നടന്മാരുടെ ഇൻസെക്യൂരിറ്റികൾ; പക്ഷെ ധനുഷ് ചെയ്തത്; ഉറുമിയിലെ ​ഗാനത്തിന് പിന്നിലെ കഥയെക്കുറിച്ചും നിത്യ

സിനിമാ രം​ഗത്ത് നിത്യ മേനോനെന്ന നടിയെ അടയാളപ്പെടുത്തിയ നിരവധി സിനിമകളുണ്ട്. അഭിനയിച്ച സിനിമകളിലെല്ലാം അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച നിത്യക്ക് തെന്നിന്ത്യയിലുടനീളം ആരാധകരുണ്ട്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ‌ നിത്യ എന്നും ശ്രദ്ധാലുവാണ്. മലയാള സിനിമാ രം​ഗത്ത് തു‌ടക്കം കുറിച്ച നിത്യക്ക് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും തുടരെ അവസരങ്ങൾ വന്നു. കരിയറിലെ പ്രശസ്തിക്കൊപ്പം പലപ്പോഴും വിവാദങ്ങളിലും നിത്യ മേനോൻ അകപ്പെട്ടിട്ടുണ്ട്.

മലയാള സിനിമാ രം​ഗത്ത് ഒരുഘട്ടത്തിൽ നടിക്ക് നേരെ വിലക്കും വന്നു. ഈ സമയത്താണ് താരം കൂടുതൽ മറുഭാഷാ ചിത്രങ്ങൾ ചെയ്തത്. വിലക്ക് അവസാനിച്ചെങ്കിലും മലയാളത്തിൽ നിത്യ പഴയത് പോലെ സജീവമായില്ല. മറ്റു ഭാഷകളിൽ തിരക്കേറുകയും ചെയ്തു. അടുത്ത കാലത്താണ് നിത്യ വീണ്ടും തുടരെ മലയാള സിനിമകൾ ചെയ്ത് തുടങ്ങിയത്. മാസ്റ്റർ പീസ് എന്ന സീരീസിലൂടെയാണ് ഇത്തവണ നിത്യ പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്.

Nithya Menen

ഷറഫുദ്ദീൻ, മാല പാർവതി എന്നിവരാണ് മാസ്റ്റർ പീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നിത്യ മേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒപ്പം അഭിനയിച്ച പല നടൻമാരുടെയും ഇൻസെക്യൂരിറ്റികൾ താൻ കണ്ടിട്ടുണ്ടെന്ന് നിത്യ പറയുന്നു. എന്നാൽ ധനുഷ് അങ്ങനെയല്ലെന്നും നടി വ്യക്തമാക്കി. തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

പൊതുവെ നടൻമാർക്ക് എപ്പോഴും ചില ഇൻസെക്യൂരിറ്റികൾ ഉണ്ടാകും. പക്ഷെ ധനുഷ് എന്റെ ഒരു കഴിവ് കണ്ടാൽ അത് സിനിമയിൽ കൂ‌ടുതൽ ഷോ കേസ് ചെയ്യാൻ നോക്കും.ഒരു ടാലന്റിനെ കാണുമ്പോൾ ജെനുവിനായി ആവേശഭരിതനാകുന്ന ആളാണ് ധനുഷ്. അങ്ങനെ കുറച്ച് പേരെയുള്ളൂ. സ്വന്തം സീനുകൾക്കപ്പുറം സിനിമയ്ക്കാണ് ധനുഷ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് നിത്യ വ്യക്തമാക്കി.

Nithya Menen

അടുത്തിടെ തന്നെക്കുറിച്ച് വന്ന ​ഗോസിപ്പുകളെക്കുറിച്ചും നിത്യ മേനോൻ സംസാരിച്ചു. വ്യാജ വാർത്തകൾ എന്ന് പോലും ഇതിനെ പറയാൻ പറ്റില്ല. ​ഗോസിപ്പാണിത്. വളരെ താഴ്ന്ന കാര്യം. എനിക്കതിനോട് പ്രതികരിക്കാൻ സമയമില്ല. എന്റെ സമയം പ്രൊഡക്ടീവായി ചെലവഴിക്കാനാണ് ആ​​ഗ്രഹിക്കുന്നത്. ​ഗോസിപ്പുകളോട് പ്രതികരിക്കാറില്ലായിരുന്നു. എന്നാൽ അടുത്തിടെ പ്രതികരിച്ചു. കാരണം സീരിയസായ വിഷയമായിരുന്നെന്നും നിത്യ വ്യക്തമാക്കി.

2011 ൽ റിലീസ് ചെയ്ത ഉറുമി എന്ന ചിത്രത്തിലെ ​ഗാനരം​ഗം നിത്യ മേനോന് വലിയ ജനപ്രീതി അക്കാലത്ത് നേടിക്കൊടുത്തിരുന്നു. പ്രഭുദേവയ്ക്കൊപ്പമുള്ള ​ഗാനരം​ഗം ഷൂട്ട് ചെയ്തതിന്റെ അനുഭവവും നിത്യ മേനോൻ അഭിമുഖത്തിൽ പങ്കുവെച്ചു. ആ സോംങ് കൊറിയോ​ഗ്രാഫ് ചെയ്തിരുന്നില്ല. ഓൺ ദ സ്പോട്ട് ചെയ്തതാണ്. സന്തോഷ് ശിവൻ അധികം ഡയരക്ട് ചെയ്യില്ല. സ്വന്തമായി ചെയ്ത് നോക്കിയ ചുവടുകളും ഭാവങ്ങളുമൊക്കെയാണ് സിനിമയിലെന്നും നിത്യ മേനോൻ വ്യക്തമാക്കി.‌‌

ശ്രീജിത്ത് എൻ ആണ് നിത്യ മേനോന്റെ മാസ്റ്റർ പീസ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് നിത്യയുടെ കുമാരി ശ്രീമതി എന്ന തെലുങ്ക് സീരീസ് പുറത്തിറങ്ങിയത്. സീരീസ് കാര്യമായി ശ്രദ്ധിക്കെപ്പെട്ടില്ല. തിരക്ക് പിടിച്ച് പ്രൊജക്ടുകൾ ചെയ്യാതെ ഇടവേളകളെടുത്താണ് നിത്യ പ്രേക്ഷകർക്ക് മുമ്പിൽ എത്താറ്.

Read more about: nithya menen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X