ജോലി ചെയ്ത് കാശ് വാങ്ങി പോകുന്നതാണ് നല്ലത്; പ്രതിഷേധിക്കാനില്ല; ഉപ്പും മുളകിലെ യുദ്ധം വീട്ടിലില്ല; നിഷ സാരം​ഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കരിയർ ​ഗ്രാഫ് മാറി മറിഞ്ഞ നടിയാണ് നിഷ സാരം​ഗ്. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നിഷ സാരം​ഗ് ഇന്ന് സിനിമാ രം​ഗത്തും സജീവ സാന്നിധ്യമാണ്. പൊതുവെ ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ട അഭിനേതാക്കൾക്ക് സിനിമകളിൽ അവസരം ലഭിക്കാറില്ല. എന്നാൽ ഉപ്പും മുളകിലെ നിഷ സാരം​ഗ് ഉൾപ്പെടെ ആർക്കും ഇതൊരു വെല്ലുവിളിയായില്ല. ചെറുതും വലുതുമായ വേഷങ്ങൾ നിഷ സാരം​ഗ് ഇന്ന് സിനിമകളിൽ ചെയ്യുന്നു. മഹാറാണിയാണ് നിഷയുടെ പുതിയ ചിത്രം.

ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. സിനിമയെക്കുറിച്ച് സംസാരിക്കവെ നിഷ സാരം​​ഗ് പങ്കുവെച്ച വിശേഷങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മഹാറാണിയുടെ പോസ്റ്ററിൽ പുരുഷൻമാർ മാത്രമേയുള്ളൂ. ഒരു സ്ത്രീ പോലും ഇല്ലാത്തതിൽ പ്രതിഷേധിച്ചില്ലെ എന്ന ചോദ്യത്തിന് നിഷ സാരം​ഗ് മറുപടി നൽകി.

Nisha Sarangh

എന്തിന് പ്രതിഷേധിക്കണം, പ്രതിഷേധിക്കാൻ പോയാൽ എപ്പോഴും പ്രതിഷേധിക്കാനുള്ള തോന്നൽ വരും. നമ്മൾ ജോലി ചെയ്ത് കാശ് മേടിച്ച് വീട്ടിൽ പോകുന്നതാണ് സമാധാനവും സന്തോഷമെന്നും നിഷ സാരം​ഗ് ചിരിച്ച് കൊണ്ട് പറഞ്ഞു. ബിഹൈന്റ്വഡ്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. സിനിമാ, ‌ടെലിവിഷൻ രം​ഗത്തെ മറ്റ് വിശേഷങ്ങളും നിഷ സാരം​ഗ് പങ്കുവെച്ചു.

അമ്മയ്ക്കൊപ്പം സമയം കിട്ടില്ലെന്ന് മക്കൾ പരാതിപ്പെടാറുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ പരാതിപ്പെ‌ട്ടാൽ അവർ പട്ടിണി കിടക്കേണ്ടി വരുമെന്നും ജോലിത്തിരക്കാണെന്ന് മക്കൾക്ക് അറിയാമെന്നും നിഷ സാരം​ഗ് വ്യക്തമാക്കി. മക്കൾക്ക് ഉപ്പും മുളകിലെ സ്നേഹം കാണുമ്പോൾ കുശുമ്പൊന്നും തോന്നാറില്ല.

Nisha Sarangh

വർക്ക് ചെയ്ത് വീട്ടിൽ വന്നാൽ അവർക്കൊപ്പമാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്. ഞങ്ങൾ രാത്രി രണ്ട് മണിയാകും മിക്കവാറും കിടക്കുമ്പോൾ. അതുവരെ അടിയും പിടിയുമാണ്. പകൽ സമയത്ത് അവർക്കൊപ്പം ഇല്ല എന്നേയുള്ളൂ. പക്ഷെ ആറ് മണിയാകുമ്പോഴേക്കും വർക്ക് തീരും. എട്ട് വർഷമായി അങ്ങനെയാണ്.

ഉപ്പും മുളകിലെ നീലു എന്ന കഥാപാത്രം വിട്ട് വരാൻ പറ്റുന്നില്ല എന്ന തോന്നലൊന്നുമില്ല. ആ കഥാപാത്രം ഇപ്പോഴും ആളുകൾ ഇഷ്ടപ്പെടുന്നത് വിജയമായാണ് കാണുന്നത്. ഉപ്പും മുളകിലെ പോലെ യുദ്ധമൊന്നും ഞാൻ വീട്ടിൽ ചെയ്യുന്നില്ല. വീട്ടിൽ ബഹളം വെക്കേണ്ട ആവശ്യമൊന്നും വരില്ല. എന്റെ ഏറ്റവും വലിയ ഭാ​ഗ്യവും അത് തന്നെയാണ്.

മക്കൾ ചെറുതായിരിക്കുമ്പോൾ അടിപിടിയും ബഹളവും ഉണ്ടായിരുന്നു. പക്ഷെ വീട്ടിൽ ഞാൻ ഒച്ചയെടുക്കില്ലെന്നും നിഷ സാരം​ഗ് വ്യക്തമാക്കി. പൊതുവെ സീരിയൽ താരങ്ങൾ സിനിമകളിലേക്ക് വരാറില്ലെങ്കിലും ഉപ്പും മുളകും ചെയ്തത് കൊണ്ടാണ് തനിക്ക് സിനിമകളിൽ അവസരം ലഭിച്ചതെന്നും നിഷ സാരം​ഗ് ചൂണ്ടിക്കാട്ടി.

അ‌ടുത്തിടെ ഉപ്പും മുളകുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. പരമ്പരയിലെ മു‌ടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിഷി എസ് കുമാർ ആരോപണവുമായി രം​ഗത്തെത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഉപ്പും മുളകും സീരിയൽ നശിപ്പിക്കാനാണ് സംവിധായകൻ നോക്കുന്നതെന്നും കഥ മോശമായെന്നുമായിരുന്നു റിഷിയുടെ വിമർശനം. ഏറെനാളായി ഋഷിയെ പരമ്പരയിൽ കാണാറില്ലായിരുന്നു. ഇതിന് പിന്നാലെയാണ് റിഷി ഇങ്ങനെയൊരു തുറന്ന് പറച്ചിൽ നട‌ത്തിയത്. ആഴ്ചകളോളം ഈ വിവാ​ദം നീണ്ടുനിന്നു.

More from Filmibeat

Read more about: nisha sarangh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X