പ്രശ്നം ചെറുതല്ല, അമ്മായിയമ്മയ്ക്കെതിരെ വീണ്ടും? കഴിക്കാനുള്ള ഭക്ഷണം പോലും അയച്ചിട്ടും അശ്വിന്റെ അമ്മയ്ക്ക്...
ദിയ കൃഷ്ണയുടെ കുടുംബ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയായി തുടരുകയാണ്. ഭർത്താവിന്റെ വീട്ടുകാരോട് വലിയ എതിർപ്പ് ദിയക്കുള്ളതായി തോന്നുന്നു എന്നാണ് നെറ്റിസൺസിന്റെ വാദം. അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കില്ലെന്നും വഴിയിൽ നിൽക്കുന്നവരെയാെന്നും അമ്മയെന്നും അച്ഛനെന്നും വിളിക്കാൻ പറ്റില്ലെന്നും ദിയ പറഞ്ഞതുണ്ടാക്കിയ വിവാദം അവസാനിച്ചിട്ടേയുള്ളൂ. അപ്പോഴേക്കും അടുത്ത ചർച്ചയ്ക്കുള്ള വകയുണ്ടാക്കിയിരിക്കുകയാണ് ദിയ കൃഷ്ണ. ഇൻസ്റ്റഗ്രാമിൽ ഭർതൃമാതാവിനെ വിമർശിക്കുന്ന ഒരു റീൽ വന്നു. ഈ റീലിന് ദിയ കൃഷ്ണ ലെെക്ക് ചെയ്തു.
ഇത് ശ്രദ്ധയിൽ പെട്ട റെഡിറ്റ് യൂസേർസ് വിഷയം ചർച്ചയാക്കുകയാണിപ്പോൾ. അശ്വിന്റെ അമ്മയുമായി ഒത്ത് പോകാൻ ദിയക്ക് പറ്റുന്നില്ലെന്ന് ഉറപ്പായിക്കഴിഞ്ഞെന്ന് പലരും പറയുന്നു. എന്നാൽ ദിയക്ക് രാവിലെ കഴിക്കാനുള്ള ഭക്ഷണം പാചകം ചെയ്ത് അയക്കുന്നത് പോലും അശ്വിന്റെ അമ്മയാണ്. ദിയക്കൊപ്പമല്ല ഇവർ താമസിക്കുന്നതും. വല്ലപ്പോഴുമേ കാണാൻ വരാറുള്ളൂ. എന്നിട്ടും എന്തിനാണ് ഇത്രയും ദേഷ്യം അശ്വിന്റെ അമ്മയോട് ദിയ കാണിക്കുന്നതെന്നാണ് പലരുടെയും ചോദ്യം.

അമ്മായിയമ്മയുമായി എനിക്ക് പ്രശ്നങ്ങളുള്ളതിനാൽ എനിക്ക് വരുന്ന റീലുകൾ ഭർത്താവിന്റെ അമ്മയെ വിമർശിക്കുന്നതാണ്. ഇവയിൽ പലതിനും ദിയ കൃഷ്ണ ലെെക്ക് ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ഭർത്താവിന്റെ അമ്മ വിക്ടിം കാർഡ് എടുക്കുന്ന റീലുകൾക്ക് എന്ന് ഒരു നെറ്റിസൺസ് കമന്റ് ചെയ്തിട്ടുണ്ട്. ഒരുപക്ഷെ പുറമേക്ക് കാണുന്നത് പോലെയല്ലെങ്കിലോ സാഹചര്യം എന്ന ചോദ്യവുമുണ്ട്. അമ്മായിയമ്മയോടുള്ള എതിർപ്പ് പ്രകടിപ്പിക്കാനാകാത്തതിന്റെ ദേഷ്യമായിരിക്കാം ദിയ കാണിക്കുന്നതെന്ന വാദവുമുണ്ട്.
ഞാൻ അശ്വിന്റെ അമ്മ, ആന്റി എന്ന് വിളിക്കുന്നതിൽ ആന്റിക്ക് ഒരു കുഴപ്പവുമില്ല. എനിക്ക് അമ്മ എന്ന് വിളിക്കാൻ സിന്ധു കൃഷ്ണയുണ്ട്. അവരെയല്ലാതെ വഴിയിൽ നിൽക്കുന്നവരെയൊന്നും എനിക്ക് അമ്മയെന്ന് വിളിക്കാൻ പറ്റില്ല. എന്റെ അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്. അശ്വിന്റെ അമ്മയാണ് മീനാക്ഷി. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിൾ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാൽ തനിക്ക് ഭ്രാന്താണോ എന്ന് ഞാൻ ചോദിക്കും. അശ്വിനങ്ങനെ വിളിക്കുന്നതിനെക്കുറിച്ച് ഇന്നേവരെ ആരും വിളിച്ചിട്ടില്ല. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാൽ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവൻ എന്നെ മാത്രം അമ്മയെന്ന് വിളിച്ചാൽ മതിയെന്നും ദിയ കൃഷ്ണ പറഞ്ഞു.
അശ്വിൻ ഗണേശിന്റെ വീട്ടുകാർക്ക് ദിയ യാതൊരു പരിഗണയും കൊടുക്കുന്നില്ല, കുഞ്ഞിനെ അശ്വിന്റെ വീട്ടുകാരെ കാണിക്കുന്നില്ല എന്നൊക്കെ ഏറെനാളായി വ്യൂവേർസിന് പരാതിയുണ്ട്. ഞാനും എന്റെ വീട്ടുകാരും സോഷ്യൽ മീഡിയയിൽ ആക്‌ടീവ് ആണ്. പക്ഷെ അശ്വിന്റെ വീട്ടിൽ ആരും സോഷ്യൽ മീഡിയയിൽ ആക്ടീവല്ല. അച്ഛനും അമ്മയും സോഷ്യൽ മീഡിയയിലേ ഇല്ല. അവർക്ക് അവരുടേതായ വേറെ കുറേ കാര്യങ്ങളുണ്ട്. ഞാനും എന്റെ ഫാമിലിയും വർഷങ്ങളായി മീഡിയയിലുള്ളവരാണ്. നമ്മൾ ജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ കാണിക്കും. അശ്വിന്റെ വീട്ടിൽ പോകുമ്പോഴോ അവരുടെ കൂടെ എവിടെയെങ്കിലും പോകുമ്പോഴോ നമ്മളായി വ്ലോഗ് എടുത്തില്ലെങ്കിൽ അതാരും അറിയില്ലെന്നാണ് ഇതേക്കുറിച്ച് ദിയ കൃഷ്ണ പറഞ്ഞത്.


Click it and Unblock the Notifications