'താടി വടിച്ചാൽ പണി പാളിയത് മൊത്തം കാണാം; ബോടോക്സടിച്ച ശേഷം പറ്റുന്നില്ല, ഡോക്ടറോട് സംസാരിച്ചു' അശ്വന്ത് കോക്

പഴയ മോഹ​ൻലാലിൽ നിന്നും മുഖത്ത് വലിയ വ്യത്യാസമാണ് നടന് വന്നിരിക്കുന്നത്. കോസ്മെറ്റിക് ചികിത്സയ്ക്ക് ശേഷം മോഹൻലാലിന്റെ അഭിനയം മോശമായെന്ന് അശ്വന്ത് കോക് അഭിപ്രായപ്പെട്ടു.

മലയാളികൾക്ക് പ്രിയപ്പെട്ട നടൻ മോഹ​ൻലാലിന് കരിയറിൽ ഇത് പ്രതിസന്ധികളുടെ സമയമാണ്. അടുത്തിടെ നടൻ ചെയ്ത സിനിമകളെല്ലാം പരാജയപ്പെട്ടു. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നടന് പിഴവ് പറ്റുന്നെന്നാണ് ആരാധകരടക്കം പറയുന്നത്. ലൂസിഫറിന് ശേഷം മോഹൻലാലിന് മറ്റാെരു ഹിറ്റ് ഉണ്ടായിട്ടില്ലെന്നതും പലരും ചൂണ്ടിക്കാട്ടുന്നു.

സിനിമയിലെ പരാജയത്തിന് പുറമെ മോഹൻലാലിന്റെ മുഖത്ത് ചെയ്ത കോസ്മെറ്റിക് സർജറികളും നടന് തിരിച്ചടിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സിനിമാ നിരൂപകൻ അശ്വന്ത് കോക്. പോപ്പർ സ്റ്റോപ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അശ്വന്ത്.

'ചെറുപ്പം മുതൽ ലാലേട്ടൻ ഫാനാണ്. ദൂരദർശനിൽ സിനിമ കാണുന്നത് മുതൽ ലാലേട്ടൻ ഫാനാണ്. കാരണം പുള്ളി ചെയ്യുന്ന കാര്യങ്ങൾ നമുക്കത്ഭുതമാണ്. ഓരോ മലയാളിയുടെ ബ്ലഡിൽ ലാലേട്ടൻ കയറിപ്പോയതാണ്. ഞാനാെരു ഡി​ഗ്രിക്കെത്തുന്ന സമയത്തേക്കും അതിന്റെ എപിറ്റമിൽ എത്തിയിരുന്നു. ലാലേട്ടന്റെ ഒരു സ്റ്റിൽ ഫോട്ടോ കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു'

Mohanlal

'മിക്ക സ്റ്റുഡിയോകളിലും സൈസ് കാണിക്കാൻ വേണ്ടി ഇവരുടെ ഫോട്ടോ ഉണ്ടാവും. ഞാൻ ചോദിച്ചിട്ടും അവർ തന്നില്ല. ഫോട്ടോ​ഗ്രഫി പഠിച്ച ഞാൻ തന്നെ ലാലേട്ടന്റെ ഫോട്ടോ എടുത്ത് സൂക്ഷിച്ചു. റെഡ് വൈൻ സിനിമയുടെ സമയത്ത്. പണ്ട് ലാലേട്ടന്റെ ബർത്ത് ഡേക്ക് ഞാൻ സ്ഥിരമായി പോസ്റ്റിടുമായിരുന്നു നിങ്ങളേക്കാൾ കൂടുതൽ‌ ഞാനാരെയും സ്നേഹിച്ചില്ലെന്ന്. അങ്ങനെ എന്റെ ഉള്ളിലായിരുന്നു ലാലേട്ടൻ'

'മോഹൻലാൽ കോസ്മെറ്റിക് സർജറി ചെയ്തെന്ന് എങ്ങനെയാണ് മനസ്സിലായതെന്നും അശ്വിൻ കോക്ക് പറഞ്ഞു. ഞാൻ ഡോക്ടർമാരോട് സംസാരിച്ചിട്ടുണ്ട്. ഇൻഡസ്ട്രിക്കകത്തുള്ള ആളുകളോടും. ലാലേട്ടൻ അത് ചെയ്തിട്ടുണ്ട്. പക്ഷെ നാളെ എനിക്കെതിരെ ആന്റണി പെരുമ്പാവൂർ കേസ് കൊടുത്താൽ തെളിയിക്കാൻ പറ്റുകയൊന്നുമില്ല. പക്ഷെ ലാലേട്ടൻ ബോടോക്സ് അടിച്ചിട്ടുണ്ട്, ഫേസ് ലിഫ്റ്റ് ചെയ്തിട്ടുണ്ട്'

'വില്ലനാണ് ലാലേട്ടനായി ജനിച്ച് ലാലേട്ടനായി അവസാനം ചെയ്ത പടം. വില്ലനിലെ ലാലേട്ടന്റെ പെർഫോമൻസ് കണ്ടാൽ മനസ്സിലാവും. ശ്രീകുമാർ മേനോൻ കൊണ്ട് പോയി തുലച്ചതാണ്. പ്രായം കുറവ് തോന്നണം എന്ന് സംവിധായകനും പുള്ളിക്കും തോന്നിക്കാണും. ബോടോക്സ് സൽമാൻ ഖാന് അടിച്ചാൽ പ്രശ്നമില്ല. അവരുടെ ഫേസ് തിക്കാണ്. ലാലേട്ടന് ചബ്ബി ഫേസ് അല്ലേ'

Mohanlal Botox

'ബോടോക്സ് അടിച്ച് ഫേസ് മൊത്തം വലിഞ്ഞ് മുറുകി, ഫേസ് അനങ്ങാതായി. ബ്രി​ഗ് ബ്രദറിൽ കണ്ടില്ലേ, താടി വടിക്കാൻ പറ്റുന്നില്ല. കാരണം താടി വടിച്ചാൽ പണി പാളിയത് മാെത്തം കാണാൻ പറ്റും. അത് ആകെ യൂസ് ചെയ്തത് ലൂസിഫറിൽ മാത്രമാണ്. അതും സീരിയസ് ക്യാരക്ടറായത് കൊണ്ട്'

'ലാലേട്ടൻ ക്യൂട്ട്നെസ് കാണിക്കാൻ തുടങ്ങുന്ന സമയത്ത് ഫേസിന്റെ മൊത്തം പ്രശ്നം പുറത്തേക്ക് വരികയാണ്. അത് ബി​ഗ് ബ്രദറിലായാലും ഇട്ടിമാണിയിലായാലും. എലോണിൽ മദ്യക്കുപ്പി കാണിക്കുമ്പോൾ ലാലേട്ടൻ ഒരു സാധനം കാണിക്കുന്നുണ്ട് എന്തൊരു ക്രിംജ് ആണ്'

'കാരണം പുള്ളിക്ക് പറ്റുന്നില്ല. പുള്ളിയുടെ ഫേസ് വലിഞ്ഞിരിക്കുകയാണ്. ഞാൻ പറയുന്നത് പ്രൂവ് ചെയ്യാൻ പറ്റില്ല. പക്ഷെ ഇത് ഫാൻസിനും അറിയാം. ഓരോ സ്റ്റിൽസ് വരുമ്പോഴും മാറ്റമുണ്ട്, ലാലേട്ടൻ തിരിച്ചു വരികയാണെന്ന് പറയുകയാണവർ. മാലെെക്കോട്ടെ വാലിബനിൽ വലിയ പ്രതീക്ഷയുണ്ട്. കാരണം ലിജോ ജോസ് പെല്ലിശേരിക്ക് ആരെ വെച്ചും പടമെടുക്കാൻ പറ്റും. അതാണ് മാജിക്ക്. ലൂസിഫറിൽ ലാലേട്ടന്റെ മുഖം ബാധിച്ചില്ലല്ലോ. അങ്ങനെയുള്ള ഡയരക്ടേർസിന് ബാധിക്കില്ല,' അശ്വന്ത് കോക് പറഞ്ഞു. പരാമർശം ഇതിനകം ചർച്ചയായിട്ടുണ്ട്.

More from Filmibeat

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X