ആന്റണിയ്ക്ക് മുന്‍പ് മോഹന്‍ലാലിന്റെ ഡ്രൈവറായിരുന്നു; ഇപ്പോള്‍ അറിയുമോന്ന് തന്നെ സംശയമാണെന്ന് പഴയ ഡ്രൈവര്‍
മോഹന്‍ലാലും അദ്ദേഹത്തിന്റെ വിശ്വസ്തന്‍ ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ആത്മബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മോഹന്‍ലാലിന്റെ ഡ്രൈവറായി വന്ന് പിന്നെ അദ്ദേഹത്തിന്റെ സഹോദരതുല്യനായി മാറിയ ആന്റണി ഇന്ന് വലിയ നിര്‍മാതാവും നടനുമൊക്കെയാണ്. അത്രയും വളര്‍ച്ചയാണ് ആന്റണിയുടെ ജീവിതത്തിലുണ്ടായത്.
എന്നാല്‍ ആന്റണിയ്ക്ക് മുന്‍പ് മോഹന്‍ലാലിന്റെ ഡ്രൈവറായിരുന്ന മോഹന്‍ നായരുടെ പുതിയൊരു വീഡിയോ വൈറലാവുകയാണ്. വര്‍ഷങ്ങളോളം നടന്റെ കൂടെ നിന്നെങ്കിലും വാര്‍ദ്ധക്യത്തില്‍ അദ്ദേഹം തിരിഞ്ഞ് പോലും നോക്കിയിട്ടില്ലെന്നാണ് മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മോഹന്‍ നായര്‍ പറയുന്നത്. വിശദമായി വായിക്കാം...

മോഹന്‍ലാലിന്റെ കുടുംബത്തിനൊപ്പം ഇരുപത്തിയെട്ട് വര്‍ഷം ഡ്രൈവറായി ഞാന്‍ ജോലി ചെയ്തിരുന്നു. ശമ്പളമായി ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ കൈയ്യില്‍ കൊടുത്തിട്ട് അവരാണ് എനിക്ക് തന്നത്. ഇപ്പോള്‍ ഒന്നുമില്ലാതായത് എന്റെ ദോഷമാണെന്നേ പറയാന്‍ പറ്റൂ. എറണാകുളത്ത് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആന്റണി പെരുമ്പാവൂരിനെ ഞാനാണ് വിളിച്ച് ഏര്‍പ്പാടാക്കി കൊടുത്തത്. പിന്നീട് മോഹന്‍ലാല്‍ എന്നെ ശ്രദ്ധിക്കാതെയായി.

ആന്റണി പെരുമ്പാവൂരിന്റെ സമയം നല്ലതായത് കൊണ്ട് ഇന്ന് എവിടെ എത്തി നില്‍ക്കുന്നു. അതുപോലെ ആവേണ്ട ആളായിരുന്നുവെന്ന് ഞാന്‍ ചിന്തിക്കുന്നതേയില്ല. ആന്റണി വന്നതിന് ശേഷം മോഹന്‍ലാലിനും നല്ലതേ ഉണ്ടായിട്ടുള്ളു. ആന്റണിയും അത്രയും വലിയ കാശുകാരനായി. ഞാനാദ്യം ആന്റണിയെ പരിചയപ്പെടുമ്പോള്‍ പമ്മി നില്‍ക്കുന്ന പയ്യനായിരുന്നു. സംസാരിക്കാന്‍ പോലും അറിയില്ല. അദ്ദേഹത്തിന്റെ വിശ്വാസം ആണ് ഏറ്റവും ശ്രദ്ധേയം.

മോഹന്‍ലാലിന് എന്നെയും പൂര്‍ണവിശ്വാസം ആയിരുന്നു. ലാലിന്റെ ഭാര്യയും കുട്ടികളും വണ്ടിയുമൊക്കെ എന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. ഏത് സമയത്താണെങ്കിലും മോഹന്‍ ചേട്ടന്‍ മതി, വേറാരും വേണ്ടെന്ന് അദ്ദേഹം പറയാറുണ്ട്. ഇപ്പോള്‍ മോഹന്‍ലാല്‍ കൂടെയുണ്ടായിരുന്ന പഴയ ആളുകളെ ശ്രദ്ധിക്കാത്തത് എന്താണെന്ന് ചോദിച്ചാല്‍ സമയം കിട്ടാത്തത് കൊണ്ടാണെന്നാണ് മോഹന്‍ പറയുന്നത്. അതില്‍ സങ്കടമൊന്നും തോന്നിയിട്ടില്ല.

ഇപ്പോഴും മോഹന്‍ലാലിനെ നേരിട്ട് പോയി കാണാന്‍ സാധിക്കും. ആരാണെന്നോ എന്താണെന്നോ എന്നോട് ചോദിക്കില്ല. അങ്ങനെയാണ് ഞങ്ങളുടെ ബന്ധം. മോഹന്‍ലാല്‍ ഒരൊറ്റ സെക്കന്‍ഡ് എന്നെ നോക്കിയാല്‍ എന്റെ ജീവിതം മാറും. പക്ഷേ നോക്കത്തില്ല. ഇടയ്ക്ക് മോഹന്‍ലാലിനെ കാണാന്‍ തോന്നാറുണ്ട്. നീ ഇങ്ങ് വാ എന്ന് പറഞ്ഞ് അമ്മ വിളിച്ചിരുന്നു. പക്ഷേ പോയില്ല. ഇപ്പോഴും മോഹന്‍ലാലിനെ ഓര്‍ത്താല്‍ കരച്ചില്‍ വരും. അത്രത്തോളം ബന്ധമായിരുന്നു.

സിനിമാ ലൊക്കേഷനില്‍ നിന്നും പരിക്ക് പറ്റിയ സമയത്തൊക്കെ ഏറെ വേദനിച്ചിരുന്നു. പരിക്ക് പറ്റി കിടന്നപ്പോള്‍ ഞാന്‍ പോയി വാരി എടുത്ത് ആശുപത്രിയിലേക്ക് ഓടിയിട്ടുണ്ട്. ഇനിയും അദ്ദേഹത്തിനൊപ്പം തന്നെ ജോലി ചെയ്യണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം. ഇനിയൊരു ജന്മം ഉണ്ടായാലും മോഹന്‍ലാലിന്റെ കൂടെ മതി. മമ്മൂട്ടിയാണെങ്കില്‍ ദേഷ്യക്കാരനാണ്. ലാലിന്റെ ഡ്രൈവര്‍ എന്ന് പറയുന്നത് വലിയ ദൈവാനുഗ്രഹമാണ്.

മോഹന്‍ലാല്‍ ഞങ്ങളുടെ വീട്ടില്‍ പലപ്പോഴും വന്നിട്ടുണ്ട്. അന്ന് ആഹാരമൊക്കെ വെച്ച് കൊടുത്തിട്ടുണ്ട്. കപ്പയും മീനുമാണ് അന്ന് പ്രധാനമായും ഉണ്ടാക്കി കൊടുത്തത്. വലിയ നടനായതിന് ശേഷം വന്നിട്ടില്ല. പഴയ മോഹന്‍ലാല്‍ ഒത്തിരി മാറി പോയി. പണ്ട് തോളില്‍ കൈയ്യിട്ട് നടന്ന ആളുകളാണ്. ഇന്നിങ്ങനെ ഒരാളെ അറിയുമോന്ന് ചോദിച്ചാല്‍ സംശയമായിരിക്കും.


Click it and Unblock the Notifications