്ചു. സ്വന്തം ലേഖകൻ, മായാമോഹിനി എന്നീ രണ്ട് സിനിമകൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വല്ലപ്പോഴുമേ മധു വാര്യർ വിശേഷങ്ങൾ പങ്കുവെക്കാറുള്ളൂ.


Click it and Unblock the Notifications