'പറഞ്ഞ വാക്ക് ഇടയ്ക്കിടെ മാറ്റി പറയും, രശ്മികയെ ഞങ്ങൾ വെറുക്കുന്നതിന് കാരണമിതാണ്'; രശ്മിക മന്ദാനയ്ക്ക് വിമർശനം

കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് സിനിമാ മേഖലയിൽ തന്റേതായ പാത വെട്ടിത്തെളിച്ച ജനപ്രിയ തെന്നിന്ത്യൻ നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. വളരെ ചെറിയ പ്രായത്തിൽ തന്നെ പാൻ-ഇന്ത്യൻ പ്രോജക്റ്റുകളിൽ സ്ഥിര സാന്നിധ്യമായി മാറി തന്റെ മാർക്കറ്റ് വാല്യുവും രശ്മിക വളരെ അധികം ഉയർത്തി കഴിഞ്ഞു. കൂടാതെ ബോളിവുഡിലേക്ക് ചുവടുവെക്കുകയും തന്റെ അഭിനയ വൈദഗ്ധ്യം തെളിയിക്കുകയും ചെയ്തു.

താരത്തിന്റെ ലക്ഷക്കണിക്കിനുള്ള ആരാധകർ നടിയെ നാഷണൽ ക്രഷ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അല്ലു അർജുനൊപ്പം പുഷ്പ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം രശ്മികയ്ക്ക് ജനപ്രീതി വീണ്ടും വർധിച്ചു. ​ഗീത ​ഗോവിന്ദം എന്ന സിനിമ ചെയ്ത ശേഷമാണ് രശ്മിക മന്ദാനയെ തെന്നിന്ത്യൻ പ്രേക്ഷകർ അറിഞ്ഞ് തുടങ്ങിയത്.

പിന്നീട് പുഷ്പയിലെ സാമി പാട്ട് ഹിറ്റായതോടെ അവസരങ്ങളുടെ പെരുമഴയായിരുന്നു നടിക്ക്. കണ്ണ് അടച്ച് തുറക്കും മുമ്പ് സ്റ്റാറാവുക എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് രശ്മികയുടെ സിനിമാ ജീവിതം.

Rashmika Mandanna

ഏറ്റവും താരമൂല്യമുള്ള നടിയായി ഉയർന്ന് നിൽക്കുമ്പോഴും വിവാദങ്ങൾ നിരന്തരമായി നടിയെ പിന്തുടരുന്നുണ്ട്. സെലിബ്രിറ്റിയായി മാറിയാൽ പിന്നെ അവരുടെ ഒരോ നീക്കങ്ങളും എപ്പോഴും നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും. അതിനാൽ തന്നെ വളരെ ചെറിയ തെറ്റ് പോലും വലുതായി പെരുപ്പിച്ച് സമൂഹം വല്ലാതെ വിമർശിക്കുകയും ചെയ്യും.

അതിന് സ്ത്രീയോ പുരുഷനോയെന്ന് പോലും സോഷ്യൽമീഡിയ നോക്കാറില്ല. അതുകൊണ്ട് തന്നെ സെലിബ്രിറ്റിയായി മാറിയാൽ ഓരോ ചുവ‍ടുവെക്കുമ്പോഴും അഭിപ്രായങ്ങൾ പറയുമ്പോഴുമെല്ലാം വളരെ അധികം ശ്രദ്ധ ചെലുത്തേണ്ടി വരും.

സെലിബ്രിറ്റി എന്ത് ചെയ്താലും എന്ത് ധരിച്ചാലും എവിടെ പോയാലും -അതൊരു വാർത്തയാകും. ഒരു വെജിറ്റേറിയനാണ് താനെന്ന് വെളിപ്പെടുത്തിയ ശേഷം രശ്മിക അടുത്തിടെ മെക്ഡൊണാൾഡിന്റെ പരസ്യത്തിൽ നോൺ വെജ് ബർഗർ കഴിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇത് സോഷ്യൽമീഡിയ ശ്രദ്ധിക്കുകയും നടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്.

താൻ കഴിക്കാത്തൊരു ഭക്ഷണത്തെ പുകഴ്ത്തി രശ്മിക ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ പരസ്യം ചെയ്താണ് സോഷ്യൽമീഡിയ ഉപഭോക്താക്കളെ ചൊടിപ്പിച്ചത്. വീഡിയോ വൈറലായതോടെ രശ്മികയ്ക്ക് നേരെ വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്.

Rashmika Mandanna

രശ്മിക ഞങ്ങളെ കബളിപ്പിക്കുന്നത് നിർത്തൂ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. രശ്മിക വ്യക്തിത്വവും നിലപാടുമില്ലാതെ പെരുമാറിയെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ഞങ്ങൾ കന്നഡികർ എന്തുകൊണ്ടാണ് രശ്മികയെ വെറുക്കുന്നതെന്ന് ഇനിയെങ്കിലും എല്ലാവരും മനസിലാക്കുക.

കാരണം ഈ നടി എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും വാക്കുകൾ മാറ്റുന്നു, രശ്മിക കരിയറിന്റെ തുടക്കം മുതൽ എല്ലാവരേയും കബളിപ്പിക്കുകയാണ്. മുമ്പ് ജോലി ചെയ്തിട്ടുള്ള പ്രൊഡക്ഷൻ കമ്പനിയെ തരംതാഴ്ത്തി അടുത്തിടെ രശ്മിക സംസാരിച്ചിരുന്നു എന്നെല്ലാമാണ് പലരും രശ്മികയെ വിമർശിച്ച് സോഷ്യൽമീഡിയയിൽ വന്ന കമന്റുകൾ.

അതേസമയം ചിലർ രശ്മികയെ അനുകൂലിച്ചും രം​ഗത്തെത്തി. രശ്മിക ആ ബ്രാൻഡിന്റെ മുഖം മാത്രമാണെന്നും സൗന്ദര്യ വർധക വസ്തുക്കൾക്ക് താരങ്ങൾ ബ്രാൻഡ് അംബാസിഡർ ആകുമ്പോൾ ആ ഉത്പന്നം സ്ഥിരമായി ഉപയോ​ഗിക്കുന്നുണ്ടാകില്ല. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും കൂടുതൽ ആളുകളെ പരസ്യം കാണാൻ പ്രേരിപ്പിക്കാനും സെലിബ്രിറ്റികളെ പണം കൊടുത്ത് കൊണ്ടുവരുവെന്ന് മാത്രം എന്നാണ് ചിലർ കമന്റ് ചെയ്തത്.

അതേസമയം രശ്മികയ്ക്ക് എതിരെയുള്ള വിമർശനം കൂടിയതോടെ മെക്ഡൊണാൾഡ് പരസ്യത്തിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടിട്ടുണ്ട്. ഇരുപത്തിയേഴുകാരിയായ രശ്മിക നിരവധി വലിയ ബ്രാൻഡുകളുടെ അംബാസിഡറാണ്. 2016ൽ പുറത്തിറങ്ങിയ രക്ഷിത് ഷെട്ടിയുടെ കിർക്ക് പാർട്ടിയിൽ നായികയായിട്ടാണ് രശ്മിക സിനിമ ജീവിതം ആരംഭിച്ചത്. ഇന്ന് ആ കരിയർ പുഷ്പ 2 വരെ എത്തിനിൽക്കുകയാണ്.

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X