വിഷമത്തോടെയാണ് കീർത്തി അത് വേണ്ടെന്ന് വെച്ചത്; പൊന്നിയിൻ സെൽവൻ ചെയ്യാഞ്ഞതിന് കാരണമെന്തെന്ന് മേനക

തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിൽക്കുന്ന നായിക നടിയാണ് കീർത്തി സുരേഷ്. ​ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന കീർത്തി പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വിജയ്, രജിനികാന്ത് ഉൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകൾക്കൊപ്പം കീർത്തി ഇതിനകം അഭിനയിച്ചു. മഹാനടി എന്ന തെലുങ്ക് സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി. ദസറയാണ് കീർത്തിയുടെ പുതിയ സിനിമ. സിനിമ മികച്ച വിജയം കൈ വരിച്ചു.

അഭിനയ പ്രാധാന്യമുള്ള വേഷമാണ് കീർത്തിക്ക് ലഭിച്ചിരിക്കുന്നത്. മഹാനടിക്ക് ശേഷം നടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമയായി മാറിയിരിക്കുകയാണ് ദസറ. കരിയറിൽ നടിക്ക് നാഴികക്കല്ലാവുന്ന മറ്റൊരു സിനിമ കീർത്തി ഉപേക്ഷിക്കുകയാണുണ്ടായത്. തമിഴകം ഇന്ന് ആഘോഷിക്കുന്ന പൊന്നിയിൻ സെൽവൻ എന്ന സിനിമയാണ് കീർത്തി വേണ്ടെന്ന് വെച്ചത്. പകരം നടി ചെയ്ത സിനിമ രജിനികാന്ത് നായകനായ അണ്ണാത്തെയാണ്.

Keerthy Suresh

അണ്ണാത്തെ പരാജയപ്പെടുകയും പൊന്നിയിൻ സെൽവൻ വൻ ഹിറ്റാവുകയും ചെയ്തു. ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല എന്നിവരാണ് പൊന്നിയിൻ സെൽവനിൽ അഭിനയിച്ചത്. സിനിമയിൽ കീർത്തി അഭിനയിക്കാതിരുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടിയുടെ അമ്മയും പഴയ കാല നടിയുമായ മേനക സുരേഷ്.

കുന്ദവി, പൂങ്കുഴലി എന്നീ കഥാപാത്രങ്ങളിലൊന്നിന് കീർത്തിയെ പരി​ഗണിച്ചിരുന്നെന്നും എന്നാൽ ഇതിലേതാണെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും മേനക പറയുന്നു. ബിഹൈന്റ്വുഡ്സിനോട് സംസാരിക്കുകയായിരുന്നു മേനക.

‌കുന്ദവിക്കോ പൂങ്കുഴലിക്കോ കീർത്തിയെ ഫിക്സ് ചെയ്തിരുന്നു. എന്നാൽ അണ്ണാത്തെയും പൊന്നിയിൻ സെൽവന്റെ ഡേറ്റും ക്ലാഷായി. തായ്ലന്റ് വരെയും പോവാൻ കഴിയില്ലായിരുന്നു. അതിനാൽ ഏറെ വിഷമത്തോടെ ആ സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നെന്നും മേനക പറയുന്നു.

പൊന്നിയിൻ സെൽവനിൽ കീർത്തി അഭിനയിക്കാത്തതിൽ നടിയുടെ മുത്തശ്ശിക്ക് ഏറെ വിഷമം ഉണ്ടായിരുന്നെന്നും മേനക പറഞ്ഞു. പക്ഷെ അവസരം ലഭിച്ചില്ലെങ്കിൽ അത് നമുക്ക് വിധിച്ചതല്ല എന്ന് കരുതാൻ കീർത്തിക്ക് കഴിയുമെന്നും മേനക വ്യക്തമാക്കി.

Keerthy Suresh, Menaka Suresh

ദസറ എന്ന സിനിമയിലെ അണിയറ പ്രവർത്തകർക്ക് സ്വർണ നാണയം കൊടുത്തതിനെക്കുറിച്ചും മേനക സംസാരിച്ചു. മുമ്പ് മഹാനടി എന്ന സിനിമയിലെ സെറ്റിലും മേനക സ്വർണ നാണയം കൊടുത്തിരുന്നു. സാവിത്രി എന്ന നടിയുടെ ജീവിത കഥയെ ആസ്പദമാക്കിയായിരുന്നു സിനിമ. സാവിത്രിയും മുമ്പ് സെറ്റിൽ സ്വർണ നാണയം വിതരണം ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം കീർത്തിക്കറിയില്ലായിരുന്നെന്നും മേനക സുരേഷ് പറഞ്ഞു.

കുറേ നാളുകൾക്ക് ശേഷം അഭിനയിക്കുന്ന മലയാള സിനിമയായതിനാൽ വാശി എന്ന സിനിമയുടെ സെറ്റിലും കീർത്തി സ്വർണ നാണയം നൽകിയെന്ന് മേനക ഓർത്തു. കീർത്തി സുരേഷ് ധരിക്കുന്ന വസ്ത്രങ്ങൾ ​മുംബൈയിലൊക്കെ സാധാരണയാണ്. അവൾ പഠിച്ചത് ഫാഷൻ ഡിസൈനിം​ഗ് കോഴ്സ് ആണ്. ​ഗ്ലാമറിലും അവൾക്ക് ഒരു നിയന്ത്രണം സ്വയമുണ്ടെന്നും മേനക പറഞ്ഞു.

പൊന്നിയിൻ സെൽവനിൽ അഭിനയിക്കാതിരുന്നതിനെക്കുറിച്ച് കീർത്തി ഇതുവരെ എവിടെയും സംസാരിച്ചിട്ടില്ല. ഐശ്വര്യ ലക്ഷ്മിയാണ് സിനിമയിൽ പൂങ്കുഴലി എന്ന കഥാപാത്രം ചെയ്തത്. കുന്ദവിയെ അവതരിപ്പിച്ചത് തൃഷയും. നേരത്തെ പൊന്നിയിൻ സെൽവനിൽ അഭിനയിക്കാനുള്ള അവസരം നിരസിച്ചതിനെക്കുറിച്ച് നടി അമല പോൾ സംസാരിച്ചിരുന്നു. വ്യക്തിപരമായി വിഷമ ഘട്ടത്തിലൂടെ പോവുന്നതിനാലാണ് അന്ന് ഓഫർ നിരസിച്ചതെന്നാണ് അമല പോൾ പറഞ്ഞത്.

നയൻ‌താരയുൾപ്പെടെയുള്ള നടിമാരെ പൊന്നിയിൻ സെൽവനിലേക്ക് പരി​ഗണിച്ചിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഏപ്രിൽ 28 നാണ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗം റിലീസ് ചെയ്യുന്നത്.

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X