For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലേഖയ്ക്ക് പാചക വീഡിയോകള്‍ എടുത്തുകൊടുക്കാറുളളത് ഞാന്‍, ഓണം പ്ലാനുകള്‍ പറഞ്ഞ് എംജി ശ്രീകുമാര്‍

  |

  വര്‍ഷങ്ങളായി മലയാളി സംഗീതാസ്വാദകരുടെ ഇഷ്ടഗായകരില്‍ ഒരാളാണ് എംജി ശ്രീകുമാര്‍. അദ്ദേഹം പാടിയ പാട്ടുകളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയും എല്ലാ സിനിമകളില്‍ പാട്ടുകള്‍ പാടി ഗായകന്‍ എത്തിയിരുന്നു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും എംജി ശ്രീകുമാര്‍ തിളങ്ങി. മോഹന്‍ലാല്‍ സിനിമകള്‍ക്ക് വേണ്ടിയാണ് എംജി ശ്രീകുമാര്‍ ആരാധകരെ നേടിയത്. ഇപ്പോഴും സംഗീത രംഗത്ത് സജീവമായ അദ്ദേഹം മ്യൂസിക് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ടിവി പരിപാടികളിലൂടെയാണ് നിലവില്‍ എംജി ശ്രീകുമാര്‍ പ്രേക്ഷകര്ക്ക് മുന്‍പില്‍ എത്തുന്നത്.

  mgsreekumar

  ഫ്‌ളവേഴ്‌സിലെ ടോപ്പ് സിംഗര്‍ സംഗീത റിയാലിറ്റി ഷോയിലെ സ്ഥിരം വിധികര്‍ത്താവാണ് ഗായകന്‍. കൂടാതെ അമൃത ടിവിയിലെ പറയാം നേടാം പരിപാടിയിലൂടെയും എംജി ശ്രീകുമാര്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. അതേസമയം ഓണത്തെ കുറിച്ചുളള ഓര്‍മ്മള്‍ റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് ഗായകന്‍. കുട്ടിക്കാലത്തെ ഓണമാണ് ഒരുപാട് ഗൃഹാതുരത്വം തരുന്നത് എന്ന് എംജി ശ്രീകുമാര്‍ പറയുന്നു. അച്ഛന്‌റെ നാടായ ഹരിപ്പാടാണ് ഞങ്ങളെല്ലം കൂടികൊണ്ടിരുന്നത്. അമ്മയുടെ വീട് അമ്പലപ്പുഴയാണ്.

  സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  എന്‌റെ രണ്ടാം വയസിലാണ് തിരുവനന്തപുരത്ത് വന്നത്. ഓണം സമയത്ത് എല്ലാവരും കൂടെ ഹരിപ്പാട് കൂടുമായിരുന്നു. കുടുംബാംഗങ്ങളെല്ലാം ഉണ്ടാകും. കളിക്കൂട്ടുകാരായി അന്ന് കുറെ പടകളുണ്ട്. പൂപ്പറിക്കാന്‍ പോയതും പൂക്കളം ഇട്ടതുമൊക്കെ ഇപ്പോഴും ഓര്‍ക്കുന്നു. ഇത്തവണത്തെ ഓണത്തെ കുറിച്ചുളള ചോദ്യത്തിനും ഗായകന്‌റെ മറുപടി വന്നു. സഹപ്രവര്‍ത്തകര്‍ എല്ലാം ബുദ്ധിമുട്ടിലാണ്. സ്റ്റേജ് ഷോകളൊന്നും ഇല്ലാത്തതുകൊണ്ട് അവരുടെ കൈയ്യില്‍ പൈസയില്ല.

