അത്രയും ആ സിനിമയ്ക്കായി പ്രയ്തനിച്ചു, ഡിവോഴ്സിന് വരെ കാരണമത്; ഒടുവിൽ കേട്ടത് ഹൃദയം തകർത്തു: അഭിനവ്

മോളിവുഡ് ‌ടെെംസ് എന്ന രണ്ടാമത്തെ സിനിമയിലൂടെ ഫിലിം മേക്കർ എന്ന നിലയിൽ അഭിനവ് സുന്ദർ നായക് മോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. മികച്ച അഭിപ്രായങ്ങളാണ് മോളിവുഡ് ടെെംസിന് ലഭിക്കുന്നത്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ആണ് അഭിനവ് സുന്ദർ നായകിന്റെ ആദ്യ സിനിമ. ചിത്രത്തെക്കുറിച്ച് ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അഭിനവ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

'അവളെ കാഴ്ചവെച്ച് പണം വാങ്ങിയിട്ട് പിഴയെന്ന് വിളിക്കുന്നു, ദിയ ബോൺ ക്രിമിനൽ, അവർ ലഹരി ഉപയോ​ഗിക്കുന്നത് കണ്ടു'
'അവളെ കാഴ്ചവെച്ച് പണം വാങ്ങിയിട്ട് പിഴയെന്ന് വിളിക്കുന്നു, ദിയ ബോൺ ക്രിമിനൽ, അവർ ലഹരി ഉപയോ​ഗിക്കുന്നത് കണ്ടു'

രാമുവിനൊപ്പം (രാമു സുനിൽ) എഴുതാൻ തു‌ടങ്ങിയപ്പോൾ ആദ്യമേ പറഞ്ഞത് ഇതിന് മുമ്പ് റിലീസ് ചെയ്ത ഒരു സിനിമയും നോക്കരുത് എന്നാണ്. എനിക്കൊരു ഒറിജിനൽ സിനിമയായിരുന്നു ഉണ്ടാക്കേണ്ടത്. അത് പറയാൻ കാരണം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സും നെെറ്റ്ക്രോളും തമ്മിലുള്ള താരമത്യം എന്നെ ഒരുപാട് ബാധിച്ചിരുന്നു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ഉണ്ടാക്കാൻ ഞാനൊരുപാട് പ്രയത്നിച്ചിട്ടുണ്ട്. ആ സിനിമയുടെ എഴുത്ത് എളുപ്പമേ ആയിരുന്നില്ല. ഞാനും വിമലും (വിമൽ ​ഗോപാലകൃഷ്ണൻ) ഓരോ സീനും എഴുതാൻ വേണ്ടി ബ്രെയിൻ ബ്രോക്ക് ചെയ്തിട്ടുണ്ട്. ഞാൻ ഡിവോഴ്സിലൂടെ കടന്ന് പോയി. വിമൽ ഡിവോഴ്സിലൂ‌ടെ ക‌ട‌ന്ന് പോയി.

Abhinav Sundar Nayak

കാരണം ഞങ്ങൾ ആ സിനിമ നിർമ്മിക്കുന്നതിൽ ഒബ്സസായിരുന്നു. ഒരുപാട് സമയവും പ്രയത്നവും ബ്രെയിൻ പവറും ചെലവിട്ടു. ഒരു തിരക്കഥ എഴുതുക എളുപ്പമല്ല. പെട്ടെന്ന് ഒരാൾ വന്ന് നെെറ്റ്ക്രോളറുടെ കോപ്പി ആണെന്ന് പറയുമ്പോൾ ഹൃദയം തകർന്നു. എന്റെയും വിമലിന്റെയും മനസിലേക്ക് വന്ന ദേഷ്യവും നിരാശയും ദുഖവും നിങ്ങൾക്ക് മനസിലാക്കാൻ പറ്റില്ല. ഒരൊറ്റ വാക്കി ഞങ്ങളുടെ പ്രയത്നത്തെ നിഷ്പ്രഭമാക്കുകയാണ്. അതിനാൽ മോളിവുഡ് ടെെംസ് എഴുതുമ്പോൾ ഒരു സിനിമ റെഫർ പോലും ചെയ്യാൻ പാടില്ലെന്നത് തന്റെ തീരുമാനമായിരുന്നെന്ന് അഭിനവ് സുന്ദർ നായക് പറയുന്നു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ഒറിജിനൽ ഫിലിം അല്ലെന്ന് അല്ല പറയുന്നത്. അത് ഒരു കോപ്പിയായാണ് ആളുകൾ കണ്ടതെന്നും അഭിനവ് സുന്ദർ നായക് പറഞ്ഞു.

Read more about: malayalam director
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X