ഭാര്യയെ കൂട്ടി നടന്നത് പേടിച്ചിട്ടല്ല, എംജിയുടെ കൂടെ എപ്പോഴും ലേഖയുണ്ടായിരുന്നതിന്റെ കാരണം പറഞ്ഞ് ഗായകന്‍

ഗായകന്‍ എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ടവരാണ്. എംജി ചാനല്‍ പരിപാടികൡ വിധികര്‍ത്താവായിട്ടും അവതാരകനായും തിളങ്ങി നില്‍ക്കുകയാണിപ്പോള്‍. യൂട്യൂബ് ചാനലുമായി സജീവമായി ലേഖയും രംഗത്തുണ്ട്. അതേ സമയം താനും ലേഖയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് ഗായകന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.

വര്‍ഷങ്ങളോളം ലിവിങ് റിലേഷനിലൂടെ ജീവിച്ചതിന് ശേഷമാണ് എംജി ശ്രീകുമാറും ലേഖയും വിവാഹിതരാവുന്നത്. ആ കാലഘട്ടത്തില്‍ എംജി എവിടെ പോയാലും ഭാര്യയും കൂടെയുണ്ടാവും. ഇത് സ്ഥിരം കളിയാക്കലുകള്‍ക്ക് കാരണമായി മാറുകയും ചെയ്തു. പലരും ഭാര്യയെ പേടിച്ചിട്ടാണ് ഇങ്ങനെ കൊണ്ട് നടക്കുന്നതെന്ന് വരെ പറഞ്ഞു. സത്യത്തില്‍ പേടിയായിരുന്നോ എന്ന് ചോദിച്ചാല്‍ എംജിയുടെ മറുപടിയിങ്ങനെയാണ്...

 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞാന്‍ ഭാര്യയെയും കൂട്ടിയാണ് പരിപാടികള്‍ക്കെല്ലാം പോകുന്നത്

വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞാന്‍ ഭാര്യയെയും കൂട്ടിയാണ് പരിപാടികള്‍ക്കെല്ലാം പോകുന്നത്. ആ സമയത്ത് കൂട്ടുകാരും നാട്ടുകാരും വലിയ സെലിബ്രിറ്റികള്‍ വരെയും എന്നെ കുറ്റം പറഞ്ഞു. ഇവന് വേറെ പണിയില്ലേ, പോകുന്നിടത്തൊക്കെ ഭാര്യയെയും കൂട്ടി പോകുന്നത് എന്തിനാണ് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നു.

എന്റെ ചേട്ടന്‍ പോലും എന്നെ ഇക്കാര്യത്തിന് ചീത്ത പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കാണാന്‍ സാധിച്ചത് അന്ന് കുറ്റം പറഞ്ഞവരൊക്കെ ഭാര്യമാരെയും കൂട്ടി നടക്കുന്നത്.

Also Read: ആ 2-ാം ക്ലാസുകാരന്റെ വാക്കുകൾ ഇമോഷനലാക്കി!, ഇവനെക്കൊണ്ട് ഇത്രയൊക്കെ പറ്റൂവെന്ന് പറഞ്ഞ് ഒതുക്കിയെന്ന് ഉണ്ണി!

ഭാര്യയെ പേടിച്ചിട്ടാണോ ഇങ്ങനെ കൊണ്ട് പോവുന്നത്

സത്യത്തില്‍ ഭാര്യയെ പേടിച്ചിട്ടാണോ ഇങ്ങനെ കൊണ്ട് പോവുന്നതെന്ന ജെബി ജംഗ്ഷന്‍ പരിപാടിയുടെ അവതാരകന്റെ ചോദ്യത്തിന് ഭാര്യയെ പേടിയല്ല, അവളോട് വല്ലാത്ത സ്‌നേഹമാണെന്നാണ് എംജി പറയുന്നത്. സത്യത്തില്‍ ഞങ്ങള്‍ പരസ്പരം ആശ്രയിക്കുന്നത് കൊണ്ടാണ് എപ്പോഴും ഒരുമിച്ച് കാണുന്നതിന്റെ കാരണമെന്നാണ് ഗായകന്‍ വ്യക്തമാക്കുന്നത്.

