മകന്റെ കാര്യത്തില്‍ ആരാധകര്‍ക്ക് ഉറപ്പ് നല്‍കി നടി മേഘ്‌ന രാജ്;അവനെ വളര്‍ത്തുന്നതിനെ കുറിച്ച് സൂചിപ്പിച്ച് നടി
പ്രിയതമനെ നഷ്ടപ്പെട്ട വേദന ഉള്ളിലൊതുക്കി ചിരിച്ച മുഖവുമായിട്ടെത്തിയ നടി മേഘ്‌ന രാജ് വലിയൊരു മാതൃകയാവുകയാണ്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന് വേണ്ടി കാത്തിരുന്ന നിമിഷത്തിലാണ് മേഘ്‌നയ്ക്ക് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയെ നഷ്ടപ്പെടുന്നത്. ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കവേയാണ് ഹൃദയാഘാതം ചിരഞ്ജീവിയുടെ ജീവിതത്തില്‍ വില്ലനാവുന്നത്.
കന്നഡ സിനിമയില്‍ നിറഞ്ഞ് നിന്ന ചിരഞ്ജീവി മലയാളികള്‍ക്ക് അത്ര സുപരിചിതനല്ലെങ്കിലും മേഘ്‌നയിലൂടെ എല്ലാവരും ചിരുവിനെ അറിഞ്ഞു. താരത്തിന്റെ വിയോഗം മലയാളികളെയും വേദനയിലാക്കി. ഒക്ടോബര്‍ മാസത്തില്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചു. മകനിലൂടെ ഭര്‍ത്താവിന്റെ പുനര്‍ജന്മം തന്നെയാണെന്ന് വിശ്വസിക്കാനാണ് മേഘ്‌ന ഇഷ്ടപ്പെടുന്നതും.

അവനെ അച്ഛനെ പോലെ വളര്‍ത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മേഘ്‌ന വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിസന്ധികള്‍ അവിടം കൊണ്ടും അവസാനിക്കുന്നില്ല. ഏറ്റവുമൊടുവില്‍ മേഘ്‌നയ്ക്കും കുഞ്ഞിനും കൊവിഡ് പോസിറ്റീവ് ആയെന്നുള്ള വാര്‍ത്തയാണ് വന്നത്. തനിക്കും മകനും യാതൊരു കുഴപ്പവുമില്ലെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്ന കാര്യവും നടി തന്നെയാണ് ആരാധകരെ അറിയിച്ചത്.
ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ മേഘ്‌ന പങ്കുവെച്ച ചില ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്. വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ഡിസംബറില്‍ എടുത്ത ചിത്രമായിരുന്നു നടി ആദ്യം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. പിന്നാലെ മകനെ കുറിച്ച് ആരാധകര്‍ക്ക് ഒരു ഉറപ്പ് നല്‍കുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി.

'നിങ്ങളുടെ മകള്‍ സുരക്ഷിതയായിരിക്കുവാന്‍ ാെന്‍ എന്റെ മകനെ വളര്‍ത്തുകയാണ്' ഞാന്‍ അതില്‍ ഉറപ്പ് തരുന്നു എന്നാണ് നടി പുതിയതായി എഴുതിയിരിക്കുന്നത്. മേഘനയുടെ വാക്കുകള്‍ അതിവേഗമാണ് വൈറലായിരിക്കുന്നത്. ചിരഞ്ജീവി സര്‍ജയെ പോലെ നല്ലൊരു മനുഷ്യനായി മകന്‍ വളര്‍ന്ന് വരട്ടേ എന്നാണ് ആരാധകര്‍ക്ക് തിരിച്ച് പറയാനുള്ളത്. പ്രിയതമന്റെ വേര്‍പാടുണ്ടാക്കിയ ദുഃഖം മകനിലൂടെ മറക്കാന്‍ നടിയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമന്റുകളിലൂടെ ഫാന്‍സ് പ്രതികരിക്കുന്നു.
Recommended Video
വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ 2018 ഏപ്രില്‍ മാസത്തിലായിരുന്നു ചിരഞ്ജീവി സര്‍ജയും മേഘ്‌ന രാജും വിവാഹിതരാവുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ രണ്ടാം വിവാഹ വാര്‍ഷികവും ഇരുവരും ആഘോഷിച്ചു. അന്ന് മേഘ്‌ന ഗര്‍ഭിണി ആയിരുന്നതിനാല്‍ സന്തോഷം ഇരട്ടിയായിരുന്നു. എന്നാല്‍ കുഞ്ഞ് ജനിക്കാന്‍ നാല് മാസം ബാക്കി നില്‍ക്കവേ ജൂണ്‍ ഏഴിനാണ് ഹൃദയാഘാതമൂലം ചിരു അന്തരിച്ചത്.
262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ


Click it and Unblock the Notifications