കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
സമാന്തയും നാഗ ചൈതന്യയും നാല് വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് വേർപിരിഞ്ഞത് സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായതാണ്. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായിരുന്ന ഇരുവകും ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചതാണ്. ഏറെ നാളത്തെ പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. എന്നാൽ പതിയെ ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. വിവാഹ മോചനത്തിന് കാരണം എന്തെന്ന് രണ്ട് പേരും തുറന്ന് പറഞ്ഞിട്ടില്ല. ഇരുവരുടെയും കുടുംബവും മൗനം പാലിച്ചു.
വിവാഹ മോചനത്തിന് ശേഷം നാഗ ചൈതന്യ കരിയറലെ തിരക്കുകളിലേക്ക് നീങ്ങി. സമാന്തയ്ക്കും വലിയ പ്രൊജക്ടുകളുടെ ഭാഗമാകാൻ കഴിഞ്ഞു. വിവാഹ മോചനത്തിന് പിന്നാലെ നാഗ ചൈതന്യയെക്കുറിച്ച് ചില ഗോസിപ്പുകളും വന്നു. നടി ശോഭിത ധുലിപാലയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്നാണ് പുറത്ത് വന്ന വിവരം. ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോയും പുറത്ത് വന്നതോടെ ഗോസിപ്പുകൾക്ക് ആക്കം കൂടി. എന്നാൽ നാഗ ചൈതന്യയോ ശോഭിതയോ ഇക്കാര്യം നിഷേധിച്ചില്ല.

ഇപ്പോഴിതാ ഇരുവരെയും കുറിച്ചുള്ള മറ്റൊരു ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. രണ്ട് പേരും ഒരുമിച്ച് വെക്കേഷൻ ആസ്വദിക്കുകയാണെന്നാണ് വിവരം. വെക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോ നാഗ ചൈതന്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഒപ്പം ശോഭിതയെ കാണുന്നില്ല. എന്നാൽ നാഗ ചൈതന്യ ഫോട്ടോ പോസ്റ്റ് ചെയ്ത് കുറച്ച് സമയത്തിനുള്ളിൽ ശോഭിതയും യാത്രയിൽ നിന്നുള്ള ഫോട്ടോ പങ്കുവെച്ചു. ഇതോടെയാണ് ഇരുവരും ഒരുമിച്ച് യാത്രയിലാണെന്ന് സോഷ്യൽ മീഡിയ ഉറപ്പിച്ചത്.
രണ്ട് പേർക്കുമെതിരെ വിമർശനവും വരുന്നുണ്ട്. വിവാഹം മോചനം കഴിഞ്ഞ് നാഗ ചൈതന്യ പെട്ടെന്ന് മറ്റൊരു ബന്ധത്തിലേക്ക് കടന്നു. അതിൽ ആർക്കും പ്രശ്നമില്ല, മറിച്ച് സമാന്തയ്ക്കായിരുന്നു മറ്റൊരു ബന്ധമെങ്കിൽ നടിക്കെതിരെ അധിക്ഷേപങ്ങൾ വന്നേനെയെന്ന് ആരാധകർ കമന്റ് ചെയ്തു. സമാന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിന് കാരണം ശോഭിതയാണെന്നും ചിലർ കുറ്റപ്പെടുത്തി.

എന്നാൽ ഈ വാദം തെറ്റാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. വിവാഹ മോചനത്തിന് ശേഷമാണ് നാഗ ചൈതന്യ ശോഭിതയെ ഡേറ്റ് ചെയ്തത്. റെഡിറ്റിൽ നാഗ ചൈതന്യ- സമാന്ത വിവാഹ മോചനത്തെക്കുറിച്ചുള്ള വിവരങ്ങളും ചിലർ പങ്കുവെച്ചിട്ടുണ്ട്. വേർപിരിഞ്ഞതിന് കാരണം ശോഭിതയല്ല. ബന്ധം മുന്നോട്ട് പോകാത്തതിൽ സമാന്തയും നാഗ ചൈതന്യയും വിഷമത്തിലായിരുന്നു. ഇവർ തമ്മിൽ പ്രശ്നമുണ്ടെന്ന് രണ്ട് പേരുടെയും കുടുംബത്തിനോ സുഹൃത്തുക്കൾക്കോ അറിയില്ലായിരുന്നെന്നാണ് സൂചന.
വിവാഹ മോചനത്തിന് പിന്നാലെ സമാന്തയ്ക്ക് മറ്റ് ചില പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വന്നു. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ നടിക്ക് ബാധിച്ചു. ഏറെനാളായി ഇതിന്റെ ചികിത്സയിലാണ് സമാന്ത. ചികിത്സയുടെ ഭാഗമായി കുറച്ച് നാൾ സിനിമാ രംഗത്ത് നിന്നും സമാന്ത മാറി നിൽക്കുകയുമുണ്ടായി.


Click it and Unblock the Notifications