നിറവും അംഗലാവണ്യവുമല്ല, പെരുമാറ്റത്തിലും, തെളിഞ്ഞ മനസ്സിലും ഉള്ള സൗന്ദര്യം; മേതിൽ ദേവികയെക്കുറിച്ച് നവ്യ
അഭിനയ രംഗത്തേക്കുള്ള തിരിച്ച് വരവിൽ വിജയിക്കാൻ കൈവരിക്കാൻ കഴിഞ്ഞ ചുരുക്കം നടിമാരിൽ ഒരാളാണ് നവ്യ നായർ. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിലെ മുൻനിര നായിക നടിയായിരുന്ന നവ്യ ഒരുത്തീ എന്ന സിനിമയിലൂടെയാണ് ശക്തമായ തിരിച്ച് വരവ് നടത്തുന്നത്. സൂപ്പർഹിറ്റായ സിനിമയിലൂടെ പ്രേക്ഷകർക്കിടയിൽ വീണ്ടും സ്വീകാര്യത നേടാൻ നവ്യ നായർക്ക് സാധിച്ചു. അഭിനയത്തോടൊപ്പം നൃത്തത്തിലേക്കും ശ്രദ്ധ നൽകുന്ന നവ്യ സമകാലിക വിഷയങ്ങളിലും തന്റെ അഭിപ്രായം പങ്കുവെക്കാറുണ്ട്.
തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും നവ്യക്കുണ്ടെന്ന് ആരാധകർ പറയുന്നു. തിരിച്ച് വരവിലാണ് നവ്യയുടെ പക്വതയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ആരാധകർ കൂടുതൽ അറിയുന്നത്. ഇപ്പോഴിതാ നർത്തവി മേതിൽ ദേവികയെക്കുറിച്ച് നവ്യ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മേതിൽ ദേവിക തന്റെ ഫോട്ടോകളെടുത്തതിനെക്കുറിച്ചാണ് നവ്യ കുറിച്ചത്.

മേതിൽ ദേവിക എന്ന നർത്തകി പകർത്തിയ ചിത്രങ്ങൾ. സാധാരണ ഞങ്ങൾ സ്ത്രീകൾ തന്നെക്കാൾ സൗന്ദര്യമുള്ളവരടെ ചിത്രങ്ങൾ എടുക്കാറില്ല. അതുകൊണ്ടാണോ എന്റെ ചിത്രങ്ങൾ എടുത്തത് , ഞാനും ഒരു മലയാളി, വരികൾക്കിടയിലൂടെ വായിക്കാൻ ഒരു സുഖം. പുരുഷന്മാർ എന്റെ ചിത്രങ്ങൾ പലപ്പോഴായി ഇങ്ങനെ കാൻഡിഡ് എന്ന് വിളിക്കാവുന്നവ പകർത്തിയിട്ടുണ്ട് ഇതാദ്യമായാണ് ഒരു വശ്യസുന്ദരി എന്റെ ചിത്രങ്ങൾ എടുക്കുന്നത്.
നിങ്ങൾ അതീവ സുന്ദരീതരുണീമണി തന്നെ , നിറവും അംഗലാവണ്യവുമല്ല കണ്ണുകൾ തുറിച്ചു എന്നെ നോക്കണ്ട, ഭാഷയിലും, പെരുമാറ്റത്തിലും, തെളിഞ്ഞ മനസ്സിലും ഉള്ള സൗന്ദര്യം, നിങ്ങളെ എന്റെ ആരാധനയ്ക്ക് പാത്രമാക്കിയിരിക്കുന്നു എന്നറിയിക്കട്ടെ, പരസ്യമായിത്തന്നെ, നവ്യ കുറിച്ചതിങ്ങനെ. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്. വർഷങ്ങളായി നൃത്ത രംഗത്ത് തുടരുന്ന മേതിൽ ദേവിക സിനിമാ രംഗത്തേക്ക് കടന്ന് വരാനൊരുങ്ങുകയാണ്. കഥ ഇന്നു വരെ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.

ജാനകി ജാനേയാണ് നവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നടി മഞ്ജുി വാര്യരെ പുകഴ്ത്തിയും നേരത്തെ നവ്യ സംസാരിച്ചിട്ടുണ്ട്. സിനിമാ രംഗത്തേക്ക് തിരിച്ച് വരാൻ തനിക്ക് പ്രചോദനമായത് മഞ്ജു വാര്യരാണെന്ന് നവ്യ വ്യക്തമാക്കി. സിനിമയിൽ നിന്നും മാറി നിന്ന കാലഘട്ടത്തെക്കുറിച്ച് നേരത്തെ നവ്യ തുറന്ന് സംസാരിച്ചിട്ടുണ്ട്. സിനിമയിൽ ഇത്ര കാലം മാത്രമേ നിൽക്കാൻ പറ്റൂ, കുടുംബ ജീവിതമാണ് പ്രധാനം എന്നാണ് താൻ കരുതിയിരുന്നതെന്ന് നവ്യ തുറന്ന് പറഞ്ഞു. നവ്യയുടെ പുതിയ സിനിമൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications