മേഘ്‌നയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിച്ചു; മകന്റേത് മൂന്നാം വിവാഹമല്ല, സത്യമെന്താണെന്ന് പറഞ്ഞ് താരമാതാവ്

ടെലിവിഷന്‍ താരങ്ങളായ ഡിംപിള്‍ റോസും മേഘ്‌ന വിന്‍സെന്റും വിവാഹിതരായത് വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായത് കൊണ്ട് ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയാണ് മേഘ്‌ന വിവാഹം കഴിച്ചത്. അധികം വൈകാതെ തന്നെ ഇരുവരും ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

അന്ന് മുതലിങ്ങോട്ട് ഡിംപിളിന്റെ കുടുംബത്തെ കുറിച്ചുള്ള ഓരോ കാര്യങ്ങളും വൈറലായി മാറാറുണ്ട്. മേഘ്‌നയുടെ മുന്‍ഭര്‍ത്താവ് കൂടിയായിരുന്ന ഡോണ്‍ രണ്ടാമത് വിവാഹം കഴിക്കുകയും അതിലൊരു കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. എന്നാല്‍ ഡോണിന്റെ വിവാഹം നടക്കാന്‍ പോവുകയാണെന്ന് കുടുംബം പറഞ്ഞതോടെ ഇത് മറ്റ് പല വാര്‍ത്തകള്‍ക്കും കാരണമായി. ഡോണിൻ്റെ മൂന്നാം വിവാഹത്തെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തി കൊണ്ട് എത്തിയിരിക്കുകയാണ് മാതാവ് ഡെൻസി ടോണി.

മേഘ്‌നയുമായി വിവാഹം കഴിച്ച് വേര്‍പിരിഞ്ഞതിന് ശേഷമാണ് ഡോണും ഡിവൈനും വിവാഹിതരാവുന്നത്

ഡോണിന്റെ രണ്ടാമത്തെ ഭാര്യയും വ്‌ളോഗറുമായ ഡിവൈന്‍ ക്ലാരയാണ് യൂട്യൂബ് ചാനലിലൂടെ വിവാഹത്തെ കുറിച്ച് സംസാരിച്ചത്. മേഘ്‌നയുമായി വിവാഹം കഴിച്ച് വേര്‍പിരിഞ്ഞതിന് ശേഷമാണ് ഡോണും ഡിവൈനും വിവാഹിതരാവുന്നത്. നിയമപരമായി മേഘ്‌ന ഭാര്യ അല്ലാതെ ആയതോടെ ഡോണ്‍ രണ്ടാമതും വിവാഹം കഴിച്ചു. വീട്ടുകാര്‍ ചേര്‍ന്ന് ആലോചിച്ച് ഉറപ്പിച്ച പക്കാ അറേഞ്ച്ഡ് വിവാഹമായിരുന്നു ഇത്. രജിസ്റ്റര്‍ മ്യാരേജ് നടത്തി ഇരുവരും ഒന്നാവുകയായിരുന്നു.

ഇനിയും ഡിവൈനും ഡോണിനും ക്രിസ്ത്യന്‍ മതാചാരപ്രകാരം വിവാഹം കഴിക്കാന്‍ സാധിച്ചില്ല

ഇനിയും ഡിവൈനും ഡോണിനും ക്രിസ്ത്യന്‍ മതാചാരപ്രകാരം വിവാഹം കഴിക്കാന്‍ സാധിച്ചിരുന്നില്ല. അതെന്ത് കൊണ്ടാണെന്ന് അടുത്തിടെയും താരങ്ങള്‍ പറയുകയും ചെയ്തു. ക്രിസത്യന്‍ ആചാരപ്രകാരം വിവാഹിതരായ ഡോണിന് മേഘ്‌നയുമായിട്ടുള്ള വിവാഹബന്ധം സഭാകോടതിയില്‍ നിന്നും അംഗീകരിച്ച് കിട്ടാതെ വന്നതിനാലാണ് വിവാഹം നീണ്ട് പോയത്. അത് കാരണം ഇരുവരുടെയും മകന്‍ തോമുവിന്റെ മാമോദീസയും നടത്താന്‍ സാധിച്ചിരുന്നില്ല. ഇക്കാര്യങ്ങളൊക്കെ ഡിവൈന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഇതൊരു മൂന്നാം വിവാഹമാണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ട് വന്നത്

ഇതോടെയാണ് വിവാഹത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നത്. എന്നാല്‍ ഇതൊരു മൂന്നാം വിവാഹമാണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ട് വന്നത്. സത്യത്തില്‍ അങ്ങനെയല്ലെന്നും തങ്ങളെ അറിയുന്നവര്‍ക്ക് സത്യങ്ങളെല്ലാം അറിയാമെന്നും പറഞ്ഞ് ഡോണിന്റെ അമ്മ ഡെന്‍സി എത്തിയിരിക്കുകയാണ്. വീട്ടിലെ വിശേഷങ്ങളും മക്കളുടെ കല്യാണത്തിന്റെ മുന്നൊരുക്കങ്ങളെ പറ്റിയും പുതിയതായി പങ്കുവെച്ച യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെയാണ് ഡെന്‍സി ടോണി വെളിപ്പെടുത്തിയത്.

ഡോണിന്റെയും ഡിവൈന്റെയും പള്ളിയില്‍ വച്ചുള്ള ഔദ്യേഗികമായ വിവാഹമാണ്

'പള്ളിയില്‍ വെച്ചുള്ള ഡോണിന്റെയും ഡിവൈന്റെയും ഔദ്യേഗികമായ വിവാഹമാണ്. തീയ്യതിയൊന്നും തീരുമാാനിച്ചിട്ടില്ല. അതിനോടൊപ്പം അവരുടെ മകനായ തോമുവിന്റെ മാമോദീസയും നടത്തും. ഡോണിന്റേത് മൂന്നാം വിവാഹമാണെന്ന് അടക്കം മാധ്യമങ്ങള്‍ പലതും പറഞ്ഞ് നടക്കുന്നുണ്ട്. നമ്മളെ അറിയുന്നവര്‍ക്ക് കാര്യങ്ങളെന്താണെന്ന് അറിയാം. ഡിവൈന്‍ വളരെ വ്യക്തമായി തന്നെ അവളുടെ ചാനലിലൂടെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നുമാണ്', താരമാതാവ് വെളിപ്പെടുത്തിയത്.

വിവാഹത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഷോപ്പിങ്ങ് തുടങ്ങിയെന്നും ഡെന്‍സി പറഞ്ഞിരുന്നു

വിവാഹത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഷോപ്പിങ്ങ് തുടങ്ങിയെന്നും ഡെന്‍സി പറഞ്ഞിരുന്നു. എന്തായാലും ഡിവൈന്‍-ഡോണ്‍ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. ഞങ്ങള്‍ക്കെല്ലാം സത്യങ്ങളറിയാം. പിന്നെ അതേ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം കമന്റിലൂടെയും പറയപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X