അവളെന്റെ ഒപ്പം നിന്നു; പ്രശ്നം വന്നാൽ തൊട്ടടുത്ത് ഭാര്യയേ ഉണ്ടാവൂ; മുഖം ശരിയായെന്ന് മിഥുൻ രമേശ്

ടെലിവിഷൻ അവതാരകനായി ജനപ്രിയത പിടിച്ചു പറ്റിയ താരമാണ് മിഥുൻ രമേശ്. പോസിറ്റീവായി സംസാരിക്കുന്ന വ്യക്തിയായാണ് അവതാരകർക്കിടയിൽ മിഥുൻ രമേശ് വ്യത്യസ്തനാവുന്നത്. സ്ഥിരം ടെലിവിഷനിൽ കാണുന്ന വ്യക്തിയായതിനാൽ തങ്ങളുടെ സ്വന്തമായാണ് മിഥുനെ പ്രേക്ഷകർ കണ്ടത്. കോമഡി ഉത്സവും എന്ന പരിപാടിയാണ് നടന് ഇത്രമേൽ ജനപ്രിയത വരാൻ കാരണമായത്. അടുത്തിടെയാണ് മിഥുൻ രമേശിന് ചില ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായത്.

മുഖത്തിന് കോടൽ ഉണ്ടാക്കുന്ന ബെൽസ് പാൾസി എന്ന രോ​ഗം ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ‌ ചികിത്സ നേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റായ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇപ്പോഴിതാ അസുഖം ഏകദേശം പൂർണമായും മാറിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മിഥുൻ. കൗമുദി മൂവീസിനോടാണ് പ്രതികരണം.

'ഇതെന്താണ് സംഭവിച്ചതെന്ന് അറിയിക്കാനാണ് അന്ന് വീഡിയോ ഇട്ടത്. പിന്നീടിത് വേറൊരു രീതിയിലുള്ള ചർച്ചയാവരുത്. ബെൽസ് പാൾസി എന്നത് തുണപ്പടിച്ചാലോ ഇയർ ഇൻഫക്ഷൻ വന്നാലോ വരാവുന്ന അസുഖമാണ്. നമ്മുടെ ഭാവങ്ങൾ നിയന്ത്രിക്കുന്ന ഞരമ്പ് ചുരുങ്ങും. ഒരു മെഡിക്കൽ എമർജൻസിയല്ല. ഒരു ദിവസത്തിനകത്ത് അറിഞ്ഞ് കഴിഞ്ഞാൽ എത്രയും വേ​ഗം ചികിത്സ എടുത്താൻ 100 ശമാനം ചികിത്സിച്ച് ഭേദമാക്കാം,' മിഥുൻ രമേശ് പറഞ്ഞു.

Mithun Ramesh

ഈ അസുഖം വന്ന ശേഷമാണ് ഇതേപോലെ വന്ന ഒരുപാട് പേരോട് സംസാരിച്ചത്. ഇത് മാറുന്നതിന് ഓരോരുത്തർക്കും ഓരോ സമയമായിരിക്കും. ഇതിന്റെ ലക്ഷണങ്ങളെല്ലാം സ്ട്രോക്ക് പോലെയാണ്. പക്ഷെ ഇത് സ്ട്രോക്കല്ല. ആണോ അല്ലെയോ എന്നറിയാൻ ആശുപത്രിയിൽ പോവണമെന്നും മിഥുൻ വ്യക്തമാക്കി. മിഥുന്റെ ഭാര്യ ലക്ഷ്മി മേനോനും സോഷ്യൽ മീഡിയയിലെ താരമാണ്. ഭാര്യയുമായി വഴക്കുണ്ടാവാറുണ്ടെന്ന് മിഥുൻ രമേശ് പറയുന്നു. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ അത് പോലെയാണ് നമ്മുടെ ജീവിതമെന്ന് ഒരിക്കലും വിചാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

'ഭാര്യാ ഭർതൃ ബന്ധത്തിൽ കോംപ്രമൈസ് എന്നതിനേക്കാൾ കോംപാറ്റബിലിറ്റിയാണ്. നമ്മുടെ ഈ​ഗോയാണ് ഹർട്ടാവുന്നത്. ഈ​ഗോ മാറും. അസുഖം വന്നപ്പോൾ എനിക്ക് വേണ്ടി മുഴുവൻ സമയവും നിന്ന് ഫിസിയോ തെറാപ്പി മുഴുവൻ ചെയ്തത് അവളാണ്. അങ്ങനെയുള്ള നല്ല കുറെ മൊമന്റുകൾ ആലോചിച്ചാൽ കോംപാറ്റബലിറ്റി താനേ വന്നോളും'

Mithun Ramesh

'നമുക്ക് ഒരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കാൻ വീട്ടുകാരും കൂട്ടുകാരുമാെക്കെയുണ്ടാവും. പക്ഷെ തൊട്ടടുത്ത് നിൽക്കാനായിട്ട് ഒരാളെ ഉണ്ടാവൂ അത് ഭർത്താവിനാണെങ്കിൽ ഭാര്യ, ഭാര്യക്കാണെങ്കിൽ ഭർത്താവ്. അതില്ലാത്ത സാഹചര്യത്തിൽ ആ ബന്ധത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടാവും. അതാണ് ഞാൻ‌ കണക്കാക്കുന്നത്,' മിഥുൻ രമേശ് പറഞ്ഞു. കുടുംബത്തോടൊപ്പം ദുബായിലാണ് മിഥുൻ രമേശ് താമസിക്കുന്നത്.

ദുബായിലെ റേഡിയോ സ്റ്റേഷനായ ഹിറ്റ് 96.7 ലാണ് മിഥുൻ പ്രവർത്തിക്കുന്നത്. തനിക്ക് അസുഖം ബാധിച്ചപ്പോൽ ആരാധകരിൽ നിന്നും ലഭിച്ച പിന്തുണയെക്കുറിച്ച് അടുത്തിടെ മിഥുൻ രമേശ് സംസാരിച്ചിരുന്നു. വയസ്സായവർ വരെ വന്നു, കാണാൻ സാധിക്കാത്തവർ പ്രസാ​ദം ആശുപത്രിയിൽ ഏൽപ്പിച്ച് പോയി. നിരവധി പേർ പ്രാർത്ഥിച്ചു. ചിലർ വിളിച്ച് നക്ഷത്രം ചോദിച്ച് പ്രാർത്ഥിച്ചു. പൂജിച്ച ചരടും പ്രസാദവും കൊണ്ട് തന്നെന്നും മിഥുൻ രമേശ് വ്യക്തമാക്കി.

സിനിമാ രം​ഗത്ത് നിന്ന് മമ്മൂക്ക വിളിച്ചു. പിന്നീട് സുരേഷ് ​ഗോപി, ദിലീപ്, മഞ്ജു വാര്യർ അടക്കം എല്ലാവരും തന്നെ വിളിച്ച് ആരോ​ഗ്യ വിവരം തിരിക്കിയെന്നും മിഥുൻ രമേശ് പറഞ്ഞു. അസുഖം വന്നാൽ ആരും തന്നെ പോലെ മൈൻഡ് ചെയ്യാതെയിരിക്കരുതെന്നും മിഥുൻ രമേശ് പറഞ്ഞു. നിവിൻ പോളിയുടെ സിനിമയിൽ അഭിനയിച്ച് വരികയായിരുന്നു മിഥുൻ. ഇതിനിടെയാണ് ഈ പ്രശ്നം വന്നത്.

Read more about: mithun ramesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X