For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ എടുക്കാറുളള ശപഥങ്ങള്‍ക്ക് മണിക്കൂറുകളെ ആയുസൂളളൂ. എന്നാല്‍ ഇച്ചാക്ക അങ്ങനെയല്ല

  |

  മലയാളത്തില്‍ വര്‍ഷങ്ങളായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മലയാള സിനിമയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളാണ് ഇരുവരും. മറ്റ് ഭാഷകളില്‍ അഭിനയിച്ചും ലാലേട്ടനും മമ്മൂക്കയും തിളങ്ങി. അടുത്തിടെയാണ് മമ്മൂക്ക കരിയറില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന കെഎസ് സേതുമാധവന്‍ ചിത്രത്തില്‍ ഒരു ചെറിയ സീനിലൂടെയായിരുന്നു മമ്മൂട്ടിയുടെ തുടക്കം. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും മമ്മൂക്കയുടെതായി വന്നു. അതേസമയം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനായി ലാലേട്ടനും മലയാളത്തില്‍ എത്തി.

  mammootty-mohanlal-

  വില്ലനായി സഹനടനായും അഭിനയിച്ച ശേഷമാണ് ലാലേട്ടന്‍ നായക നിരയിലേക്ക് ഉയര്‍ന്നത്. അമ്പതിലധികം സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ സിനിമകളില്‍ സഹനടനായും അതിഥി വേഷത്തിലും മോഹന്‍ലാലും, ലാലേട്ടന്റെ സിനിമകളില്‍ അതിഥി വേഷത്തില്‍ മമ്മൂക്കയും എത്തി. അതേസമയം ശരീരം നന്നായി കാത്തുസൂക്ഷിക്കുന്നതില്‍ മമ്മൂട്ടി കാണിക്കാറുളള ജാഗ്രതയെ കുറിച്ചും അദ്ദേഹം അതിന് വേണ്ടി എടുക്കുന്ന ശ്രമങ്ങളെ കുറിച്ചും മനസുതുറന്നിരിക്കുകയാണ് മോഹന്‍ലാല്‍.

  ഗൃഹലക്ഷ്മിയില്‍ വന്ന കുറിപ്പിലാണ് പ്രിയപ്പെട്ട ഇച്ചാക്കയെ കുറിച്ച് ലാലേട്ടന്‍ പറയുന്നത്. മമ്മൂക്ക ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ വളരെ ശ്രദ്ധിച്ചാണ് കഴിക്കാറുളളത് എന്ന് മോഹന്‍ലാല്‍ പറയുന്നു. അദ്ദേഹം അധികം കഴിക്കില്ല. ആരൊക്കെ, അവര്‍ എത്രയൊക്കെ പ്രിയപ്പെട്ടവരാവട്ടെ, ഏതൊക്കെ തരത്തില്‍ നിര്‍ബന്ധിച്ചാലും തന്റെ തീരുമാനത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറില്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ തന്‌റെ സ്വഭാവം നേരെ മറിച്ചാണ് എന്നും മോഹന്‍ലാല്‍ പറയുന്നു. യാതൊരുവിധ നിയന്ത്രണങ്ങളും എനിക്ക് സ്ഥിരമായി കൊണ്ടുനടക്കാന്‍ സാധിക്കാറില്ല. സൗഹൃദങ്ങളുടെ, സഭയുടെ നിര്‍ബന്ധങ്ങള്‍ക്ക് നിരുപാധികം വഴങ്ങുന്നയാളാണ് ഞാന്‍.

  പ്രധാനമായും ഭക്ഷണത്തിന്റെ കാര്യത്തില്‍. എത്രയോ തവണ ഇനി ഞാന്‍ ഇങ്ങനെയാവില്ല എന്ന് ശപഥം ചെയ്തിട്ടുണ്ട്. എന്നാല്‍ മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടാവൂ ഇത്തരം ശപഥങ്ങള്‍ക്ക് എന്നാണ് അനുഭവം എന്നും മോഹന്‍ലാല്‍ പറഞ്ഞു. ഗായകന് ശബ്ദം എന്നതുപോലെ ഒരു നടന്റെ ഏറ്റവും വലിയ സ്വത്ത് സ്വന്തം ശരീരമാണ് എന്ന് മോഹന്‍ലാല്‍ പറയുന്നു. അതിനെ കാത്തുസൂക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ധര്‍മ്മം. ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളോളം പാലിക്കുന്ന ഒരേയൊരാളെ മാത്രമേ താന്‍ കണ്ടിട്ടുള്ളൂ. അത് മമ്മൂട്ടിയാണ്, മോഹന്‍ലാല്‍ പ്രിയപ്പെട്ട ഇച്ചാക്കയെ കുറിച്ച് കുറിച്ചു.

  അവസാന നിമിഷമാണെങ്കിലും ഈ തെണ്ടി കൊണ്ടുവരുന്ന ഡയലോഗ് അടിപൊളിയാണല്ലോ, നിവിന്‌റെ കമന്‌റ് പറഞ്ഞ് അജു

  അതേസമയം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുളള ഒരു സിനിമയ്ക്കായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചുളള ഒരു വന്നിട്ട് ഏറെ നാളുകളായി. ഏതെങ്കിലും മുന്‍നിര സംവിധായകരോ പുതുമുഖ സംവിധായകരോ മലയാളത്തിലെ ബിഗ് എംഎസിനെ വെച്ചുളള ഒരു സിനിമ പ്രഖ്യാപിക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. അതേസമയം കൈനിറയെ ചിത്രങ്ങളാണ് മമ്മൂക്കയുടെയും ലാലേട്ടന്റെതുമായി അണിയറയില്‍ ഒരുങ്ങുന്നത്. മോളിവുഡ് സൂപ്പര്‍താരങ്ങളുടെതായി വരുന്ന മിക്ക ചിത്രങ്ങള്‍ക്കായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിക്കുന്നത്.

  വലിയ ക്യാന്‍വാസിലുളള മാസ് ആക്ഷന്‍ ചിത്രങ്ങള്‍ സൂപ്പര്‍ താരങ്ങളുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് മോഹന്‍ലാലിന്‌റെ മാസ് എന്റര്‍ടെയ്‌നറാണ്. കൂടാതെ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹവും സൂപ്പര്‍ താരത്തിന്‌റെതായി ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്നു. നിലവില്‍ ബ്രോ ഡാഡിയുടെ ചിത്രീകരണമാണ് പുരോഗമിക്കുന്നത്. കൂടാതെ മോഹന്‍ലാലിന്‌റെ ബറോസിനായും എല്ലാവരും ഉറ്റുനോക്കുന്നു. ഭീഷ്മപര്‍വ്വം, പുഴു തുടങ്ങിയവയാണ് മെഗാസ്റ്റാറിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമകള്‍.

  John Brittas about why Mammootty not get Padma Bhushan

  പടം കണ്ട് കണ്ണ് നിറഞ്ഞ മമ്മൂക്കയെ ആണ് അന്ന് കണ്ടത്, അനുഭവം പങ്കുവെച്ച് സ്വര്‍ഗചിത്ര അപ്പച്ചന്‍

  Read more about: mohanlal mammootty
  English summary
  viral: mohanlal reveals about mammootty's food habit and fitness secret
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X