For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്, ഞാനതില്‍ വിശ്വസിക്കുന്നു, കാരണം പറഞ്ഞ് ലേഖ ശ്രീകുമാര്‍

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകരില്‍ ഒരാളാണ് എംജി ശ്രീകുമാര്‍. ഇപ്പോഴും സംഗീത രംഗത്ത് സജീവമായ ഗായകന്‍ ടിവി ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. എംജി ശ്രീകുമാറിനൊപ്പം ഭാര്യ ലേഖ ശ്രീകുമാറും എല്ലാവര്‍ക്കും പ്രിയങ്കരിയാണ്. ഗായകനൊപ്പം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് ലേഖ. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ലിവിംഗ് ടുഗെദറില്‍ കഴിഞ്ഞ ശേഷമാണ് എംജി ശ്രീകുമാറും ലേഖയും വിവാഹിതരായത്. യൂടുബ് ചാനല്‍ തുടങ്ങി മാസങ്ങള്‍ക്ക് മുന്‍പ് ലേഖ ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു.

  ബോളിവുഡ് സെന്‍സേഷന്‍ ദിഷ പതാനിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  അതേസമയം കന്യകയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്‌റെ സീക്രട്ട് എന്താണ് എന്ന് പറയുകയാണ് എംജി ശ്രീകുമാറും ലേഖയും. 2000ത്തിലാണ് ഇരുവരും വിവാഹം കഴിച്ചത്. ലിവിംഗ് ടുഗെദറിലായിരുന്ന ഇവര്‍ ഒരു മാഗസിന്‍ അഭിമുഖത്തിന് ശേഷമാണ് പെട്ടെന്ന് വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഇതേകുറിച്ച് താരദമ്പതികള്‍
  മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്.

  അഭിമുഖം കൊടുത്ത ശേഷം എംജി ശ്രീകുമാര്‍ വിവാഹിതനായെന്ന് പറഞ്ഞാണ് മാഗസിനില്‍ അച്ചടിച്ചുവന്നത്. എംജി ശ്രീകുമാറിന്‌റെയും ലേഖയുടെയും ഫോട്ടോ വെച്ചുളള അഭിമുഖമാണ് അന്ന് വന്നത്. ഇതിന് ശേഷം എങ്ങോട്ട് ഒളിച്ചോടും എന്നതായിരുന്നു വിഷയം. വീട്ടിലേക്ക് പോവാന്‍ പറ്റില്ല. അങ്ങനെ മംഗലാപുരത്തേക്കാണ് ലേഖയ്ക്കൊപ്പം അന്ന് എംജി ശ്രീകുമാര്‍ പോയത്. അവിടുന്ന് മൂകാംബികയിലേക്ക് പോയി.

  വിവാഹത്തിന് സുഹൃത്തുക്കളെല്ലാം വന്നിരുന്നു. മുകാംബികയില്‍ വെച്ച് വിവാഹം കഴിച്ച് തിരുവനന്തപുരത്ത് വന്ന് വീണ്ടും രജിസ്റ്റര്‍ മാര്യേജ് ചെയ്തു എന്നാണ് എംജീ ശ്രീകുമാര്‍ മുന്‍പ് പറഞ്ഞത്. ദൈവനാനുഗ്രഹം കൊണ്ട് ഞങ്ങള്‍ ഇപ്പോഴും സന്തുഷ്ടരായി ജീവിക്കുന്നു എന്നും ഗായകന്‍ പറഞ്ഞു. അതേസമയം പുതിയ അഭിമുഖത്തില്‍ ഇന്നേ വരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല എന്ന് പറയുകയാണ് എംജി ശ്രീകുമാറും ലേഖയും. ഇനി ഒരു പ്രശ്‌നവും ഉണ്ടാവുകയുമില്ല.

  ഇത് വലിയ അഹങ്കാരമായിട്ട് പറയുന്നതല്ലെന്നും ഇരുവരും പറഞ്ഞു. അവളുടെ സന്തോഷത്തില്‍ ഞാനും എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ടം ഉളളതൊക്കെ അവള്‍ ചെയ്തുതരുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമുളളത് ഞാനും, എംജി ശ്രീകുമാര്‍ പറഞ്ഞു. വിവാഹ മോചനങ്ങളൊക്കെ ഉണ്ടാകുന്നത് ഒരാളുടെ കാര്യത്തില്‍ മറ്റൊരാള്‍ നിയന്ത്രണം വെയ്ക്കുമ്പോള്‍ ആണ് എന്നും ഗായകന്‍ പറയുന്നു.
  ഒരു വ്യക്തിക്ക് ഇഷ്ടമുളളത് എന്താണോ അത് അയാള്‍ ചെയ്യട്ടെ.

  പൃഥ്വിരാജില്‍ നല്ലൊരു സംവിധായകനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം, അനുഭവം പങ്കുവെച്ച് സംവിധായകന്‍

  പക്ഷേ ഒരു സ്ത്രീക്ക് മോശപ്പെട്ട ഒരു ഇഷ്ടം ആണെങ്കില്‍ അത് ഒരു പുരുഷനും സമ്മതിക്കില്ല. നേരെ തിരിച്ചും അത് അങ്ങനെയാണ്. അതുപോലെ എറ്റവും അഭിമാനമുളള ഒരു കാര്യം ഇന്നേവരെ എന്റെ പേര് വെച്ച് ഒരു സ്ത്രീയെ കുറിച്ചും അനാവശ്യമായി പറഞ്ഞിട്ടില്ല എന്നതാണ്. നമ്മള്‍ ഒന്ന് താഴ്ന്നുകൊടുത്താല്‍ മതി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ അണ്ടര്‍സ്റ്റാന്റിംഗ് വേണം, ലേഖ ശ്രീകുമാര്‍ പറയുന്നു.

  പുറത്താക്കിയവര്‍ക്കും അവഗണിച്ചവര്‍ക്കും കലാഭവന്‍ മണി നല്‍കിയ മറുപടി, അനുഭവം പങ്കുവെച്ച് വിഎം വിനു

  I have never tried to act like Mammootty or he like me: Mohanlal | FIlmiBeat Malayalam

  അല്ലാതെ പരസ്പരമുളള സ്‌നേഹമോ വിശ്വാസമോ ഇല്ലെങ്കില്‍ ജീവിതം മുന്‍പോട്ട് പോകാന്‍ പ്രയാസവുമാണ്. അത് എനിക്ക് വ്യക്തിത്വം ഇല്ലാഞ്ഞിട്ടല്ല. എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്. പക്ഷേ ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്. ഞാന്‍ അതില്‍ വിശ്വസിക്കുന്നു എന്നും താരപത്നി പറഞ്ഞു. ശ്രീകുട്ടന്‍ ഒരു കാര്യം ഇല്ലാതെ ഇത് വേണ്ട ചെയ്യരുത് എന്ന് പറയാറില്ല. രണ്ടാമത് എനിക്ക് എല്ലാ സ്വാതന്ത്ര്യവും അദ്ദേഹം നല്‍കുന്നു. ചില കാര്യങ്ങള്‍ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോള്‍ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടര്‍സ്റ്റാന്റിംഗ്. അതാണ് ഞങ്ങളുടെ ദാമ്പത്യത്തിലെ വിജയമെന്നും ലേഖ ശ്രീകുമാര്‍ വ്യക്തമാക്കി.

  കാത്തിരുന്ന പ്രഖ്യാപനം; പൃഥ്വിരാജ്-വേണു ചിത്രം 'കാപ്പ', മോഷന്‍ പോസ്റ്ററുമായി ബിഗ് 'എം'സ്

  Read more about: mg sreekumar
  English summary
  Viral: mg sreekumar and lekha sreekumar opens up the secret of their successful marriage life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X