ഷെെൻ അന്ന് ഡീസന്റായിരുന്നു; ധ്യാൻ ആദ്യ ദിവസം തന്നെ പറഞ്ഞത് ജൂനിയർ പറയാൻ പാടില്ലാത്ത കഥകൾ; മുകേഷ്

മലയാള സിനിമാ ലോകത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടനാണ് മുകേഷ്. നായക നടനായും സഹ നടനായുമെല്ലാം അഭിനയിച്ച മുകേഷ് രാഷ്ട്രീയവും സിനിമയും ഇപ്പോൾ ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ്. സിനിമാ ലോകത്തെ കഥകൾ‌ പറയുന്നതിൽ മിടുക്കനാണ് മുകേഷ്. പഴയ കാലത്തെയും ഇന്നത്തെയും താരങ്ങളുമായി അടുത്ത സൗഹൃദം മുകേഷിനുണ്ട്. അയ്യൻ ഇൻ അറേബ്യയാണ് മുകേഷിന്റെ പുതിയ ചിത്രം. എംഎ നിഷാദ് സംവിധാനം ചെയ്ത സിനിമയിൽ ഉർവശി, ഷൈൻ ടോം ചാക്കോ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷം ചെയ്യുന്നു.

അയ്യർ ഇൻ അറേബ്യയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കവെ ഷൈൻ ടോം ചാക്കോയെക്കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജിഞ്ചർ മീ‍ഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഗോൾ എന്ന സിനിമയിൽ എന്ന സിനിമയിൽ ഷൈൻ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ ഷൈൻ എന്നെ പരിചയപ്പെട്ടപ്പോൾ എനിക്ക് മനസിലായില്ല. കാരണം അന്നൊക്കെ നല്ല ഡീസന്റ് ആയിരുന്നെന്ന് മുകേഷ് പറഞ്ഞു. ഇതിന് ഷൈൻ മറുപടി നൽകി. ആക്ടൻ ഇൻ ഡീസന്റ് ആയിരിക്കണം. ഇൻ ഡീസന്റായ ഒരാൾക്കേ എല്ലാ ഇമോഷൻസും പെട്ടെന്ന് ചെയ്യാൻ പറ്റൂ.

Mukesh, Shine Tom Chacko, Dhyan Sreenivasan

ഡീസന്റായ ഒരാൾ വായിൽ കോലിട്ടിളക്കിയാൽ അയാൾ പറയുമോ. ആക്ടേർസിന്റേത് മോശം പെരുമാറ്റമാണെങ്കിലും പെർഫോമൻസാണ് വേണ്ടതെന്ന് ഷെെൻ അഭിപ്രായപ്പെട്ടു. ഒരു നടൻ വളരെ മാന്യനായത് കാരണമുണ്ടായ ദോഷം മുകേഷ് ഇതിനിടെ പങ്കുവെച്ചു. പ്രധാന നടനായിരുന്നു. പേര് ഞാൻ പറയുന്നില്ല. അദ്ദേഹം ആരോടും ദേഷ്യപ്പെടില്ല. കറക്ടായി ഷൂട്ടിം​ഗിന് വരികയും പോവുകയും ചെയ്യും. ചെന്നെെയിലാണ് അന്ന് ഷൂട്ടിം​ഗ്. 9 മണിക്ക് കോൾ ഷീറ്റാണ്. കാത്തിരുന്നിട്ടും കാർ വന്നില്ല. അവിടെ എല്ലാവരും വിഷമിക്കും എന്ന് കരുതി ഓട്ടോറിക്ഷ പിടിച്ച് ലൊക്കേഷനിൽ ചെന്നു. എല്ലാവരും കെട്ടിപ്പിടിച്ച് അഭിനനന്ദിച്ചു.

പിറ്റേന്ന് അയാൾക്ക് കാർ അയക്കേണ്ട ഓട്ടോറിക്ഷയിൽ വന്നോളുമെന്ന് പ്രൊഡ്യൂസർ പറഞ്ഞു. അതാണ് സിനിമ. അതിനാൽ വെട്ടിത്തുറന്ന് പറയുന്ന ഷെെൻ ടോം ചാക്കോയെ പോലുള്ളവർ വേണമെന്നും മുകേഷ് വ്യക്തമാക്കി. ധ്യാൻ ശ്രീനിവാസനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളും മുകേഷ് പങ്കുവെച്ചു. ഒരു കാലഘട്ടം മുഴുക്കെ ഞാനും ശ്രീനിയും തുറന്ന പുസ്തകങ്ങളായിരുന്നു. ധ്യാൻ വന്നപ്പോൾ മനസ് കൊണ്ട് ശ്രീനിയുടെ മകനാണ്, പയ്യനാണ് എന്നൊക്കെ വിചാരിച്ചു.

Mukesh

പക്ഷെ ആദ്യ ദിവസം തന്നെ ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകൾ ധ്യാൻ പറഞ്ഞു. ഇടയ്ക്കിടെ ഇവൻ എന്റെയടുത്ത് പറയാൻ പാടുണ്ടോ എന്ന് ഞാൻ ചിന്തിക്കും. ശ്രീനിവാസനടുത്ത് ‍ഞാൻ ഇത്രയും ഓപ്പണായി സംസാരിച്ചിട്ടില്ലെന്നും മുകേഷ് ചിരിച്ച് കൊണ്ട് ഓർത്തു.

കഴിഞ്ഞ ദിവസമാണ് അയ്യർ ഇൻ അറേബ്യയു‌ടെ ട്രെയ്ലർ പുറത്തിറങ്ങിയത്. ഫെബ്രുവരി രണ്ടിന് സിനിമ റിലീസ് ചെയ്യും. കോമഡിക്ക് പ്രാധാന്യമുള്ള സിനിമയ്ക്ക് സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ശ്രീനിവായ അയ്യർ എന്ന കഥാപാത്രത്തെയാണ് അയ്യർ‌ ഇൻ അറേബ്യയിൽ മുകേഷ് അവതരിപ്പിക്കുന്നത്. ഉർവശിയും മുകേഷും ഒരുമിച്ചെത്തുന്ന സിനിമയിൽ ആരാധകർക്ക് പ്രതീക്ഷയുണ്ട്.

More from Filmibeat

Read more about: mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X