  കുറെ പേര്‍ക്ക് പരിപാടികളുണ്ട്. എന്നാല്‍ അത് ഇല്ലാത്തവരുമുണ്ട്. അങ്ങനത്തെ വല്ലാത്തൊരു അവസരമാണ്. ചാനലുകള്‍ വഴിയാണ് ഇത്തവണത്തെ തന്‌റെ ഓണാഘോഷം എന്നും എംജി ശ്രീകുമാര്‍ പറഞ്ഞു. ഭാര്യ ലേഖ ശ്രീകുമാറിന്‌റെ യൂടൂബ് ചാനലിന്‌റെ ഫോട്ടോഗ്രാഫര്‍ ഞാനാണ് എന്നും ഗായകന്‍ പറയുന്നു. ചാനലില്‍ ഇതുവരെ എന്‌റെ പേര് എഴുതികണ്ടിട്ടില്ല. ലേഖ ശ്രീകുമാര്‍ ഒഫീഷ്യല്‍ ചാനലിന്‌റെ പാചകത്തിന്‌റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ ഞാനാണ്.

  മമ്മൂട്ടി ചിത്രത്തിന്‌റെ കശ്മീര്‍ ലൊക്കേഷനില്‍ പെട്ടുപോയ മൂന്ന് പേര്‍, ഒടുവില്‍ സംഭവിച്ചത്

  എന്തായാലും അത് എടുത്ത് കൊടുക്കുക എന്നതും ജോലിയാണ്. ഇത്തവണ ഓണം കൊച്ചിയിലാണ് എന്നും എംജി ശ്രീകുമാര്‍ പറഞ്ഞു. വൈഫ് നന്നായിട്ട് പാചകം ചെയ്യും. വലിയ വിഭവ സമൃദ്ധമായിട്ടൊന്നും ഇല്ല. എന്നാലും മൂന്നാല് വിഭവങ്ങള്‍ ഒകെ വെച്ച് ഓണസദ്യ കഴിക്കണം എന്നുണ്ട്. ഗാനമേളകള്‍ ഇപ്പോള്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും ഗായകന്‍ പറഞ്ഞു. ഗാനമേളകളില്‍ പങ്കെടുക്കുന്നത് എന്നെ പോലുളള ഗായകര്‍ക്ക് വലിയൊരും കാര്യം തന്നെയാണ്. കാരണം ആ സമയത്ത് സംഗീതാസ്വാദകരില്‍ നിന്നും ലഭിക്കുന്ന കൈയ്യടികളാണ് ഞങ്ങള്‍ക്ക് ലഭിക്കുന്ന ഊര്‍ജ്ജം.

  അത് പെട്ടെന്ന് ഇല്ലാതായതോടെ എന്തോ പോലെ തോന്നി. വീട്ടില്‍ തന്നെ ഇരിക്കുക എന്നത് ഒരിക്കലും പറ്റുന്ന കാര്യമില്ല, അഭിമുഖത്തില്‍ ഗായകന്‍ പറഞ്ഞു. അതേസമയം മോഹന്‍ലാലിന്‌റെ പുതിയ സിനിമകളില്‍ എംജി ശ്രീകുമാറിന്‌റെ പാട്ടുകളുണ്ട്. ആറാട്ട്, മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം, ബ്രോ ഡാഡി തുടങ്ങിയ സിനിമകളില്‍ ഗായകന്‍ പാടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പാട്ടുകള്‍ പാടി എംജി ശ്രീകുമാര്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. സംഗീത സംവിധായകനായി ഇരുപതിലധികം സിനിമകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ് എംജി ശ്രീകുമാര്‍.

  Recommended Video

  ജനങ്ങളെ ഊറ്റിയെടുക്കുന്ന പോലീസ് താരങ്ങളെ കാണുമ്പോൾ ആഹാ | FilmiBeat Malayalam

  നെഗറ്റീവ് റോളുകള്‍ കൂടുതല്‍ ചെയ്തതിന് കാരണം, ടേണിംഗ് പോയന്‌റ് ആയത് ഈ ചിത്രം, മനസുതുറന്ന് പ്രശാന്ത്‌

  English summary
  Viral: MG Sreekumar Opens Up About Onam And His Wife Lekha As A Cook
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X