'കുറേ വർഷമായി കഷ്ടപ്പെടുത്തുന്നു, മുപ്പതോളം നമ്പർ ബ്ലോക്ക് ചെയ്തു'; ആരാധകനെ കുറിച്ച് നിത്യ മേനോൻ പറയുന്നു!

സ്വാഭാവിക അഭിനയം കൊണ്ട് ഹൃദയം കവർന്ന നായികയാണ് നിത്യ മേനോൻ. ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് നായികയായി എത്തിയ നിത്യ നിരവധി മലയാള സിനിമകളുടേയും ഭാ​ഗമായി. ബെംഗളൂരുവിൽ ജനിച്ച് വളർന്ന മലയാളിയായ നിത്യ നിരവധി അന്യഭാഷ സിനിമകളിലും സജീവമാണ്.

നിത്യയെ മലയാളി ആരാധകർ ഏറ്റവും ഓർക്കുന്നത് തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ്. അടുത്തിടെ താരം വിവാഹിതയാകുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു.

വാർത്ത വലിയ രീതിയിൽ പടർന്നപ്പോൾ നിത്യ ആ വാർത്ത നിഷേധിച്ച് രം​ഗത്തെത്തുകയും ചെയ്തിരുന്നു. അതുപോലെ മോഹൻലാൽ ആറാടുകയാണ് എന്ന ഒറ്റ ഡയലോഗ് കൊണ്ട് വൈറലായ വ്യക്തി സന്തോഷ് വർക്കി നിത്യ മേനോനോടുള്ള ഇഷ്ടത്തെ കുറിച്ച് പലപ്പോഴും മാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞിട്ടുണ്ട്.

നിത്യ മേനോനെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പല അഭിമുഖങ്ങളിലും മുമ്പ് സന്തോഷ് വ്യക്തമാക്കിയിരുന്നു.

കുറേ വർഷമായി കഷ്ടപ്പെടുത്തുന്നു

വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തോട് സംസാരിച്ചിരുന്നുവെങ്കിലും നിത്യ മേനോൻ തന്റെ പ്രണയം നിരസിച്ചുവെന്നാണ് സന്തോഷ് പല അഭിമുഖങ്ങളിലും പറഞ്ഞത്.

നിത്യയുടെ വിവാഹ വാർത്ത പുറത്ത് വന്നപ്പോഴും സന്തോഷ് വർക്കി പ്രതികരിച്ച് രം​ഗത്ത് വന്നിരുന്നു. ഇപ്പോൾ വർഷങ്ങളായി തന്നെ പിന്തുടരുന്ന ആരാധകനെ കുറിച്ചും അയാൾ കാരണം താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് നിത്യാ മേനോൻ.

'പുള്ളി കുറേയൊക്കെ പറയും അത് കേട്ട് വിശ്വസിക്കാൻ നിന്നാ‌ൽ നമ്മളാണ് മണ്ടന്മാരാകുക. കുറെ വർഷങ്ങളായിട്ട് ഭയങ്കരമായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്.'

മുപ്പതോളം നമ്പർ ബ്ലോക്ക് ചെയ്തു

'പെട്ടന്ന് എല്ലാവർക്കും അറിയുന്നപോലെ പബ്ലിക്കായി വന്നപ്പോൾ ഞങ്ങൾ എല്ലാവരും ഷോക്കായി. എല്ലാവരും പറഞ്ഞു എന്റെ അടുത്ത് അവൻ ഫേമസായിയെന്ന്. അഞ്ച്, ആറ് വർഷങ്ങളായി ഇതൊകൊണ്ട് ഭയങ്കര കഷ്ടപ്പാടായിരുന്നു.'

'ആളുകൾ ഇതൊക്കെ കണ്ട ഹാപ്പിയായി കമന്റ് ചെയ്ത് പോകും. പക്ഷെ സംഭവം യഥാർഥത്തിൽ എളുപ്പമായിരുന്നില്ല എനിക്ക്. എനിക്ക് കുറച്ച് ക്ഷമയുണ്ടായിരുന്നു. അതുകൊണ്ട് ആ സംഭവത്തിൽ ഇടപെടാൻ ഞാൻ ഇഷ്‍ടപ്പെട്ടിരുന്നില്ല.'

'എന്റെ ലൈഫ് അല്ല അത്. എന്റെ ലൈഫിൽ എനിക്ക് വേറെ കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്. ഞാൻ ആ വിഷയത്തിൽ ഇടപെടാതെ ഇരിക്കാൻ ശ്രമിച്ച് വരികയായിരുന്നു.'

ആരാധകനെ കുറിച്ച് നിത്യ മേനോൻ

'എല്ലാവരും എന്നോട് പൊലീസിൽ പരാതിപ്പെടാനാണ് പറഞ്ഞത്. ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. കുറേപ്പേരെ വിളിക്കും. എന്നിട്ട് ഓരോന്നൊക്കെ പറയും. ഒരിക്കൽ പറയുന്നതല്ല പിന്നീട് പറയുന്നത്.'

'ചിലപ്പോൾ ദേഷ്യപ്പെടും. എന്റെ അച്ഛനും അമ്മയും പാവങ്ങളാണ്. അവരേയും വിളിച്ച് ശല്യം ചെയ്യാറുണ്ട്. അമ്മ കാൻസറിന്റെ കീമോ കഴിഞ്ഞ് ആ അവസ്ഥയിൽ ഇരിക്കുമ്പോഴും അയാൾ വിളിക്കുമായിരുന്നു.'

'അവസാനം അച്ഛന്റേയും അമ്മയുടേയും ക്ഷമ നശിച്ച് അവർ അയാളോട് ദേഷ്യപ്പെട്ടു. ഞങ്ങൾ ഇതുവരെ അയാളുടെ മുപ്പതോളം നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എനിക്ക് ഇപ്പോൾ അയാൾക്ക് വേണ്ടി പ്രാർഥിക്കാൻ മാത്രമെ കഴിയൂ' നിത്യാ മേനോൻ പറയുന്നു.

Recommended Video

Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview
ചർച്ചയായി  19 (1) (എ)

19 (1) (എ)യാണ് നിത്യയുടേതായി ഏറ്റവും പുതിയതായി റിലീസ് ചെയ്ത സിനിമ. നിത്യയ്ക്ക് പുറമെ വിജയ് സേതുപതി, ഇന്ദ്രജിത്ത് തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് 19 (1) (എ) സ്ട്രീം ചെയ്യുന്നത്. നവാഗതയായ ഇന്ദു വി.എസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആന്റോ ജോസഫും നീത പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മാണം നിർവഹിച്ചിരിക്കുന്നത്.

Read more about: nithya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X