പ്രശ്നങ്ങളും വിഷാദവും നിറഞ്ഞ നാളുകൾ, ഒന്നും ശ്വാശ്വതമല്ല; മീര ജാസ്മിന് തുണയായത് ഇക്കാര്യം
കരിയറിൽ വീണ്ടും സജീവമാകുകയാണ് നടി മീര ജാസ്മിൻ. മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് ഒന്നിക്കുന്ന അടുത്ത ചിത്രത്തിൽ മീരയാണ് നായിക. സിനിമാ ലോകത്ത് എപ്പോഴും ചർച്ചയാകുന്ന നായിക നടിയാണ് മീര ജാസ്മിൻ. നാടകീയമാണ് മീരയുടെ ജീവിതം മുന്നോട്ട് പോയത്. മീര സിനിമാ രംഗത്തേക്ക് വരുന്നതിൽ പിതാവ് ജോസഫിന് സമ്മതമില്ലായിരുന്നു. പിതാവിന്റെ കടുത്ത എതിർപ്പ് മറികടന്നാണ് മീര സൂത്രധാരൻ എന്ന സിനിമയിൽ നായികയായി തുടക്കം കുറിക്കുന്നത്.
സിനിമാ ലോകം മീരയ്ക്ക് തീർത്തും പുതിയതായിരുന്നു. എന്നാൽ ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ മീര കരിയറിൽ വളർന്നു. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകൾ. എല്ലാത്തിലും ശ്രദ്ധേയ വേഷങ്ങൾ. പുരസ്കാരങ്ങളേറെ. മലയാളം കടന്ന് തമിഴ്, തെലുങ്ക് സിനിമകളിലും മീര വിജയഗാഥ തുടർന്നു. ഇതിനിടെ വലിയ വിവാദങ്ങളിലും അകപ്പെട്ടു. വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ വേറെയും. വിധിയിലും ദെെവ നിയോഗത്തിലും ഉറച്ച് വിശ്വസിക്കുന്നയാളാണ് മീര ജാസ്മിൻ. പ്രശ്നങ്ങളിൽ മീരയ്ക്ക് പ്രതീക്ഷ നൽകിയത് ഈ വിശ്വാസമാണ്.

ഞാനിപ്പോഴും ഡെസ്റ്റിനിയുടെ ചെെൽഡ് ആണ്. അതിൽ നമ്മുടേതായ തീരുമാനങ്ങളെടുക്കാൻ പറ്റുന്ന ചെറിയ സ്പേസിൽ തീരുമാനമെടുക്കും. ആ ഒഴുക്കിൽ കൂടിയാണ് പോകുന്നത്. എന്റെ ജീവിതം ഏതൊഴുക്കിൽ കൂടെ പോകുന്നോ ആ ഒഴുക്കിലൂടെ പോയിക്കൊണ്ടിരിക്കും. ജീവിതത്തിൽ ഒന്നും ശ്വാശ്വതമല്ല. ദെെവം തരുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. അത് നന്നായാലും മോശമായാലും. എല്ലാം സ്വീകരിക്കാൻ ശ്രമിക്കുന്നു. എല്ലാത്തിലും നന്ദിയുണ്ട്. ഒരു നല്ല റോൾ വരുന്നതും വിധിയല്ലേ. എന്നെക്കൊണ്ട് പറ്റുന്നത് പോലെ നന്നായി ചെയ്യുക എന്നതാണ് എന്റെ കയ്യിലുള്ളത്. എന്നാണ് മീര ജാസ്മിൻ ഒരിക്കൽ പറഞ്ഞത്.
2010 ന് ശേഷം മീര സിനിമാ ലോകത്ത് നിന്നും ദീർഘകാലം വിട്ട് നിന്ന കാലഘട്ടമുണ്ട്. എന്താണ് അന്ന് മീരയുടെ ജീവിതത്തിൽ നടന്നതെന്നതിൽ വ്യക്തതയില്ല. 2014 ലായിരുന്നു മീരയുടെ വിവാഹം. അനിൽ ജോൺ ടിറ്റസ് എന്ന ബിസിനസുകാരനെയാണ് മീര വിവാഹം ചെയ്തത്. ഈ വിവാഹ ബന്ധം നിലനിൽക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ഇരുവരെയും ഒരുമിച്ച് കാണാറേയില്ല. സ്വകാര്യ കാര്യങ്ങളൊന്നും മീര അഭിമുഖങ്ങളിൽ തുറന്ന് സംസാരിക്കാറുമില്ല. ജീവിതത്തിൽ നിരാശ നിറഞ്ഞ നാളുകൾ മീരയ്ക്കുണ്ടായിരുന്നു എന്ന് വ്യക്തമാണ്.
ഈയടുത്ത് മീരയെക്കുറിച്ച് നടി മഞ്ജു പത്രോസ് സംസാരിച്ചിരുന്നു. പണ്ടൊക്കെ ഞാൻ കേട്ടിട്ടുള്ളത് മീര ഇമോഷണലി വീക്കാണ്, അവരുടെ കൊണ്ടുപോകാൻ പാടാണ് എന്നൊക്കെയാണ്. പക്ഷെ അങ്ങനെയല്ല. അവർ നമ്മുടെ കഥകൾ കേൾക്കും. എന്നെ കുറേ ആശ്വസിപ്പിച്ചു. സാരമില്ല, അതൊക്കെ ശരിയാകും, ഞാൻ ഭയങ്കര പ്രശ്നത്തിലോട്ടും ഡിപ്രഷനിലോട്ടും പോയതാണ്, ഞാൻ എന്റെ ലെെഫ് സ്റ്റെെലാെക്കെ മാറ്റി ഇപ്പോൾ ഭയങ്കര സന്തോഷവും സമാധാനവുമാണെന്ന് മീര എന്നോട് പറഞ്ഞു. അങ്ങനെയൊക്കെ പറയുമ്പോൾ നമുക്കൊരു ധെെര്യമല്ലേ. നല്ല കൊച്ചാണ് മീരയെന്നും മഞ്ജു പത്രോസ് പറഞ്ഞു.


Click it and Unblock the Notifications











