വേറെ വഴിയില്ലെന്ന് കരുതിക്കാണും, ആരുടെയും അടിമയാകാൻ പറ്റില്ല; എല്ലാം വിട്ട് പോകാമെന്ന് തോന്നി; മീര പറഞ്ഞത്

തെന്നിന്ത്യൻ സിനിമാ ലോകത്ത് വൻ തരം​ഗമുണ്ടാക്കിയ നടി മീര ജാസ്മിൻ വീണ്ടും അഭിനയ രം​​ഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിൽ ഏറ്റവും തിരക്കേറിയ നടിയായിരുന്നു മീര ജാസ്മിൻ. താരത്തിളക്കത്തോടൊപ്പം വിവാദങ്ങളും മീരയെ ചുറ്റിപ്പറ്റി അന്ന് വന്നിരുന്നു. പ്രശ്നകലുഷിതമായിരുന്നു മീരയുടെ കരിയർ ഒരു കാലത്ത്. നടി സെറ്റിൽ കൃത്യസമയത്ത് വരുന്നില്ല, ഇറങ്ങിപ്പോകുന്നു തുടങ്ങിയ ആരോപണങ്ങൾ അക്കാലത്ത് വന്നു. എന്നാൽ ഇതൊന്നും മീരയെ ബാധിച്ചില്ല. മോശം ഉദ്ദേശ്യത്തോടെ സമീപിച്ചവരോട് ശക്തമായി പ്രതികരിച്ച നടിയുമാണ് മീര ജാസ്മിൻ. ഇതേക്കുറിച്ച് ഒരിക്കൽ മീര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ചില സീനിയർ നടിമാരിൽ നിന്നും ചില സംവിധായകരിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന് മീര ജാസ്മിൻ അന്ന് തുറന്ന് പറഞ്ഞു. ഒന്നോ രണ്ടോ സംവിധായകർ എന്ന് പറയാം. ഇതൊന്നും വേണ്ട, സിനിമയൊന്നും ഇല്ലെങ്കിലും എങ്ങനെയെങ്കിലും ജീവിക്കാം എന്നൊരു തോന്നൽ വന്നിട്ടുണ്ട്. എന്റെ ക്യാരക്ടർ വെച്ച് എനിക്ക് ആരുടെയും അടിമയായി നിൽക്കാൻ പറ്റില്ല. ഈശ്വര്യ വിശ്വാസി ആയത് കൊണ്ട് മാത്രമായിരിക്കാം എനിക്ക് ആരുടെയും അടിമയാകാൻ പറ്റാത്തത്.

Meera Jasmine

സംവിധായകരെയും നിർമാതാക്കളെയും ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവരെ മാത്രമല്ല, എല്ലാവരെയും ബഹുമാനിക്കുന്നു. പക്ഷെ നമ്മളെ ചൂഷണം ചെയ്യാൻ ശ്രമിക്കുമ്പോൾ അത് അം​ഗീകരിച്ച് കൊടുക്കാൻ പറ്റില്ല. പുതിയതായി വന്ന ആർട്ടിസ്റ്റാണ്, നമുക്ക് വേറെ വഴിയില്ല എന്നൊക്കെയുള്ള ധാരണ കൊണ്ടായിരിക്കാം അവരങ്ങനെ ചെയ്യുന്നത്. അന്നും എന്റേതായ രീതിയിൽ ഞാൻ ഫെെറ്റ് ചെയ്യുമായിരുന്നു. അതെന്താണെന്ന് അറിയില്ല. ദെെവമായിരിക്കാം അങ്ങനെ ചെയ്യിക്കുന്നത്.

ആരുടെയും അടിമയാകാനല്ല വന്നത്. തുറന്ന് പറയുന്നതിൽ ഭയമില്ലെന്നും മീര ജാസ്മിൻ അന്ന് വ്യക്തമാക്കി. അച്ചടക്കം പാലിക്കാത്ത നടിയാണെന്ന് തന്നെക്കുറിച്ച് ​പ്രചരണം വന്നതിന് പിന്നിലെ വസ്തുതയും മീര ജാസ്മിൻ അന്ന് തുറന്ന് പറഞ്ഞു. അച്ചടക്കം പാലിക്കാത്ത നടിയാണെന്ന് അവർ പറയുന്നെങ്കിൽ എന്നോട് ഇതേ പോലെ എന്തെങ്കിലും ഉദ്ദേശ്യം അവർക്കുണ്ടായിരിക്കും. അവരുടെ ഉദ്ദേശത്തിനനുസരിച്ച് ഞാൻ നിൽക്കാതെ വരുമ്പോൾ പറഞ്ഞ് പ്രചരിപ്പിക്കുന്നതാണ്. അച്ചടക്കം പാലിക്കാത്ത കുട്ടിയല്ല ഞാൻ.

Meera Jasmine

മോശമായി എന്നോട് പെരുമാറാൻ വന്നാൽ ഞാൻ പ്രതികരിക്കും. മോശമായി പെരുമാറിയാൽ റിയാക്ട് ചെയ്യാതെ പാവം പോലെ നിൽക്കുന്ന കുട്ടിയല്ല ഞാൻ. അവർക്കിട്ട് തട്ടിക്കളിക്കാനുള്ള പന്തല്ല താനെന്നും മീര ജാസ്മിൻ വ്യക്തമാക്കി. ടെസ്റ്റ് ആണ് മീര ജാസ്മിന്റെ പുതിയ സിനിമ. കഴിഞ്ഞ ദിവസമാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയത്. നയൻതാര, സിദ്ധാർത്ഥ്, മാധവൻ എന്നിവരാണ് ചിത്രത്തിൽ മീരയ്ക്കൊപ്പം അഭിനയിച്ചത്. മലയാളത്തിൽ പാലും പഴവും ആണ് മീരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

തിരിച്ച് വരവിൽ വീണ്ടും സൂപ്പർഹിറ്റ് സിനിമകൾ മീര ജാസ്മിന് ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. . സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിൻ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. പിന്നീടിങ്ങോട്ട് കസ്തൂരിമാൻ, രസതന്ത്രം, അച്ചുവിന്റെ അമ്മ, ഒരേ കടൽ, ​ഗ്രാമഫോൺ, സ്വപ്നക്കൂട് തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചു. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടി.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X