കങ്കണയെ അനുകരിച്ചതാണ്, പക്ഷെ പാളിപ്പോയി; ഇതെന്ത് നടത്തം?; സംയുക്തയെ ട്രോളി കമന്റുകൾ
കരിയറിൽ കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും പ്രേക്ഷകർ മടിക്കാറുണ്ട്. കടുത്ത സൈബർ ആക്രമണങ്ങളും ട്രോളുകളും ഇവർക്ക് നേരിടേണ്ടി വരാറുണ്ട്. ധരിക്കുന്ന വസ്ത്രം, അഭിമുഖങ്ങളിലെ പരാമർശങ്ങൾ തുടങ്ങിയ ഘടകങ്ങളെല്ലാം സൈബർ ആക്രമണത്തിന് ഇവർ വിഷയമാക്കുന്നു. പ്രിയ പി വാര്യർ, സാനിയ ഇയ്യപ്പൻ, അനുപമ പരമേശ്വരൻ, ഗായത്രി സുരേഷ്, അനശ്വര രാജൻ തുടങ്ങിയ നടിമാരെല്ലാം ട്രോളുകൾക്കിരയായവരാണ്. ഓവർ റേറ്റഡ് എന്ന വാദവുമായാണ് ഹേറ്റേഴ്സ് ഇവരെ കുറ്റപ്പെടുത്താറ്.
എന്നാൽ അനുപമയുൾപ്പെടെയുള്ള നടിമാർക്ക് മലയാളത്തിൽ നിന്നും തെലുങ്ക് സിനിമാ രംഗത്തേക്ക് കടന്നപ്പോൾ വിജയം കൈവരിക്കാൻ കഴിഞ്ഞു. ഇത്തരത്തിൽ മോളിവുഡിൽ നിന്നും ടോളിവുഡിലേക്ക് കടന്നപ്പോൾ സെൻസേഷനായി മാറിയ നടിയാണ് സംയുക്ത. മലയാളത്തിൽ തീവണ്ടി, ലില്ലി, വെള്ളം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംയുക്തയ്ക്ക് കരിയറിൽ വലിയ അവസരങ്ങൾ ലഭിക്കുന്നത് തെലുങ്ക് സിനിമാ ലോകത്ത് നിന്നാണ്.

വിരുപക്ഷ എന്ന തെലുങ്ക് ചിത്രത്തിലെ സംയുക്തയുടെ പ്രകടനം കൈയടി നേടി. ടോളിവുഡിൽ നിന്നും മികച്ച അവസരങ്ങൾ സംയുക്തയെ തേടി തുടരെ എത്തുന്നു, തെലുങ്കിൽ ഗ്ലാമറസായി അഭിനയിക്കാനും സംയുക്ത മടിക്കാറില്ല. അടിമുടി മാറ്റങ്ങളോടെയാണ് സംയുക്തയെ ഇന്ന് ആരാധകർ കാണാറുള്ളത്. പഴയ ഹോലിം ഗേൾ ഇമേജല്ല നടിക്കിന്ന്. വളരെ സ്റ്റെെലിഷായ നടി റെഡ് കാർപറ്റ് ഇവന്റുകളിൽ എപ്പോഴും ശ്രദ്ധ നേടുന്നു.
അതേസമയം മലയാളികളിൽ നിന്നും ഇപ്പോഴും സംയുക്തയ്ക്ക് ട്രോളുകൾ നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് പ്രേക്ഷകരും സംയുക്തയ്ക്ക് നേരെ പരിഹാസ കമന്റുകളുമായി എത്തിയിരിക്കുകയാണ്. ഹൈദരാബാദ് എയർപോർട്ടിൽ നിന്നുള്ള സംയുക്തയുടെ ദൃശ്യങ്ങളാണ് ഇതിന് കാരണം. സാരി ധരിച്ച് വവളരെ സ്റ്റെെലിഷായാണ് സംയുക്ത എത്തിയത്. എന്നാൽ നടിയുടെ റാംപ് വാക്കിലേത് പോലുള്ള നടത്തം പലർക്കും ഇഷ്ടപ്പെട്ടില്ല.

നടി കങ്കണ റണൗത്തിനെ അനുകരിക്കാൻ ശ്രമിക്കുകയാണ് സംയുക്തയെന്ന് കമന്റുകൾ വരുന്നുണ്ട്. എയർപോർട്ടിൽ കങ്കണയുടെ സ്റ്റെെലിഷ് നടത്തം സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇതേ ലുക്കിലും സ്റ്റെെലിലുമാണ് സംയുക്തയും എത്തിയിരിക്കുന്നത്.
എന്നാൽ കങ്കണയുടെ ഏഴയലത്ത് പോലും സംയുക്തയെത്തിയില്ലെന്ന് കമന്റുകൾ വരുന്നുണ്ട്. പെയ്ഡ് പിആറിലൂടെ സംയുക്ത വീഡിയോ പ്രചരിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തലുകൾ വന്നു. കങ്കണയെ കോപ്പി ചെയ്തതാണ്, പക്ഷെ പാളിപ്പോയി, ഔട്ട്ഫിറ്റ് ചേരുന്നില്ല എന്നൊക്കെയാണ് കമന്റുകൾ. കഴിഞ്ഞ വർഷം നടൻ ഷൈൻ ടോം ചാക്കോ സംയുക്തക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചത് വാർത്തയായിരുന്നു.
ബൂമറാംഗ് എന്ന സിനിമയുടെ പ്രൊമോഷന് സംയുക്ത എത്താത്തതിനെതിരെയാണ് ഷൈൻ സംസാരിച്ചത്. വിവാദങ്ങളെയെല്ലാം മറി കടന്ന് കരിയറിൽ മുന്നോട്ട് പോകാൻ സംയുക്തയ്ക്ക് സാധിക്കുന്നു. സോഷ്യൽ മീഡിയ ട്രോളുകളോടൊന്നും നടി പൊതുവെ പ്രതികരിക്കാറില്ല. സിനിമകളുടെ തിരക്കിലാണ് നടി. തെലുങ്കിൽ അടുത്ത കാലത്ത് വന്ന നായികമാരിൽ ഏറ്റവും കൂടുതൽ ചർച്ചയായ നടിമാരിലൊരാൾ സംയുക്തയാണ്.


Click it and Unblock the Notifications











