ജൂനിയർ എൻടിആർ‌ ഒരു പെൺകുഞ്ഞിനെ ദത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ, ആവശ്യത്തിന് പിന്നിലെ കാരണം ഇതാണ്!

ആർആർആറിലെ ഗാനത്തിന് ഗോൾഡൻ ഗ്ലോബും ഓസ്കാറുമെല്ലാം കിട്ടിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് നടൻ ജൂനിയർ എൻടിആറിപ്പോൾ. ആർആർആർ സിനിമ പ്രവർത്തകർ മാത്രമല്ല ഇന്ത്യൻ സിനിമ തന്നെ ആർആർആറിന്റെ നേട്ടത്തിൽ ആവേശത്തിലാണ്. ആർആർആർ റിലീസിന് ശേഷമാണ് ജൂനിയർ എൻടിആറിന് കേരളത്തിൽ ആരാധകർ കൂടിയത്.

ആർആർആറിന് മുമ്പിന് കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടൊരു ജൂനിയർ എൻടിആർ സിനിമ ജനത ​ഗാരേജാണ്. മോഹൻലാലും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിരുന്നത് കൊണ്ടാണ് ജനത ​ഗാരേജിനും കേരളത്തിൽ സ്വീകാര്യത ലഭിച്ചത്. ആർആർആറിന്റെ പ്രമോഷൻ പരിപാടികൾക്കായി രാം ചരൺ തേജയ്ക്കൊപ്പം ജൂ‌നിയർ എൻടിആറും കേരളത്തിൽ സംവിധായകൻ രാജമൗലിക്കൊപ്പം എത്തിയിരുന്നു.

Actor Jr NTR, Actor Jr NTR wife,  Actor Jr NTR news,  Actor Jr NTR family,  Actor Jr NTR  kids, നടൻ ജൂനിയർ എൻടിആർ, നടൻ ജൂനിയർ എൻടിആർ ഭാര്യ, നടൻ ജൂനിയർ എൻടിആർ വാർത്ത, നടൻ ജൂനിയർ എൻടിആർ കുടുംബം, നടൻ ജൂനിയർ എൻടിആർ കുട്ടികൾ

അതേസമയം ഇപ്പോഴിത ജൂനിയർ എൻടിആറിനോട് വിചിത്രമായൊരു ആവശ്യവുമായി എത്തിയിരിക്കുകയാണ് ആരാധകർ‌. ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാനാണ് ആരാധകർ താരത്തിനോട് ആവശ്യപ്പെടുന്നത്. ഒരു മകൾ തങ്ങൾക്ക് പിറന്നാൾ നന്നായിരിക്കുമെന്നത് ഒരു വിധം എല്ലാ മാതാപിതാക്കളുടേയും ആ​ഗ്രഹമാണ്.

ഒരു മകനേയും മകളേയും കിട്ടിയാൽ അതീവ സന്തോഷവുമാകും മാതാപിതാക്കൾക്ക്. പെൺകുഞ്ഞുങ്ങൾ പിറക്കണമെന്നത് പലരുടേയും ആ​ഗ്രഹമാണ്. തനിക്കും അമലയ്ക്കും ഒരു പെൺകുഞ്ഞ് ജനിക്കുമെന്ന് കരുതിയിരുന്നുവെന്നും ആ​ഗ്രഹിച്ചിരുന്നുവെന്നും തെലുങ്ക് സൂപ്പർ താരം നാഗാർജുന പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ തന്നെ രണ്ടാമത്തെ കുട്ടിയായി ഒരു പെൺകുട്ടി ജനിക്കുമെന്ന് ജൂനിയർ എൻടിആറും കരുതിയിരുന്നു. പക്ഷെ പിറന്നത് ആൺകുഞ്ഞാണ്. രണ്ട് ആൺകുഞ്ഞുങ്ങളാണ് ജൂനിയർ എൻടിആറിനുള്ളത്. അടുത്തിടെ രണ്ടാമത് തനിക്ക് ഒരു മകൾ പിറക്കുമെന്ന് കരുതിയിരുന്നുവെന്നും എന്നാൽ പിറന്നത് മകനാണെന്നും ജൂനിയർ എൻടിആർ വെളിപ്പെടുത്തിയിരുന്നു.

