മാഡത്തിന് കണ്ടീഷനുകൾ അറിയില്ലേ; രണ്ട് ദിവസം അവർ കാത്തിരിക്കും; കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് നേഹ

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നേഹ സക്സേന. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആറാട്ട്, കസബ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം നേഹയ്ക്ക് ലഭിച്ചു. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും നേഹയ്ക്ക് സാന്നിധ്യം അറിയിക്കാനായി. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള അവസരം നേഹയ്ക്ക് ലഭിച്ചു.

സിനിമാ ലോകത്ത് നിന്നുള്ള അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നേഹ സ്ക്സേനയിപ്പോൾ. താനാ​ഗ്രഹിച്ച പോലെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ അധികം ലഭിച്ചിട്ടില്ലെന്നും നേഹ സക്സേന പറയുന്നു. ഭൂരിഭാ​ഗം പേരും തന്നെ ​ഗ്ലാമർ ക്യൂൻ ആയാണ് കാണുന്നത്. നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. പക്ഷെ അതിന്റെ പേരിൽ ഡെസ്പറേറ്റ് ആകാനില്ല. അപ്പോൾ ആളുകൾ ദുരുപയോ​ഗം ചെയ്യുമെന്നും നേഹ സക്സേന ചൂണ്ടിക്കാട്ടി. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

Neha Saxena

കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ചും നടി തുറന്ന് സംസാരിച്ചു. കരിയർ തുടങ്ങിയ സമയത്താണ് ഇത്തരം അനുഭവങ്ങളുണ്ടായത്. മാഡത്തിന് ഇൻഡസ്ട്രിയിലെ കണ്ടീഷനുകൾ അറിയില്ലേ എന്നാണ് ചോദിക്കുക. കാസ്റ്റിം​ഗ് കൗച്ച് എന്നത് മീഡിയകൾ ഉപയോ​ഗിക്കുന്ന വാക്കാണ്. സിനിമയിലുള്ളവർ ഇൻഡസ്ട്രി പാക്കേജ്, കോംപ്രമൈസ് എന്നൊക്കെയാണ് പറയുക.

ഓഡിഷനുകളിൽ സെലകട് ചെയ്യും പിന്നെ റിജക്ട് ചെയ്യും. കാരണം ഞാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. ഓഡിഷൻ കഴിഞ്ഞ് രണ്ട് ദിവസം അവർ ഭാ​ഗ്യം നോക്കും. അവൾ വരുമോ ഇല്ലയോ എന്ന്. മൂന്നാമത്തെ ദിവസം തീരുമാനം എടുക്കും. പിന്നീട് ഞാനത്തരം കാര്യങ്ങളിലേക്ക് പോകുന്ന ആളല്ലെന്ന് മനസിലായതോടെ ആരും അത്തരം ആവശ്യവുമായി എന്നെ സമീപിച്ചിട്ടില്ല. മലയാളത്തിൽ ഇത്രയും വർഷങ്ങളായിട്ടും കാസ്റ്റിം​ഗ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും നേഹ സക്സേന വ്യക്തമാക്കി.

Neha Saxena

അടുത്തിടെ താൻ അവിവാഹിതയായി തുടരുന്നതിനെക്കുറിച്ച് നേഹ സക്സേന സംസാരിച്ചിട്ടുണ്ട്. തനിക്ക് അനുയോജ്യനായ ഒരാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ലെന്ന് നേഹ സക്സേന വ്യക്തമാക്കി. എന്റെ വീട്ടിൽ അമ്മ മാത്രമാണ് ഉള്ളത്. വേറെ ആരുമില്ല. അതുകൊണ്ട് വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ പേടിയുണ്ട്. സിനിമാ നടി ആണെങ്കിലും വീട്ടിലെത്തിയാൽ ഞാൻ സാധരണക്കാരിയാണ്.

മദ്യപാനവും പുകവലിയും ഒന്നുമില്ലാത്ത ആളെയാണ് എനിക്ക് വേണ്ടത്. ഞാൻ അതൊന്നും ചെയ്യാറില്ല. പാർട്ടിക്ക് പോകുന്നതാെന്നും തന്റെ രീതികളല്ല. ബാങ്ക് ബാലൻസ് നോക്കി ഒരിക്കലും പങ്കാളിയെ തെരഞ്ഞെടുക്കില്ല. ജീവിതത്തിൽ മൂല്യങ്ങളുള്ള, കുടുംബബന്ധങ്ങളെ വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ നോക്കുന്ന ഒരാളാകണം പങ്കാളിയാകുന്നത് എന്ന് ആ​ഗ്രഹമുണ്ടെന്നും അന്ന് നേഹ സക്സേനെ വ്യക്തമാക്കി.

നാദിർഷ സംവിധാനം ചെയ്യുന്ന സംഭവം നടന്ന രാത്രിയിൽ എന്ന സിനിമയിലാണ് നേഹ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നടി എത്തുന്നത്. റാഫിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയിൽ അർജുൻ അശോ​കൻ, സഞ്ജയ്, ദേവിക, റാഫിയുടെ മകൻ മുബീൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

നേഹയെ പോലെ നിരവധി നടിമാർ സിനിമാ രം​ഗത്തെ കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. അവസരങ്ങൾ ലഭിക്കാനായി വഴങ്ങേണ്ടി വരുന്ന സാഹചര്യം മിക്ക ഭാഷകളിലും നിലനിൽക്കുന്നു. മീടൂ തരം​ഗം അലയടിച്ച സമയത്താണ് ഇത്തരം നിരവധി ആരോപണങ്ങൾ വന്നത്. ബോളിവുഡ് താരങ്ങളായ സാജിദ് ഖാൻ, നാന പട്നേക്കർ തുടങ്ങിയവർ ആരോപണ വിധേയരായി. ഇവരെ സിനിമകളിൽ നിന്നും മാറ്റി നിർത്തിയ സാ​ഹചര്യവും ഉണ്ടായി.

More from Filmibeat

Read more about: neha saxena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X