എനിക്ക് ബോറടിച്ചു; ഓസ്ട്രേലിയയിൽ കുടുങ്ങിയതാണ്; വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം നിത്യ രാം
മറുഭാഷകളിൽ നിന്നെത്തി മലയാളത്തിൽ ഹിറ്റായി മാറിയ നിരവധി സീരിയലുകളുണ്ട്. ഹിന്ദി സീരിയലുകളാണ് ഒരു കാലത്ത് ഇത്തരത്തിൽ മലയാളത്തിൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയത്. എന്നാൽ മലയാളി പ്രേക്ഷകരുടെ മനം കവർന്ന തമിഴ് സീരിയലാണ് നന്ദിനി. നിത്യ രാം, രാഹുൽ രവി, മാളവിക തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സീരിയൽ ഫാന്റസിയെ അടിസ്ഥാനമാക്കിയുള്ള കഥയായിരുന്നു. സർപ്പത്തിന്റെ പകയായിരുന്നു സീരിയലിന്റെ കഥാപശ്ചാത്തലം.
തമിഴ്നാട്ടിലും ഈ സീരിയൽ വൻ ഹിറ്റായിരുന്നു. അതുവരെ കണ്ടു വന്ന കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിരുന്നു നന്ദിനി. അപകസർപ്പക കഥകൾ അക്കാലത്ത് സീരിയൽ രംഗത്ത് ട്രെൻഡായി വന്നു. സീരിയലിലൂടെ വൻ ജനപ്രീതി നേടിയ നടിയാണ് നിത്യ രാം. മികച്ച അഭിനയം കാഴ്ച വെച്ച നിത്യ വലിയ ആരാധക വൃന്ദം സൃഷ്ടിച്ചു. 2019 ലായിരുന്നു നിത്യയുടെ വിവാഹം. 2019 ലാണ് നിത്യ രാം വിവാഹം കഴിക്കുന്നത്. ഗൗതം എന്ന ടെക്കിയെയാണ് നടി വിവാഹം ചെയ്തത്. ഭർത്താവിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോവുകയും ചെയ്തു.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് നന്ദിനി. അണ്ണ എന്ന തമിഴ് സീരിയലിലൂടെയാണ് നടി തിരിച്ചെത്തുന്നത്. കുറച്ച് നാളുകൾക്കുള്ളിൽ സീരിയൽ സംപ്രേഷണം ചെയ്ത് തുടങ്ങു. സിനെ ഉലകം ചാനലിന് നൽകിയ അഭിമുഖത്തിൽ നിത്യ രാം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
വീണ്ടും അഭിനയിക്കുമ്പോൾ ചെറിയ ഭയമുണ്ട്. അത്യാവശ്യം വലിയ ഗ്യാപ്പായിരുന്നു. എന്റെ ആക്ടിഗിലും രൂപത്തിലും മാറ്റമുണ്ടോ എന്ന ചെറിയ ഭയമുണ്ട്. അതല്ലാതെ വേറെ പേടിയില്ല. ഞാൻ തിരിച്ചു വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. കാരണം എനിക്ക് ചെറുതായി ബോറടിച്ച് തുടങ്ങിയിരുന്നു. തിരിച്ച് വരാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും നിത്യ രാം പറഞ്ഞു'

'നാല് വർഷം ഞാൻ നന്നായി ആസ്വദിച്ചു. മൂന്നര വർഷം ഞാൻ ഓസ്ട്രേലിയയിലായിരുന്നു. കല്യാണം കഴിഞ്ഞ സമയത്തായിരുന്നു. അതിന് ശേഷം കൊവിഡ് വന്ന് അവിടെ കുടുങ്ങി. ഇങ്ങോട്ട് വരാൻ കഴിഞ്ഞില്ല. ഒരു വർഷത്തേക്കാണ് ഓസ്ട്രേലിയയിൽ പോയത്. പക്ഷെ തിരിച്ച് വരാൻ കഴിഞ്ഞില്ല. എന്റെ ജോലി മിസ് ചെയ്ത് തുടങ്ങി. എനിക്ക് തിരിച്ച് പോയി വീണ്ടും അഭിനയിക്കണമെന്ന് ഭർത്താവിനോട് പറയുമായിരുന്നു'
'അദ്ദേഹം എന്നെ പിന്തുണച്ചു. ഭർത്താവ് വളരെ അണ്ടർസ്റ്റാൻഡിംഗ് ആണ്. എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഓക്കെ പറയുന്ന ആളാണ്. വീട്ടുകാരുടെ പിന്തുണയുണ്ട്. നന്ദിനി സീരിയൽ കഴിഞ്ഞ് നാല് വർഷത്തോളമായിട്ടും ആരാധകർ ഇപ്പോഴും മെസേജ് അയക്കാറുണ്ട്. എനിക്കത് കാണുമ്പോൾ സന്തോഷമുണ്ട്. തിരിച്ചു വരുമ്പോൾ സെറ്റിൽ ഇടപഴകാൻ ബുദ്ധിമുട്ടൊന്നുമില്ല. എനിക്ക് ഒറ്റയ്ക്കിരിക്കുന്നത് ഇഷ്ടമല്ല'
ഇത്രയും നാൾ ഒറ്റയ്ക്കായിരുന്നു. ഞാനും ഭർത്താവും പരസ്പരം മുഖം നോക്കിയിരിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം എനിക്കൊരു മാറ്റവും തോന്നിയിട്ടില്ല. ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നും നിത്യ രാം വ്യക്തമാക്കി.
തമിഴകത്ത് വൻ വിജയമായ നന്ദിനിക്ക് ശേഷം നിത്യ അഭിനയിക്കുന്ന സീരിയൽ ആയതിനാൽ പ്രേക്ഷകർക്കും പ്രതീക്ഷയുണ്ട്. നന്ദിനിയുടെ കഥ പോലെയല്ല അണ്ണ സീരിയലെന്നും തന്റെ കഥാപാത്രം തീർത്തും വ്യത്യസ്തമാണെന്നും നിത്യ രാം പറയുന്നു. നന്ദിനി സീരിയലിൽ ഖുശ്ബു, റിയാസ് ഖാൻ തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖ താരങ്ങളും അഭിനയിച്ചിരുന്നു. കരിയറിലെ മികച്ച സമയത്ത് നിൽക്കവെയായിരുന്നു നിത്യ രാമിന്റെ വിവാഹം.


Click it and Unblock the Notifications