നടന്റെ വെളിപ്പെടുത്തൽ വൈറലായതടെ വിചിത്രമായ ആവശ്യവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ. നടൻ ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്തണമെന്നാണ് ആരാധകരുടെ ആവശ്യം. തങ്ങളും പെൺകുഞ്ഞില്ലാത്തതിൽ വിഷമിക്കുന്നുവെന്ന് ചില ആരാധകർ കുറിച്ചു.

Actor Jr NTR, Actor Jr NTR wife,  Actor Jr NTR news,  Actor Jr NTR family,  Actor Jr NTR  kids, നടൻ ജൂനിയർ എൻടിആർ, നടൻ ജൂനിയർ എൻടിആർ ഭാര്യ, നടൻ ജൂനിയർ എൻടിആർ വാർത്ത, നടൻ ജൂനിയർ എൻടിആർ കുടുംബം, നടൻ ജൂനിയർ എൻടിആർ കുട്ടികൾ

എൻടിആർ ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്തിയാൽ നന്നാകുമെന്നും ഭാര്യ ലക്ഷ്മി പ്രണതിക്ക് പൂർണ സമ്മതമാണെങ്കിൽ മാത്രമേ ഇത് ചെയ്യാവൂയെന്നും ആരാധകർ കൂട്ടിച്ചേർത്തു. നടി സണ്ണി ലിയോണി ഇത്തരത്തിൽ ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്നുണ്ട്. സണ്ണി ലിയോണിക്ക് ഇത്രയേറെ ആരാധകർ വർധിക്കാൻ കാരണവും ഇത് തന്നെയാണ്.

തന്റെ രണ്ട് ആൺമക്കൾക്കൊപ്പമാണ് ദത്തെടുത്ത പെൺകുഞ്ഞ് നിഷയെ സണ്ണി വളർ‌ത്തുന്നത്. മൂന്ന് കുട്ടികളാണ് സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്കുള്ളത്. നിഷയാണ് മൂത്തത്. നിഷയെ സണ്ണിയും വെബ്ബറും ചേര്‍ന്ന് ദത്തെടുക്കുകയായിരുന്നു. 2017 ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ചേർന്ന് ​ഒന്നര വയസ് പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്.

ഒരു അനാഥാലയത്തിൽ സണ്ണി ലിയോൺ സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്. പിന്നാലെ സരോഗസിയിലൂടെ നോഹ്, അഷര്‍ എന്നി ഇരട്ടക്കുട്ടികളുടേയും അമ്മയും അച്ഛനുമായി ഇരുവരും. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും അഞ്ച് വയ്സ കഴിഞ്ഞു. എട്ട് വയസാണ് ഇരുവരുടേയും മകൾ നിഷയ്ക്ക്. സോഷ്യൽനമീഡിയയിൽ എപ്പോഴും തന്റെ കുഞ്ഞുങ്ങളുടെ ചിത്രം സണ്ണി പങ്കുവെക്കാറുണ്ട്.

അതേസമയം കൊരടാല ശിവയുടെ സംവിധാനത്തില്‍ ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന പ്രൊജക്റ്റിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. കൊരടാല ശിവയും ജൂനിയര്‍ എൻടിആറും ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല ആരാധകര്‍. എൻടിആര്‍ 30 എന്ന് വിളിപ്പേരുള്ള ചിത്രത്തില്‍ ജാൻവി കപൂറായിരിക്കും നായിക.

എൻടിആര്‍ 30 ചിത്രീകരണം കഴിഞ്ഞ ദിവസം തുടങ്ങി. ജൂനിയര്‍ എൻടിആറും ജാൻവി കപൂറും അടക്കമുള്ളവര്‍ പങ്കെടുത്ത പൂജാ ചടങ്ങോടെയാണ് ചിത്രീകരണത്തിന് തുടക്കമായത്. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ ചിത്രത്തിനായി വാങ്ങിക്കുക എന്നാണ് റിപ്പോര്‍ട്ട്.

More from Filmibeat

Read more about: jr ntr
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X