കല്യാണം ആയെന്ന് കേട്ടപ്പോൾ ദേഷ്യം വന്നു; ഷംന അത്രയും പ്രിയപ്പെട്ടയാളെന്ന് മിസ്കിൻ; വേദിയിൽ വെച്ച് കരഞ്ഞ് ഷംന

വർഷങ്ങളായി അഭിനയ രം​ഗത്ത് തുടരുന്ന ഷംന കാസിം ഏവർക്കും സുപരിചിതയാണ്. ഡാൻസ് വേദികളിൽ നിന്നും സിനിമയിലേക്ക് കടന്ന് വന്ന ഷംനയ്ക്ക് മലയാളത്തിൽ അഭിനേത്രിയെന്ന നിലയിൽ ശോഭിക്കാൻ കഴിഞ്ഞില്ല. എന്നാൽ തമിഴ്, തെലുങ്ക് സിനിമകളിൽ മികച്ച അവസരങ്ങൾ ഷംനയ്ക്ക് ലഭിച്ചു. പ്രത്യേകിച്ചും തെലുങ്ക് സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനം ഷംനയ്ക്കുണ്ട്. പൂർണ എന്ന പേരിലാണ് തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഷംന അറിയപ്പെടുന്നത്.

കരിയറിനപ്പുറത്ത് ഷംനയുടെ ജീവിതത്തിൽ അടുത്തിടെ വലിയ മാറ്റങ്ങൾ വന്നു. 2022 ലാണ് ഷംന വിവാഹിതയായത്. ദുബായിൽ സ്ഥാപനം നടത്തുന്ന ഷാനിദ് ആസിഫലിയാണ് ഷംനയുടെ ഭർത്താവ്. അധികം വൈകാതെ ദമ്പതികൾക്ക് കുഞ്ഞും പിറന്നു. ഹംദാൻ ആസിഫ് അലിയെന്നാണ് മകന്റെ പേര്. കുടുംബ ജീവിതത്തിനൊപ്പം കരിയറും ഒരുമിച്ച് കൊണ്ട് പോകാനാണ് ഷംനയുടെ തീരുമാനം. ഡെവിൾ ആണ് ഷംനയുടെ പുതിയ ചിത്രം.

Mysskin, Shamna Kasim

മിസ്കിൻ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിന്റെ പ്രസ്മീറ്റിൽ ഷംനയെ പ്രശംസിച്ച് കൊണ്ട് മിസ്കിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്കേറെ പ്രിയപ്പെട്ട ന‌ടിയാണ് ഷംനയെന്ന് മിസ്കിൻ പറയുന്നു. 'പൂർണയുടെ കുഞ്ഞിനെ കണ്ടപ്പോൾ കുഞ്ഞിന്റെ കാലെടുത്ത് തലയിൽ വെച്ചു. ജീവിതത്തിൽ ഒരാൾ മൂന്ന് സ്ത്രീകളെ കാണും. അമ്മ, സഹോദരി, ഭാര്യ. അതിന് ശേഷം മകളും. അതിനപ്പുറം വേറെയാരു മനുഷ്യ സ്ത്രീ വരും'

'അവർ അത്രയും സ്നേഹം നമുക്ക് തരും. പൂർണ അത്രയും സ്നേഹം എനിക്ക് തന്നിട്ടുണ്ട്. പൂർണയെ കാണുമ്പോൾ അടുത്ത ജന്മത്തിൽ ഇവരുടെ വയറ്റിൽ ജനിക്കണമെന്ന് തോന്നും. അത് തെറ്റായി കാണരുത്. കല്യാണം ആയെന്ന് കേട്ടപ്പോൾ ദേഷ്യം വന്നു. എത്ര വലിയ നടിയാണ്. ഇനിയും ഒരു അഞ്ച് വർഷം കൂ‌ടി അഭിനയിച്ച് കൂടെയെന്ന് പറഞ്ഞു. ദുബായിൽ പോയാണ് വിവാഹം ചെയ്തത്'

Mysskin, Shamna Kasim

'ഇവിടെയായിരുന്നെങ്കിൽ ഇടയ്ക്കിടെ പോയി കാണാമായിരുന്നു. എക്സ്ട്രാ ഓർഡിനറിയായ നടിയാണ്. ഇം​ഗ്ലീഷിൽ അഭിനയത്തിന് ഒരു നിർവചനമുണ്ട്. സങ്കൽപ്പത്തിലുള്ള സാഹചര്യത്തിൽ സത്യമായി ജീവിക്കണം. ഒരുപാട് പേർ അതിന് ശ്രമിക്കുന്നുണ്ട്. ചിലർ ഈ സീൻ അഭിനയിക്കുമ്പോൾ ഈ സീനിൽ ജനം കൈയടിക്കുമോ എന്ന് നോക്കും ചിലർ അഭിനയിക്കുമ്പോൾ സ്വയം മറക്കും. അങ്ങനെ സ്വയം മറക്കുന്നവരെല്ലാം വലിയ അഭിനേതാക്കളാണ്. അങ്ങനെയാണ് പൂർണ'

'ഡെവിളിലെ കഥാപാത്രം എന്റെ അമ്മയെ മനസിൽ കണ്ടാണ് എഴുതിയത്. അമ്മയുടെ ഭാഷാ ശൈലിക്കായി 35 ദിവസം പൂർണ പ്രാക്ടീസ് ചെയ്തു. അത്രയും ഡെഡിക്കേറ്റഡ് ആണ്. വണ്ണം കൂടിയതിനെക്കുറിച്ച് പൂർണയിപ്പോൾ സംസാരിച്ചു. അത് കുഴപ്പമില്ല. കുഞ്ഞ് ജനിച്ചാൽ വണ്ണം വെക്കും. ഇനിയും മെലിയാം. മരിക്കുന്നത് വരെയും പൂർണ അഭിനയിക്കണമെന്നാണ് എന്റെ ആ​ഗ്രഹം. അത്രയും ജെനുവിനായ നടിമാരാണ് പൂർണയും ഭാവനയുമെല്ലാം.

പൂർണയ്ക്ക് മറ്റൊരു സിനിമയും ലഭിച്ചില്ലെങ്കിലും തന്റെ സിനിമയിൽ കഥാപാത്രം ഉണ്ടാകുമെന്ന് കരുതുന്നു,' മിസ്കിൻ വ്യക്തമാക്കി. മിസ്കിന്റെ വാക്കുകൾ കേട്ട് വേദിയിലിരുന്ന ഷംന സന്തോഷം കൊണ്ട് കരഞ്ഞു. സംവിധായകനോട് നടി നന്ദിയും പറഞ്ഞു. അമ്മയായ ശേഷം തനിക്ക് വണ്ണം വെച്ചതിന്റെ പേരിൽ ബോഡി ഷെയ്മിം​ഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഷംന ചടങ്ങിൽ തുറന്ന് പറഞ്ഞിട്ടുണ്ട്.

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X