ദൃശ്യം 2ൽ ജോർജ്ജ് കുട്ടി പിടിയിലാകുമോ,കൈ വിലങ്ങുമായി ആ പഴയ കഥ പറഞ്ഞ് മോഹൻലാൽ, വീഡിയോ വൈറൽ

പ്രേക്ഷകർആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്താൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണുളളത്. തിയേറ്റർ റിലീസ് പ്രതീക്ഷിച്ച ചിത്രം ഒടിടി റിലീസിലൂടെയാണ് തിയേറ്ററുകളിൽ എത്തുന്നത്. ഇത് മലയാള സിനിമാ ലോകത്ത് വലിയ ചർച്ചാ വിഷയമായിരുന്നു. സിനിമയുടെ റിലീസുമായി ചുറ്റിപ്പറ്റി വിമർശനങ്ങളും വിവാദങ്ങളു ഉയർന്നിരകുന്നു. സംവിധായകൻ ജീത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നടൻ മോഹൻലാൽ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

ഗംഭീര ലുക്കിൽ അമല പോൾ, ചിത്രം വൈറലാകുന്നു

ഫെബ്രുവരി 19 ന ആണ് ദൃശ്യം ആമസോൺ പ്രൈമിൽ റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ അമസോൺ പങ്കുവെച്ചിരുന്നു. ഇപ്പോഴിത സിനിമയുമായി ബന്ധപ്പെട്ട് ഒരു പുതിയ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. മോഹൻലാലാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കൈ വിലങ്ങുമായി മോഹൻലാൽ

കൈ വിലങ്ങുമായിട്ടാണ് മോഹൻലാൽ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ ആദ്യ ഭാഗത്തെ കുറിച്ച് പരിചയപ്പെടുത്തുന്നതാണ് വീഡിയോ. രണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.ള്‍ വീണ്ടും ചോദ്യം ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ജോര്‍ജ്കുട്ടിയുടെ അടുത്ത നീക്കമെന്തായിരിക്കുമെന്ന് അറിയുമോ എന്ന കാപ്ക്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സാന്ത്വം കുടുംബത്തെ രക്ഷിക്കാന്‍ നിങ്ങള്‍ ഏതറ്റം വരെ പോകുമെന്ന ചോദ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അതിന് ശേഷം ആദ്യ ഭാഗത്തെ കഥ ചുരുക്കി പറയുന്നു. കഥ പൂർത്തിയാകുമ്പോൾ ജോര്‍ജ്കുട്ടിയുടെ അടുത്ത നീക്കമെന്തായിരിക്കുമെന്ന് അറിയുമോ എന്നുള്ള ചോദ്യ ആവർത്തിക്കുകയും ചെയ്യുന്നുണ്ട്.

ട്രെയിലർ

ദിവസങ്ങൾക്ക് മുൻപായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നത്. ജോർജ്ജ് കുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ ജീവിതമായിരുന്നു ട്രെയിലറിൽ. പഴയ കഥയുടെ ബാക്കിയായിട്ടാണ് ദൃശ്യം 2 ആരംഭിക്കുന്നത്. വർഷങ്ങളുടെ മാറ്റം കഥാപാത്രങ്ങളിലും പ്രകടമാണ്. ആദ്യത്തെ ഭാഗത്തിലുള്ള ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിവുമുണ്ട്. കൂടാതെ ഗണേഷ്, സായ്കുമാർ, മുരളി ഗോപി എന്നിവരും ചിത്രത്തിലുണ്ട്. പുതിയ താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. പഴയ താരങ്ങൾ ആദ്യ ഭാഗത്തെ കഥാപാത്രങ്ങളെ തന്നെയാണ് അവതരിപ്പിക്കുന്നത്. പുറത്തു വന്ന ട്രെയിലർ വൻ വിജയമായിരുന്നു. റിലീസിങ്ങ് ഡേറ്റ് പുറത്തു വന്നതിന് തൊട്ട് പിന്നാലെയാണ് ട്രെയിലറും പുറത്തു വന്നത്.

ടീസർ

ന്യൂയർ ദിനത്തിലായിരുന്നു പ്രേക്ഷകരേയും സിനിമാ ലോകത്തേയും ഞെട്ടിച്ചു കൊണ്ട് ഓടിടി റിലീസിനെ കുറിച്ച് പ്രഖ്യാപിച്ചത്. ടീസർ പങ്കുവെച്ച് കൊണ്ടാണ് അണിയറ പ്രവർത്തകർ ഇക്കാര്യം പങ്കുവെച്ചത്. മോഹന്‍ലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രഖ്യാപനമുണ്ടായത് . പുറത്തു വന്ന ടീസർ വൻ വിജമായിരുന്നു. ടീസർ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ തിയേറ്റർ റിലീസ് വേണമെന്നുള്ള ആവശ്യവുമായി ആരാധകർ രംഗത്തെത്തിയിരുന്നു

ദൃശ്യം2 ന്റെ കഥ

നേരത്തെ തന്നെ ദൃശ്യ2ന്റെ കഥയെ കുറിച്ചുള്ള ചെറിയ സൂചന നൽകി സംവിധായകൻ ജീത്തു ജോസഫ് രംഗത്തെത്തിയിരുന്നു. ദൃശ്യം 2 ത്രില്ലർ ചിത്രമല്ലെന്നും. കുടുംബ ചിത്രമാണെന്നും സംവിധായകൻ പറഞ്ഞിരുന്നു. ആദ്യത്തെ ഭാഗത്തുള്ള ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലുമുണ്ട്. ഇവരെ കൂടാതെ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവര്‍ പോലീസ് വേഷത്തിലാണ് എത്തുന്നത് . സിനിമയിലെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിക്കുന്നില്ല. കൊലപാതകത്തിന് കാരണക്കാരായ കുടുംബം നിരപരാധികളാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ ആ നിരപരാധിത്വത്തില്‍ എല്ലാവര്‍ക്കും സംശയം ഉണ്ടെന്നും ജീത്തു ജോസഫ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Recommended Video

പൊലീസ് വിടാതെ പിന്തുടരുന്ന ജോര്‍ജ്‍കുട്ടി | FilmiBeat Malayalam

വീഡിയോ കാണാം

More from Filmibeat

Read more about: drishyam mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X