എവിടെ പോയാലും ഭാര്യ കൂടെയില്ലെങ്കില്‍ എനിക്ക് അസ്വസ്ഥത തോന്നി തുടങ്ങും. സങ്കടം പറയാനും, സന്തോഷം പങ്കുവെക്കാനും എന്റെ കാര്യങ്ങളൊക്കെ കൃത്യമായി ചെയ്യാനും ഒരു മാനേജറെക്കാളും ഭാര്യ കൂടെയുള്ളതാണ് എനിക്ക് സൗകര്യം. ഇപ്പോള്‍ ഭാര്യയില്ലാതെ ഒരു സ്ഥലത്ത് പോകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റില്ല.

കാണുന്നതിന് ഏറെ മുന്‍പേ അദ്ദേഹത്തിന്റെ ശബ്ദത്തെ താന്‍ സ്‌നേഹിച്ചിരുന്നതായിട്ടാണ് ലേഖ

എംജിയെ കാണുന്നതിന് ഏറെ മുന്‍പേ അദ്ദേഹത്തിന്റെ ശബ്ദത്തെ താന്‍ സ്‌നേഹിച്ചിരുന്നതായിട്ടാണ് ലേഖ പറയുന്നത്. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയിലെ പാട്ടിലൂടെയാണ് ആ ഇഷ്ടം വരുന്നത്. ആ പാട്ട് പാടി തരാമോ എന്ന റിക്വസ്റ്റാണ് അഭിമുഖത്തിനിടെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ലേഖ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്. ആ പാട്ട് മാത്രമല്ല ലേഖയെ ശരിക്കും വീഴ്ത്തിയ പാട്ടിനെ കുറിച്ചും എംജി പറഞ്ഞു.

പാട്ട് പാടുന്നതിന് മുന്‍പ് തന്നെ താന്‍ ലേഖയെ നോക്കി കൊണ്ടിരിക്കുകയായിരുന്നു

സുരേഷ് ഗോപിയുടെ നാഗപഞ്ചമി എന്ന സിനിമയുടെ റെക്കോര്‍ഡിങ് കാണാന്‍ ലേഖ വന്നിരുന്നു. അന്നാണ് അവളെ വീഴ്ത്തിയതെന്നാണ് എംജി പറയുന്നത്. പാട്ട് പാടുന്നതിന് മുന്‍പ് തന്നെ താന്‍ ലേഖയെ നോക്കി കൊണ്ടിരിക്കുകയായിരുന്നു. അന്നത്തെ പ്രണയം ഇങ്ങനെയാണ്. ഇന്നാണെങ്കില്‍ ഒരു മെസേജ് അയക്കുന്നതിലൂടെ കാര്യം പറയാന്‍ സാധിക്കുമെന്നും ഗായകന്‍ സൂചിപ്പിക്കുന്നു.

ഏറ്റവും മികച്ച രീതിയില്‍ ദാമ്പത്യം കൊണ്ട് പോകുന്ന താരങ്ങളാണ് എംജിയും ലേഖയും

ഏറ്റവും മികച്ച രീതിയില്‍ ദാമ്പത്യം കൊണ്ട് പോകുന്ന താരങ്ങളാണ് എംജിയും ലേഖയും. ഇപ്പോഴാണ് വിദേശയാത്രകളിലും മറ്റും സൂപ്പര്‍താരങ്ങള്‍ വരെ ഭാര്യമാരെ കൂടെ കൂട്ടാന്‍ തുടങ്ങിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭാര്യയെ ചേര്‍ത്ത് നിര്‍ത്തിയാണ് എംജി തന്റെ യാത്രകള്‍ നടത്തിയിട്ടുള്ളത്. ഇത് ശരിക്കും അഭിനന്ദനമര്‍ഹിക്കുന്ന കാര്യമാണെന്നാണ് ആരാധകരും പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X