ഞാന്‍ ഏത് നിമിഷവും മരിക്കാം, ഭയന്ന് ജീവിക്കാന്‍ കഴിയില്ലല്ലോ; അന്ന് ലാല്‍ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു

64 ന്റെ തിളക്കത്തിലാണ് മലയാളത്തിന്റെ സ്വന്തം നടന്‍ മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിന്റെ 64-ാം പിറന്നാള്‍. മലയാളക്കര തന്നെ മോഹന്‍ലാലിന്റെ പിറന്നാള്‍ കൊണ്ടാടിയെന്ന് വേണം പറയാന്‍. കാലത്തിന്റെയും പ്രായത്തിന്റെയും പരിമിതികള്‍ അതിജീവിച്ചാണ് മമ്മൂട്ടിയും മോഹന്‍ലാലും ഇന്നും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്നത്.

ഇപ്പോഴിതാ അഭിനയത്തെക്കുറിച്ചും മനുഷ്യന്റെ പ്രായമാകുന്നതിനെക്കുറിച്ചുമെല്ലാം മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. താനായാലും എല്ലാവരും ഈ നാട്ടില്‍ മരിക്കും. എല്ലാവര്‍ക്കും പ്രായമാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൈരളി ടിവിക്ക് പണ്ട് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

mohanlal

'ജരാനരകള്‍ ബാധിക്കണം, പ്രായമാകണം, മരിക്കണം എന്ന സിസ്റ്റത്തിനോടാണ് ഞാന്‍ യോജിക്കുന്നത്. ഇല്ലെങ്കില്‍ എന്തോ കുഴപ്പമുണ്ടെന്നാണ് കരുതുന്നത്. അതല്ലെങ്കില്‍ വല്ല കായകല്‍പ്പ ചികിത്സയൊക്കെ ചെയ്ത് നമ്മള്‍ പുറകിലേക്ക് പോകണം. എനിക്ക് അറിയാം ഞാന്‍ ഏത് നിമിഷവും മരിച്ചു പോകുമെന്ന്,' മോഹന്‍ലാല്‍ പറഞ്ഞു.

നിങ്ങള്‍ മരിക്കും, ഇവര്‍ മരിക്കും, എല്ലാവരും മരിക്കും, നമുക്ക് വയസാകും, പല്ലുകള്‍ കൊഴിയും, മുടി പോകും. അങ്ങനെയല്ലേ വേണ്ടത്. എല്ലാം നമ്മുടെ ഇഷ്ടത്തിനാണ് ജീവിതമെങ്കില്‍ അതിനെ ഭയപ്പെട്ടിട്ട് കാര്യമില്ലല്ലോ. നാളെ എനിക്ക് അസുഖം വരും എന്ന് പറയുന്നതിന് ഇന്നേ മരുന്ന് കഴിക്കുന്നത് എന്തിനാണ്?

പിന്നെ ഭാഗ്യം എന്ന് പറയുന്നത് സിനിമയുടെ കൂടെയുണ്ട്. 90 വയസുണ്ടെങ്കിലും നമുക്ക് ആരോഗ്യമുണ്ടെങ്കില്‍ അഭിനയിക്കാന്‍ പറ്റുന്ന കാര്യം തന്നെയാണ്. കഥകളി ഒക്കെ നോക്കൂ, 92 വയസുള്ള ആളുകളൊക്കെ ഇപ്പോഴും നാടകത്തിലായാലും സിനിമയിലായാലും കഥകളി ആയാലും, ഇതൊക്കെ ചെയ്യുന്നവരില്ലേ? തിക്കുറിശ്ശി സാര്‍ ഒക്കെ എത്രയോ വയസായിട്ടും അവര്‍ ഒക്കെ അഭിനയിച്ചില്ലേ എന്നും മോഹന്‍ലാല്‍ പറഞ്ഞു.

കാലത്തിനൊത്ത് കോലം കെട്ടുക എന്ന് പറയില്ലേ, അതുപോലെ തന്നെ, പക്ഷെ മലയാളത്തില്‍ പ്രായത്തിനൊത്ത വേഷങ്ങള്‍ തന്നെയാണ് നമ്മള്‍ ചെയ്യുന്നത്. എപ്പോഴും ചോദിക്കുന്ന കാര്യമാണ് നിങ്ങള്‍ എന്തിനാണ് 16 വയസുള്ള പെണ്‍കുട്ടിയുടെ കൂടെ ആടുകയും പാടുകയും ഒക്കെ ചെയ്യുന്നത് എന്ന്.

നമ്മള്‍ ഇന്ന് ഒരു പഴയ സിനിമ കാണുന്ന പോലെ ഒന്നുമല്ലല്ലോ. പണ്ട് നസീര്‍ സാര്‍ കോളേജില്‍ പഠിക്കുന്ന പയ്യനായി അഭിനയിച്ച പോലെ ഇന്ന് നമുക്ക് ഒരിക്കലും ചെയ്യാന്‍ പറ്റില്ലല്ലോ. ആ കാലഘട്ടം മാറി. നമ്മുടെ പ്രായത്തിലുള്ള സ്ത്രീകള്‍ എന്ന് പറയുമ്പോള്‍ അത് സിനിമയില്‍ വരുമ്പോള്‍ അതിന് ഒരുപാട് പരിമിതികള്‍ ഉണ്ട്.

mohanlal

അതുകൊണ്ട് തന്നെ പ്രായത്തിന് താഴെയുള്ള കുട്ടികളുമായാണ് അഭിനയിക്കാന്‍ പറ്റുന്നത്. എനിക്ക് 45 വയസുണ്ട്, ആ ഞാന്‍ 45 വയസുള്ള സ്ത്രീയുമായി ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അത് വേറെ ഒരു തരത്തില്‍ ആയി പോകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ വില്ലനായി എത്തിയ നടന്‍ പിന്നീട് മലയാള സിനിമാ വ്യവസായത്തെ തന്നെ സ്വാധീനിക്കാന്‍ കഴിവുള്ള നടനായി മാറുകയായിരുന്നു. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സൂപ്പര്‍ താരമായി മാറിയ നടന്‍ നിരവധി സിനിമകളാണ് അരങ്ങില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അഭിനയിച്ചത്. ഇന്നും വ്യത്യസ്തതകളുള്ള വേഷങ്ങളും കഥകളും മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X