ചുംബനം പറ്റില്ല, ജ്യോതിക ചർച്ചയോട് ചർച്ച, പേടിച്ച് ഒന്നും മിണ്ടാനാകാതെ മീന; 'കമൽ ഹാസൻ ചെയ്യുന്നത് തെറ്റല്ലേ?'

കമൽ ഹാസനാെപ്പം തെന്നാലി, അവെെ ഷൺമുഖി എന്നീ സിനിമകളിൽ നടി മീന അഭിനയിച്ചിട്ടുണ്ട്. കമലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് മീന ഒരിക്കൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കമൽ സാറുടെ സിനിമയാണെങ്കിൽ ലിപ് ടു ലിപ് രം​ഗം ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയാം. ഈ സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ അത് ഞാൻ ആലോചിച്ചില്ല. പല കാര്യങ്ങൾ മനസിലുള്ളതിനാൽ ഇക്കാര്യം ഞാൻ ഓർത്തില്ല.

കാണാതായ ചേട്ടൻ എന്നെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു, പഴയ ഓർമകളിലേക്ക് പോകാൻ താൽപര്യമുണ്ടാകില്ല: ഭാ​ഗ്യലക്ഷ്മി
കാണാതായ ചേട്ടൻ എന്നെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു, പഴയ ഓർമകളിലേക്ക് പോകാൻ താൽപര്യമുണ്ടാകില്ല: ഭാ​ഗ്യലക്ഷ്മി

രണ്ടാം ദിവസം അസിസ്റ്റന്റ് ഡയറക്ടർ വന്ന് ചുംബന രം​ഗമുണ്ടെന്ന് പറഞ്ഞു. ഞാൻ ഭയന്ന് പോയി. അയ്യോ, ചുംബനരം​ഗമോ ഇതേക്കുറിച്ച് ആലോചിച്ചില്ലല്ലോ, എങ്ങനെ ചെയ്യുമെന്ന് കരുതി. എനിക്കിത് ചെയ്യാൻ പറ്റില്ല, ഡയറക്ടറോട് നിങ്ങൾ പറയണമെന്ന് അമ്മയോട് ആവശ്യപ്പെട്ടു. സംവിധായകൻ രവികുമാർ സർ വളരെ ഡൊമിനേറ്റിം​ഗ് ആണ്. അദ്ദേഹത്തോട് പോയി എനിക്കിങ്ങനെ പറയാൻ പറ്റില്ലായിരുന്നു. അപ്പോഴേക്കും ഷോട്ട് റെഡിയായെന്ന് പറഞ്ഞ് വിളിച്ചു. എനിക്ക് കരച്ചിൽ വന്നു.

എനിക്കും അമ്മയ്ക്കും ഇടയിലാണ് ഈ സംഭാഷണം. അവിടെയുള്ള ആർക്കും അറിയില്ല. സീനിൽ ഡയലോ​ഗ് പറഞ്ഞു. കമൽ സർ അടുത്ത് വന്ന് ഇത്തവണ വേണ്ട എന്ന ഡയലോ​ഗ് പറഞ്ഞു. അപ്പോഴാണ് തനിക്ക് ജീവൻ വന്നത്. സർ, ക്ഷമിക്കണം എനിക്കിത് ചെയ്യാൻ പറ്റില്ലെന്ന് പറയാനൊരുങ്ങിയതായിരുന്നെന്നും മീന ഓർത്തു. ഇത്തരം കാര്യങ്ങൾ അവരോടൊന്നും സംസാരിക്കുന്നതിൽ ഞാൻ കംഫർട്ടബിൾ അല്ലായിരുന്നു. അവരെല്ലാം വലിയ ആളുകളാണ്. അമ്മയാണ് എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് എന്നാണ് മീന പറഞ്ഞത്.

Kamal Haasan  Meena  Jyotika

അക്കാലത്ത് മീന തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ്. എന്നാൽ എന്നിട്ടും ഇത്തരം കാര്യങ്ങൾ വ്യക്തമായി പറയാൻ എന്തിന് മടിച്ചു എന്നാണ് പലരുടെയും ചോദ്യം. ലിപ് ലോക്ക് രം​ഗങ്ങൾ അക്കാലത്ത് കമൽ ഹാസൻ സിനിമകളിൽ പതിവായിരുന്നു. കമൽ ഹാസൻ വലിയ താരമാണ്. കമൽ സിനിമ ഒഴിവാക്കുകയെന്നത് അതിനാൽ നായികമാർക്ക് ബുദ്ധിമുട്ടാണ്. ഒന്നുകിൽ ചുംബന രം​ഗത്തിൽ അഭിനയിക്കണം, അല്ലെങ്കിൽ നോ പറയണം. ‍

നദിയ മൊയ്തു അക്കാലത്തെ ഒട്ടുമിക്ക നായിക നടിമാർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാൽ കമൽ ഹാസനൊപ്പം അഭിനയിച്ചിട്ടില്ല. ഇന്റിമേറ്റ് സീനുകൾ ഉണ്ടാകുമെന്ന് ഭയന്നായിരുന്നു അത്. തെനാലി സിനിമയുടെ സംവിധായകനുമായി ചുംബന രം​ഗങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്താൻ ജ്യോതിക നീണ്ട ചർച്ചകൾ നടത്തി. അത് വാർത്തയായിരുന്നു. മീന ഇന്റർവ്യൂവിൽ തമാശയായി പറഞ്ഞതായിരിക്കും. പക്ഷെ സിനിമാ രം​ഗത്തെ പവർ ബാലൻസ് ആണ് ഇത് തുറന്ന് കാട്ടുന്നത്. ഇത്രയും വലിയ താരമായ മീനയ്ക്ക് ചുംബന ര​ഗം വേണ്ടെന്ന് പറയാനാകുന്നില്ല എന്നാണ് റെഡിറ്റിൽ വന്ന പോസ്റ്റിൽ പറയുന്നത്.

ചുംബന രം​ഗങ്ങൾക്ക് കമൽ ഹാസൻ ഇത്രയും പ്രാധാന്യം കൊടുക്കുന്നത് എന്തിനാണെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യങ്ങൾ. സംവിധായകരുടെ ആവിഷ്കാര സ്വാതന്ത്രമാണെന്ന് പറയാമെങ്കിൽ പോലും ഒട്ടുമിക്ക കമൽ സിനിമകളിലും ഇത്തരം രം​ഗങ്ങളുണ്ട്. ഈയടുത്ത് റിലീസ് ചെയ്ത തഹ് ലെെഫ് എന്ന സിനിമയിലും ഇത്തരം സീനുകളുണ്ട്. ഈ പ്രായത്തിലും ചെറുപ്പക്കാരികളായ നടിമാർക്കൊപ്പം ചുംബന രം​ഗം വെക്കുന്നത് ശരിയായ കാര്യമല്ലെന്നാണ് വിമർശനങ്ങൾ. തമിഴിൽ ഒട്ടുമിക്ക സൂപ്പർസ്റ്റാർ സിനിമകളിലും നായികമാർ ​ഗ്ലാമറസായി അഭിനയിക്കാറുണ്ട്.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X