ഭാര്യയെന്ന സ്ഥാനം ഒഴിഞ്ഞു, പക്ഷെ അദ്ദേഹം ഇടയ്ക്ക് താഴെ വന്ന് താമസിക്കാറുണ്ട്; മേതിൽ ദേവിക

നൃത്ത രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നർത്തകിയാണ് മേതിൽ ദേവിക. സിനിമകളിൽ നിന്നും നിരവധി അവസരങ്ങൾ വന്നിട്ടും നൃത്തത്തിലേക്കാണ് മേതിൽ ദേവിക ശ്രദ്ധ നൽകിയത്. നടനും എംഎൽഎയുമായി മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹം ഏറെ ചർച്ചയായി. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ജീവിതം മുന്നോട്ട് പോകവെ രണ്ട് പേർക്കുമിടയിൽ അസ്വാരസ്യമുണ്ടാവുകയും 2021 ൽ വേർപിരിയുകയും ചെയ്തു.

ഇപ്പോഴിതാ മുകേഷിനെക്കുറിച്ച് സംസാരിക്കുകയാണ് മേതിൽ ദേവിക. മുകേഷുമായി തനിക്കിപ്പോഴും സൗഹൃദമുണ്ടെന്ന് മേതിൽ ദേവിക പറയുന്നു. ഇന്ത്യൻ എക്സ്പ്രസിനോടാണ് പ്രതികരണം. ഭാര്യയുടെ സ്ഥാനത്ത് നിന്നും ഞാൻ പൂർണമായും ഇറങ്ങി. നിയമപരമായുള്ളത് വേറെ കാര്യം. ഭാര്യയുടെ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഒരു വ്യക്തിയെ അവരായി കാണുക എളുപ്പമാണ്. ഭാര്യയായിരിക്കുമ്പോൾ അവരിൽ കാണാതെ പോയ മൂല്യങ്ങൾ കാണാം.

Methil Devika  Mukesh

എന്താണ് ഞാൻ ചിന്തിക്കുന്നതെന്ന് ആൾക്കാർക്ക് മനസിലാവില്ല. കേസ് നടക്കുന്നുണ്ട്. അതേസമയം ഞാനദ്ദേഹത്തോട് സംസാരിക്കുന്നുണ്ട്. ഞാൻ അദ്ദേഹവുമായി സൗഹൃദത്തിലാണ്. ശത്രുതയില്ല. എന്റെ കളരി മുകളിലാണ്. അദ്ദേഹം ഇടയ്ക്ക് താഴെ വന്ന് താമസിക്കുന്നു. ഞങ്ങൾ രണ്ടിടത്താണ് കഴിയുന്നത്. വേർപിരിഞ്ഞ ശേഷമുള്ള ഈ സാഹചര്യം സാധാരണക്കാർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണെന്നും മേതിൽ ദേവിക വ്യക്തമാക്കി.

ഞാൻ ജീവിതത്തിൽ അധികം പ്രശ്നങ്ങളിലൂടെ കടന്ന് പോയിട്ടില്ല. എനിക്ക് കാര്യങ്ങൾ അവ​ഗണിക്കാനുള്ള ആർട്ടറിയാം. പിന്നെ സ്വാഭാവികമായി നമ്മുടെ മുന്നിൽ കൊണ്ട് വരുന്ന കാര്യങ്ങളുണ്ട്. എല്ലാം ഒരു ലേണിം​ഗ് എക്സ്പീരിയൻസ് അല്ലേ. ഒരു സാഹചര്യവും ഒരു വ്യക്തിയും സ്ഥായി അല്ലെന്നും മേതിൽ ദേവിക വ്യക്തമാക്കി.

Methil Devika  Mukesh

മുകേഷിനെതിരെ ഉയർന്നിരിക്കുന്ന ലൈം​ഗികാരോപണത്തെക്കുറിച്ചും മേതിൽ ദേവിക സംസാരിച്ചു. ഇപ്പോൾ വന്നിരിക്കുന്ന പരാതിയു‌ടെ സത്യാവസ്ഥ തനിക്കറിയാമെന്ന് മേതിൽ ദേവിക പറയുന്നു. എനിക്കൊരുപാ‌‌ട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ ഞാൻ പറയുന്നില്ല. ഇപ്പോൾ വന്ന ആരോപണത്തിന്റെ സത്യം എനിക്കറിയാം. അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ആരോപണത്തിന്റെ ലക്ഷ്യം ചോദ്യം ചെയ്യപ്പെ‌ടേണ്ടതാണെന്നും മേതിൽ ദേവിക വ്യക്തമാക്കി.

ആരോപണങ്ങളിൽ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ കുറ്റം ചെയ്തവർക്ക് ശിക്ഷ ലഭിക്കണം. ഇല്ലെങ്കിൽ അതിനേക്കാൾ വലിയ ശിക്ഷ ആരോപിക്കുന്ന ആൾക്ക് കൊടുക്കണം. അത് സ്ത്രീയായാലും പുരുഷനായാലും. ചുമ്മാ പറയുന്നത് അപകടകരമാണെന്നും മേതിൽ ദേവിക പറഞ്ഞു.

നടി സരിതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തത്. സരിത ​ഗുരുതര ആരോപണങ്ങൾ മുകേഷിനെതിരെ ഉന്നയിച്ചു. എന്നാൽ മേതിൽ ദേവിക വിവാഹ മോചന സമയത്ത് മുകേഷിനെതിരെ സംസാരിച്ചില്ല. ലൈം​ഗികാരോപണക്കേസിൽ കഴിഞ്ഞ ദിവസമാണ് മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചത്. സിനിമാ രം​ഗത്തേക്ക് കടന്ന് വരാനൊരുങ്ങുകയാണ് മേതിൽ ദേവിക. ബിജു മേനോൻ നായകനാകുന്ന കഥ ഇന്നു വരെ എന്ന സിനിമയിലൂടെയാണ് തുടക്കം.

More from Filmibeat

Read more about: methil devika mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X